Image

ബി.ജെ.പി നടത്തുന്ന പരിഹാസങ്ങൾക്ക് ചുട്ടമറുപടിയുമായി ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ

Published on 21 May, 2020
ബി.ജെ.പി നടത്തുന്ന പരിഹാസങ്ങൾക്ക് ചുട്ടമറുപടിയുമായി ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ

കൊറോണ പ്രതിരോധത്തിന്റെ നേട്ടം ചർച്ച ചെയ്യപ്പെട്ട ബി.ബി.സി അഭിമുഖത്തിന് പിന്നാലെ ബി.ജെ.പി നടത്തുന്ന പരിഹാസങ്ങൾക്ക് ചുട്ടമറുപടിയുമായി ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. ആരെങ്കിലും എഴുതിത്തരുന്ന കാര്യങ്ങള്‍ നോക്കി വായിക്കുന്ന ആളാണ് ആരോഗ്യമന്ത്രിയെന്നുമുള്ള ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വിമർശനത്തിന് മീഡിയാ വൺ ചാനൽ ചർച്ചയിലാണ് മന്ത്രി കുറിക്ക് കൊള്ളുന്ന മറുപടി നൽകിയത്.

ബി.ബി.സി അഭിമുഖത്തില്‍ പറ്റിയ വസ്തുതാപരമായ തെറ്റ് നാക്ക് പിഴയായിരുന്നു. ഞാന്‍ ഒന്നുമില്ലെങ്കിലും ഒരു ടീച്ചറാണല്ലോ, എനിക്ക് അക്ഷരം എഴുതാനും വായിക്കാനുമൊക്കെ അറിയാം. ഈ കാര്യത്തെ കുറിച്ച് നന്നായി പഠിച്ചിട്ട് തന്നെയാണ് ഇടപെടുന്നത്. ആ പഠിക്കാന്‍ കഴിയാത്ത ബുദ്ധിമോശമൊന്നും എനിക്ക് ഇല്ല. ഈ ലോകത്തേക്ക് വെച്ച് എല്ലാം അറിയുന്ന ആളാണ് ഞാനെന്ന് നടിക്കാറില്ല. പക്ഷേ ഇത്തരം കാര്യങ്ങളൊക്കെ നേരിടാനും നിയന്ത്രിക്കാനും അറിയാനും പഠിക്കാനുമൊക്കെയുള്ള കഴിവില്‍ ഞാന്‍ എന്നെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്യുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

തുന്നൽ ടീച്ചറെന്ന ബി.ജെ.പി പരിഹാസത്തിനും ടീച്ചർ മറുപടി നൽകി. തുന്നല്‍ ടീച്ചര്‍ എന്നൊക്കെ പറഞ്ഞ് പോസ്റ്റിട്ടു. എനിക്ക് വിരോധമൊന്നുമില്ല ഗോപാലകൃഷ്ണാ… തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ. അങ്ങനെയാന്നും പരിഹസിച്ചിട്ട് ഇതാക്കാമെന്ന് വിചാരിക്കണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ മരിച്ച നാല് പേരില്‍ ഒരാള്‍ കേന്ദ്ര ഭരണപ്രദേശമായ മാഹിയില്‍ നിന്നായിരുന്നു എന്ന് പറയേണ്ടതിന് പകരം ഗോവയില്‍ നിന്നായിരുന്നു എന്ന് തെറ്റായിട്ടായിരുന്നു ആരോഗ്യ മന്ത്രി ബി.ബി.സി അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക