Image

കണ്ടൈൻമെന്റ് സോണുകളിൽ താമസിക്കുന്നവർ യാത്ര ചെയ്യരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം

Published on 21 May, 2020
കണ്ടൈൻമെന്റ് സോണുകളിൽ താമസിക്കുന്നവർ യാത്ര ചെയ്യരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങാനിരിക്കെ കൊറോണ കണ്ടൈൻമെന്റ് സോണുകളിൽ താമസിക്കുന്നവർ യാത്ര ചെയ്യരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം മാർ​ഗ്ഗരേഖ പുറത്തിറക്കി.

സത്യവാങ്മൂലം നല്‍കുന്നവര്‍ക്ക് മാത്രമേ ബോര്‍ഡിംഗ് പാസ് നല്‍കുകയുള്ളൂവെന്നും കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ രണ്ടു മാസത്തിന് ഇടയില്‍ കോവിഡ് പോസറ്റീവ് ആയിട്ടില്ല, പനി, ചുമ, ശ്വാസതടസ്സം എന്നിവ അനുഭപ്പെടുന്നില്ല, ക്വാറന്റൈനില്‍ ആയിരുന്നില്ല എന്നാണ് സത്യവാങ്മൂലം നല്‍കേണ്ടത്.

തെറ്റായ വിവരങ്ങള്‍ നല്‍കി വിമാനയാത്ര നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ യാത്ര ഒഴിവാക്കണമെന്നും മന്ത്രാലയം പുറത്ത് ഇറക്കിയ മാര്‍ഗ്ഗരേഖയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക