Image

സ്വിഗ്ഗിയും സൊമാറ്റോയും മദ്യം വീട്ടിലെത്തിച്ചു തുടങ്ങി

Published on 21 May, 2020
സ്വിഗ്ഗിയും സൊമാറ്റോയും  മദ്യം വീട്ടിലെത്തിച്ചു തുടങ്ങി
റാഞ്ചി ∙ ഭക്ഷ്യവിതരണ സ്റ്റാര്‍ട്ടപ് കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും ജാര്‍ഖണ്ഡില്‍ മദ്യം വീട്ടിലെത്തിച്ചു തുടങ്ങി. ആദ്യഘട്ടത്തില്‍ റാഞ്ചിയില്‍ മാത്രമാണ് ഇവര്‍ സര്‍വീസ് നടത്തുക. വിവിധ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് സ്വിഗ്ഗി അറിയിച്ചു. സ്വിഗ്ഗി ‘വൈന്‍ ഫോപ്പ്’ എന്ന വിഭാഗം ആരംഭിച്ചിട്ടുണ്ട്.
സ്മാര്‍ട്‌ഫോണ്‍ വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ചാവും മദ്യം എത്തിക്കുക.ഓര്‍ഡര്‍ ചെയ്യുന്നവരുടെ പ്രായം, മറ്റു വിവരങ്ങള്‍ എന്നിവ കൃത്യമായി പരിഗണിച്ചാവും മദ്യം വീട്ടിലെത്തിക്കുക. സെല്‍ഫി ചിത്രവും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ചിത്രവും ഓര്‍ഡറിനൊപ്പം നല്‍കണം. ഒടിപി സമ്പ്രദായത്തിലാവും വിതരണം നടത്തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക