Image

ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ മലയാളി ഡോക്ടർ ജിദ്ദയിൽ മരണപ്പെട്ടു

Published on 21 May, 2020
ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ മലയാളി ഡോക്ടർ ജിദ്ദയിൽ മരണപ്പെട്ടു
ജിദ്ദ: പ്രസിദ്ധമായ ജിദ്ദ നാഷണൽ ഹോസ്പിറ്റലി (ജെ എൻ എച്ച്) ലെ മലയാളി ഡോക്ടർ ജിദ്ദയിൽ മരണപ്പെട്ടു. തൃശൂർ, കരിവന്നൂർ സ്വദേശിയും ജെ എൻ എച്ച് എമർജൻസി വിഭാഗം തലവനുമായ ഡോ. അബ്ദുൽ റഷീദ് (48) ആണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകീട്ട് താമസ സ്ഥലത്ത് വെച്ച് വെച്ചായിരുന്നു അന്ത്യം.

.ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഇദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രണ്ടാഴ്ച മുമ്പ് കൊറോണാ പരിശോധനയ്ക്ക് വിധേയനായ ഇദ്ദേഹത്തിന്റെ ഫലം നെഗറ്റീവ് ആയിരുന്നു.

പതിനൊന്ന് വർഷങ്ങളായി ഡോ. അബ്ദുൽ റഷീദ് ജിദ്ദ നാഷണൽ ഹോസ്പിറ്റലിലാണ് സേവനം അനുഷ്ഠിക്കുന്നത്.ഭാര്യ: ഷൈനി റഷീദ്, മക്കൾ: അംറിൻ (മെഡിസിൻ വിദ്യാർത്ഥി), ആഷിഖ് (എഞ്ചിനീയറിംഗ് വിദ്യാർത്ഥി).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക