Image

ലുലു ഗ്രൂപ്പ് തുടങ്ങുന്ന പുതിയ പദ്ധതികളില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന: യൂസഫലി

Published on 21 May, 2020
ലുലു ഗ്രൂപ്പ് തുടങ്ങുന്ന പുതിയ പദ്ധതികളില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന: യൂസഫലി
ദുബായ്: പ്രവാസി പുനരധിവാസ പാക്കേജിന്റെ ഭാഗമായി നടത്തുന്ന കൃഷിയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ കൂടുതലായി സംഭരിക്കാന്‍ ലുലു ഗ്രൂപ്പ്. തിരുവനന്തപുരത്ത് ഉടന്‍ തുറക്കുന്ന മാളിലും, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന മാള്‍, കണ്‍വന്‍ഷന്‍ സെന്റര്‍ പദ്ധതികളിലും മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ എം.എ. യൂസഫലി അറിയിച്ചു.

ഗള്‍ഫില്‍ ഭാവിയില്‍ തുടങ്ങുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. കേരളത്തിലെ പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് ഗള്‍ഫില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. കീടനാശിനികളും രാസവളങ്ങളും കുറച്ച് കയറ്റുമതിക്കായി കൃഷി ചെയ്യാന്‍ ശ്രദ്ധിക്കണം. വൃത്തിയാക്കല്‍, തരംതിരിക്കല്‍, പാക്കിങ് തുടങ്ങിയവയില്‍ കൂടി ശ്രദ്ധിച്ചാല്‍ മികച്ച സാധ്യതയാണുള്ളതെന്നും യൂസഫലി പറഞ്ഞു.

പ്രവാസി പുനരധിവാസം സംബന്ധിച്ച് മനോരമ പ്രസിദ്ധീകരിച്ച 'മടക്കമല്ല, പുതിയ തുടക്കം' പരമ്പരയിലും വെബിനാറിലും ഉയര്‍ന്ന ആശയങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പണം നഷ്ടപ്പെടുത്താതെ കേരളത്തില്‍ നിക്ഷേപം നടത്താനാണ് പ്രവാസികള്‍ ശ്രമിക്കേണ്ടത്. ഇപ്പോഴത്തെ പ്രതിസന്ധി അതിജീവിച്ച് ഗള്‍ഫ് ഉടന്‍ പഴയ നിലയിലേക്ക് തിരിച്ചെത്തും. എംബസികളിലുള്ള പ്രവാസി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് വിമാന ടിക്കറ്റുകള്‍ നല്‍കാന്‍ സാധിക്കുമോ എന്നു പരിശോധിക്കുമെന്നും അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക