Image

ഇന്ത്യയില്‍ കോവിഡ് മൂലം മരിക്കുന്നവരില്‍ 64% പേരും പുരുഷന്‍മാരെന്ന് ആരോഗ്യ മന്ത്രാലയം

Published on 21 May, 2020
ഇന്ത്യയില്‍ കോവിഡ് മൂലം മരിക്കുന്നവരില്‍ 64% പേരും പുരുഷന്‍മാരെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരില്‍ 64 ശതമാനവും പുരുഷന്‍മാര്‍. മരിച്ചവരില്‍ 50.5 ശതമാനം പേര്‍ 60 വയസ്സിന് മുകളിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തില്‍ പറയുന്നു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും മറ്റു രോഗങ്ങള്‍ ഉള്ളവരുമായ കോവിഡ് ബാധിതരാണ് ഏറ്റവും അപകടകരമായ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ എന്നും പഠനം വ്യക്തമാക്കുന്നു.

കോവിഡ് ബാധിച്ച് മരിച്ചവരില്‍ 15 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ 0.5 ശതമാനം മാത്രമാണ്. 15 മുതല്‍ 30 വരെ പ്രായമുള്ളവരില്‍ 2.5 ശതനമാണ് മരണനിരക്ക്. 3045 പ്രായത്തിലുള്ളവരില്‍ 11.4 ശതമാനവും 4560 പ്രായമുള്ളവരില്‍ 50.5 ശതമാനവുമാണ് മരണം സംഭവിച്ചിട്ടുള്ളത്. മരിച്ചവരില്‍ 73 ശതമാനത്തിനും മറ്റു രോഗങ്ങളും ഉണ്ടായിരുന്നതായും പഠനം പറയുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കോവിഡ് ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ മരിച്ചത് 3,435 പേരാണ്. ഇന്ത്യയിലെ മരണനിരക്ക് 3.06 ശതമാനമാണ്. കോവിഡിന്റെ ആഗോള മരണനിരക്ക് 6.65 ശതമാനമാണ്. കൃത്യസമയത്ത് രോഗബാധ തിരിച്ചറിയാന്‍ സാധിക്കുന്നതും ശരിയായ ചികിത്സ ലഭ്യമാക്കുന്നതും മൂലമാണ് കോവിഡ് മൂലമുള്ള മരണം കുറയ്ക്കാനാകുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാകുന്നു.

നിലവില്‍ ഇന്ത്യയില്‍ 63,624 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഏകദേശം 2.94 ശതമാനം പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. 45,299 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത് 3,002 പേരാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് രോഗമുക്തി നിരക്ക് ക്രമേണ വര്‍ധിച്ചു വരികയാണെന്നും മന്ത്രാലയം പറയുന്നു. നിലവില്‍ 4.32 ശതമാനമാണ് രോഗമുക്തി നിരക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക