Image

കൊവിഡ് കേസുകള്‍ 51.5 ലക്ഷം കവിഞ്ഞു; മരണം 3.32 ലക്ഷവും; ഇന്ത്യയില്‍ ഒരു ദിവസത്തിനുള്ളില്‍ 6100 പേര്‍ക്ക് വൈറസ് ബാധ

Published on 21 May, 2020
കൊവിഡ് കേസുകള്‍ 51.5 ലക്ഷം കവിഞ്ഞു; മരണം 3.32 ലക്ഷവും; ഇന്ത്യയില്‍ ഒരു ദിവസത്തിനുള്ളില്‍ 6100 പേര്‍ക്ക് വൈറസ് ബാധ


ന്യുഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,154,201 ആയി. 332,424 പേര്‍ മരണപ്പെട്ടു. 2,766,086 പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,790 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 3,185 പേര്‍ മരണമടഞ്ഞു. ഈ ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നുണ്ടെങ്കിലും മരണനിരക്ക് കാര്യമായി കുറഞ്ഞിട്ടുണ്ട്. 

അമേരിക്കയില്‍ 16 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചു. 95,781 പേര്‍ മരിച്ചു. 845 പേര്‍ ഇന്നു മാത്രം. റഷ്യയില്‍ ഇത് യഥാക്രമം 3.17 ലക്ഷവും 3,099 (127) ആണ്. ബ്രസീലില്‍ 2.96 ലക്ഷം രോഗികളും 19,148 (254) മരണങ്ങളും സംഭവിച്ചു. സ്‌പെയിനില്‍ 2.80 ലക്ഷം രോഗികളും 27,940 (52) മരണങ്ങളും. ബ്രിട്ടണില്‍ 2.50 ലക്ഷം രോഗികളും 36,042 (338) മരണങ്ങളും. ഇറ്റലിയില്‍ 2.28 ലക്ഷം രോഗികളും 32,486 (156) മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 1,18,226 ആയി. 6198 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 3584 ആയി മരണസംഖ്യ. 150 പേരാണ് ഇന്നു മരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക