Image

ഗള്‍ഫില്‍ കോവിഡ് മരണങ്ങള്‍ കൂടുന്നു; രോഗബാധിതര്‍ ഏറെയും ചെറുപ്പക്കാര്‍

Published on 21 May, 2020
ഗള്‍ഫില്‍ കോവിഡ് മരണങ്ങള്‍ കൂടുന്നു; രോഗബാധിതര്‍ ഏറെയും ചെറുപ്പക്കാര്‍
മസ്കറ്റ്: ഗള്‍ഫ് നാടുകളില്‍ കോവിഡ് മരണങ്ങള്‍ കൂടുന്നു; രോഗബാധിതര്‍ ഏറെയും ചെറുപ്പക്കാരെന്ന് റിപ്പോര്‍ട്ട്. ഒമാനില്‍ 3 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ മരണസംഖ്യ 29 ആയി. മരിച്ചവരില്‍ 2 മലയാളികളടക്കം 19 വിദേശികളും 10 സ്വദേശികളും ഉള്‍പ്പെടുന്നു. ഇന്നലെ 372 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 220 വിദേശികളും 152 സ്വദേശികളുമാണ് രോഗബാധിതരായത്. ആകെ രോഗബാധിതര്‍ 6043. 1661 പേര്‍ സുഖം പ്രാപിച്ചു.

അതേസമയം, ഒമാനിലെ രോഗബാധിതരില്‍ 83 ശതമാനവും 15– 50നും ഇടയില്‍ പ്രായമുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് ബിന്‍ സെയിഫ് അല്‍ ഹൊസ്‌നി പറഞ്ഞു. രാജ്യത്ത് ഇതുവരെ 72,000ല്‍ ഏറെ കോവിഡ് പരിശോധനകള്‍ നടത്തി. 111 രോഗികള്‍ ആശുപത്രിയിലുണ്ട്. ഇതില്‍ 30 പേര്‍ വെന്റിലേറ്ററിലും 33 പേര്‍ ഐസിയുവിലുമാണ്.

യുഎഇയില്‍ കോവിഡ് ബാധിച്ച് 6 പേര്‍ കൂടി മരിച്ചു. മരണ സംഖ്യ 233. പുതുതായി 941 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 26,004 ആയി ഉയര്‍ന്നു.  1,018 പേര്‍ കൂടി രോഗ മുക്തി നേടിയതടക്കം 11,809 പേര്‍ രോഗം മാറി ആശുപത്രി വിട്ടു. രോഗബാധിതര്‍ 26,004, സുഖപ്പെട്ടവര്‍ 11,809, മരണം 233.

കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 17568 ആയി. പുതുതായി 261 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 804 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യക്കാര്‍ 5667. 3 പേര്‍ മരിച്ചു.മരണം 124. രോഗമുക്തര്‍ 4885.

സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 60,000 കടന്നു. ഇതില്‍ പകുതിയിലേറെ പേരും രോഗമുക്തി നേടി. കോവിഡ് ബാധിച്ച് 10 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 339. പുതുതായി 2691 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 62545. ഇന്നലെ 1844 പേര്‍ രോഗമുക്തി നേടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക