Image

ഉംപുന്‍ ചുഴലിക്കാറ്റ് ബാധിച്ച മേഖലകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിഇന്ന് സന്ദര്‍ശിക്കും

Published on 22 May, 2020
ഉംപുന്‍ ചുഴലിക്കാറ്റ് ബാധിച്ച മേഖലകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിഇന്ന് സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലിക്കാറ്റ് ബാധിച്ച മേഖലകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിഇന്ന് സന്ദര്‍ശിക്കും. നാശനഷ്ടങ്ങളും ദുരിതാശ്വാസ പ്രവ൪ത്തനങ്ങളും വിലയിരുത്തും. പശ്ചിമ ബംഗാളില്‍ മരിച്ചവരുടെ എണ്ണം 72 ആയി. മരണവും നാശനഷ്ടവും ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

കൊല്‍ക്കത്തയില്‍ മാത്രം മരിച്ചവരുടെ എണ്ണം 19 ആയി. മരണ നിരക്കും നാശനഷ്ടങ്ങളും ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് . നാശനഷ്ടങ്ങള്‍ കണക്കാക്കി വരികയാണ്.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മമതാ ബാനര്‍ജി അറിയിച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പലയിടങ്ങളിലും കനത്ത നാശനഷ്ടമാണുണ്ടായത്. പശ്ചിമ ബംഗാളിലെ 24 പര്‍ഗനാസ് ജില്ലയിലും മെദിനിപൂര്‍ ജില്ലയിലും വീടുകളും കെട്ടിടങ്ങളും തക൪ന്നു. വൈദ്യുതി ബന്ധം പലയിടത്തും താറുമാറായി.

ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ അസം, മേഘാലയ എന്നിവിടങ്ങളിലും കനത്ത കാറ്റും മഴയും തുടര്‍ന്നേക്കും. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വെള്ളത്തിനടിയിലായ കൊല്‍ക്കത്ത വിമാനത്താവളം പ്രവര്‍ത്തിച്ചുതുടങ്ങി. കോവിഡിനേക്കാള്‍ വലിയ നാശനഷ്ടമാണ് ഉംപുന്‍ ഉണ്ടാക്കിയതെന്ന് കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക