Image

മൂന്ന് മാസത്തേക്ക് വിമാന ടിക്കറ്റ്​ നിരക്ക്​ സര്‍ക്കാര്‍ നിശ്​ചയിക്കും

Published on 21 May, 2020
മൂന്ന് മാസത്തേക്ക് വിമാന ടിക്കറ്റ്​ നിരക്ക്​ സര്‍ക്കാര്‍ നിശ്​ചയിക്കും

ന്യൂഡല്‍ഹി: മൂന്ന് മാസത്തേക്ക്​ വിമാന ടിക്കറ്റ്​ നിരക്കുകള്‍ സര്‍ക്കാര്‍ നിശ്​ചയിക്കും. വ്യോമയാന മന്ത്രി ഹര്‍ദീപ്​ സിങ്​പുരിയാണ്​ ഇക്കാര്യം അറിയിച്ചത്​​. ഒരു റൂട്ടിലെ കൂടിയ നിരക്കും കുറഞ്ഞ നിരക്കുമാണ്​ സര്‍ക്കാര്‍ നിശ്​ചയിക്കുക. 


മുംബൈ-ഡല്‍ഹി വിമാനത്തിന്​ 3500-10,000 രൂപ വരെയായിരിക്കും നിരക്ക്​.

വിമാനയാത്രയെ ഏഴ്​ കാറ്റഗറികളാക്കി തിരിക്കുമെന്നും വ്യോമയാനമന്ത്രാലയം അറിയിച്ചു. 0-30 മിനിട്ട്​, 30-60, 60-90, 90-120, 120-150, 150-180, 180-210 എന്നിങ്ങനെ സമയത്തി​​െന്‍റ അടിസ്ഥാനത്തിലാണ്​ ടിക്കറ്റ്​ നിരക്കുകള്‍ നിശ്​ചയിക്കുക.


തിങ്കളാഴ്​ച മുതലാണ്​ ഇന്ത്യയില്‍ വിമാന സര്‍വീസ്​ തുടങ്ങുക. വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നതിനു മുമ്ബ്​ യാത്രക്കാര്‍ തെര്‍മല്‍ സ്​ക്രീനിങ്​ പരിശോധനക്ക്​ വിധേയമാകണം. എല്ലാവരുടെയും മൊബൈലില്‍ ആരോഗ്യസേതു ആപ്​ ഡൗണ്‍ലോഡ്​ ചെയ്​തിരിക്കണം തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ യാത്രക്കാര്‍ പാലിക്കണം. മാര്‍ച്ച്‌​ 25 മുതലാണ്​ ലോക്​ഡൗണിനെ തുടര്‍ന്ന്​ രാജ്യത്ത്​ വിമാന സര്‍വീസ്​ നിര്‍ത്തിവെച്ചത്​.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക