Image

കുട്ടികളിലെ രോഗബാധ കൂടുന്നു; ന്യു യോര്‍ക്ക് മേഖലയില്‍ കൊറോണ മരണം വീണ്ടും കുറഞ്ഞു

Published on 21 May, 2020
കുട്ടികളിലെ രോഗബാധ കൂടുന്നു; ന്യു യോര്‍ക്ക് മേഖലയില്‍ കൊറോണ മരണം വീണ്ടും കുറഞ്ഞു
ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ കോവിഡ് വൈറസിനെ പിടിച്ചു കെട്ടുമ്പോള്‍ കുട്ടികളിലുണ്ടാകുന്ന മിസ്-സി രോഗബാധ പുതിയ വെല്ലുവിളി ആയി. (മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമ്മേറ്ററി സിന്‍ഡ്രോം) ശ്വാസകോശത്തെ ബാധിക്കുന്ന കോവിഡിനേക്കാല്‍ ഭയങ്കരന്‍ എന്നാണു ഗവര്‍ണര്‍ ആന്‍ഡ്രു കോമോ ഇതിനെ വിശേഷിപ്പിച്ചത്. ശരീരത്തിലെ എല്ലാ ഞരമ്പുകളെയും ഹ്രുദയത്തേയുമാണ് ഇത് ബാധിക്കുന്നത്. 5 കുട്ടികള്‍ മരിച്ചു എന്നു ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കോവിഡുമായി ബന്ധപ്പെട്ട ഈ രോഗം 13 രാജ്യങ്ങളില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 157 കുട്ടികള്‍ ആശുപത്രിയിലുണ്ട്.

ഈ രോഗത്തിന്റെ പശ്ചത്തലത്തില്‍ സമ്മര്‍ ക്ലാസുകള്‍ റദ്ദാക്കിയെന്നു കോമോ അറിയിച്ചു. ഡേ ക്യാമ്പുകളില്‍ തനിക്കു കൊച്ചു കുട്ടികളുണ്ടെങ്കില്‍ വിടില്ല. അതിനാല്‍ മറ്റുള്ളവരും അങ്ങനെ തന്നെ ചെയ്യാണമെന്നാണു തന്റെ അഭിപ്രായം-ഗവര്‍ണര്‍ പറഞ്ഞു.

എന്‍.വൈ.എസ്. കോണ്ടാക്ട് ട്രേസിംഗ് എന്നു പറഞ്ഞു ഫോണ്‍ കോള്‍ വന്നാല്‍ അത് അറ്റന്‍ഡ് ചെയണമെന്നു ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. അത് സ്‌കാം അല്ല. കോവിഡുമായി ഏത്രെങ്കിലും തരത്തില്‍ ബാന്ധപ്പെട്ടിട്ടുള്ളവരുടെ വിവരം ശേഖരിക്കാനാണത്. നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയാണത്.

റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ആശുപത്രികളിലും സാധാരണ സര്‍ജറികള്‍ തുടങ്ങാമെന്ന് കോമോ അറിയിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍, നാസോ, സഫോക്ക് കൗണ്ടികളിലെ ആശുപത്രികളില്‍ ഇലക്ടിവ് സര്‍ജറിക്കു നേരത്തെ അനുമതി നല്കിയിരുന്നു.

വ്യാഴാഴ്ച ഉച്ച വരെയുള്ള 24 മണിക്കൂറില്‍ 105 പേര്‍ കൂടി സ്റ്റേറ്റില്‍ മരിച്ചു. ഒരാഴ്ചയായി മരണ സംഖ്യ നൂറില്‍ പരമായി നിക്കുന്നു.

ന്യു യോര്‍ക്ക് സിറ്റി തുറക്കാവുന്ന സ്ഥിതിയിലേക്ക് അതിവേഗം കുതിക്കുകയണെന്നു മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. മിക്കവാറും ജൂണ്‍ ആദ്യവാരമോ ജൂണ്‍ രണ്ടാം വാരമോ ആദ്യ ഘട്ടം തുറക്കല്‍ സാധിതമാകും. സിറ്റിയില്‍ ഇന്നലെ 60 പെരെയാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിറ്റി ഹോസ്പിറ്റലുകളില്‍ ഐ.സി.യു.വില്‍ ഉള്ളത് 477 പേരാണ്.അതേ സമയം രോഗം കണ്ടെത്തിയവരുടെ എണ്ണം 8 ശതമാനത്തില്‍ നിന്നു 9 ശതമാനമായി.
സ്റ്റാറ്റന്‍ ഐലന്‍ഡിലേക്കുള്ള ഫെറി സര്‍വീസ് എണ്ണം കൂട്ടിയിട്ടുണ്ട്.

ന്യു ജെഴ്‌സി

ന്യു ജെഴ്‌സിയില്‍ വ്യാഴാഴ്ചഉച്ച വരെ 98 പേര്‍ മരിച്ചു. 1000-ല്‍ പരം പേര്‍ക്കു പുതുതായി രോഗബാധ കണ്ടെത്തി.700 പേരാണു വെന്റിലേറ്ററിലുള്ളത്.

സ്ഥിതിഗതികള്‍ മെച്ചപ്പെടുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് പ്രവര്‍ത്തനം രണ്ടാം ഘട്ടത്തിലേക്ക് വൈകാതെ കടക്കുമെന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരും.

അജ്ഞാത രോഗം ബധിച്ച് 19 കുട്ടുകളാണു സ്റ്റേറ്റില്‍ ചികില്‍സയില്‍.

കണക്ടിക്കട്ട് 

കണക്ടിക്കട്ടില്‍ 53 പേര്‍ മരിക്കുകയും 191 പേര്‍ക്കു രോഗം കണ്ടെത്തുകയും ചെയ്തു. കണക്ടിക്കട്ടില്‍ സാധരാണ നില പുനസ്ഥാപിക്കാനുള്ള അദ്യഘട്ടം ബുധനാഴ്ച ആരംഭിച്ചു. പല നിശ്ചിത സ്ഥാപനങ്ങളും തുറന്നു. വിവിധ ജോലികളും പുനരാരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക