Image

അംഫന്‍ ചുഴലിക്കാറ്റ്: പശ്ചിമബംഗാളില്‍ മരണം 72, തീവ്രത കുറയുന്നു

Published on 21 May, 2020
അംഫന്‍ ചുഴലിക്കാറ്റ്: പശ്ചിമബംഗാളില്‍ മരണം 72, തീവ്രത കുറയുന്നു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വന്‍നാശം വിതച്ച അതിതീവ്ര ചുഴലിക്കാറ്റായ അംഫനില്‍ 72 പേര്‍ മരിച്ചു. ബംഗ്ലാദേശില്‍ പത്തുപേരും മരിച്ചു.

മരം വീണും മതിലിടിഞ്ഞും വൈദ്യുതാഘാതമേറ്റുമാണ് അധികപേരും മരിച്ചത്. പശ്ചിമബംഗാളിലെ 24 പര്‍ഗനസ് നോര്‍ത്തും സൗത്തും ഉള്‍പ്പടെ ഒട്ടേറെ ജില്ലകള്‍ പൂര്‍ണമായും നശിച്ചു. ഇവ പുനര്‍നിര്‍മിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് ബംഗാള്‍ സര്‍ക്കാര്‍ രണ്ടുമുതല്‍ രണ്ടര ലക്ഷംവരെ രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അംഫന്‍ ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്ന പശ്ചിമബംഗാളിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

ബംഗ്ലാദേശിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ തീവ്രത ബംഗാളില്‍ കുറഞ്ഞതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം (ഐ.എം.ഡി.) അറിയിച്ചു. വൈകാതെ തീവ്രന്യൂനമര്‍ദമായും പിന്നീട് ന്യൂനമര്‍ദമായും ശക്തികുറയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക