Image

കാസര്‍കോട്ട് ടാറ്റയുടെ കൊറോണ ആശുപത്രിയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു

Published on 21 May, 2020
 കാസര്‍കോട്ട് ടാറ്റയുടെ കൊറോണ ആശുപത്രിയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു

കാസര്‍കോട്: സംസ്ഥാനത്തെ കൊറോണ പ്രതിരോധത്തിന് പ്രതീക്ഷയേകി കാസര്‍കോട്ട് ടാറ്റയുടെ കൊറോണ ആശുപത്രിയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. 


15 കോടി രൂപ മുതല്‍മുടക്കില്‍ സജ്ജീകരിക്കുന്ന ആശുപത്രിയില്‍ 450 പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളുമുണ്ടാകും. കാസര്‍കോട് തെക്കില്‍ വില്ലേജിലെ ചട്ടഞ്ചാല്‍ പുതിയവളപ്പിലാണ് ആശുപത്രി.


ടാറ്റയുടെ സ്റ്റീല്‍ പ്ലാന്റുകളില്‍ നിര്‍മിച്ച പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകള്‍ പുതിയവളപ്പിലെത്തിച്ച്‌ സ്ഥാപിച്ചു തുടങ്ങി. ഇവിടെ ഒരുക്കിയ പെഡസ്റ്റലിലാണ് ഇത് സ്ഥാപിക്കുന്നത്. കണ്ടെയ്‌നറുകളിലെത്തിക്കുന്ന യൂണിറ്റുകള്‍ നേരിട്ട് പെഡസ്റ്റലിലേക്ക് സ്ഥാപിക്കുകയാണ്. 


ഫരീദാബാദ്, ഹുഗ്ലി, ഹൈദരാബാദ് തുടങ്ങിയ ടാറ്റ സ്റ്റീല്‍ പ്ലാന്റുകളില്‍ നിര്‍മിച്ച യൂണിറ്റുകളാണ് എത്തിക്കുന്നത്. 58 യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായി.


ഒരു യൂണിറ്റില്‍ അഞ്ച് കിടക്കകളുണ്ട്. ആവശ്യമനുസരിച്ച്‌ കിടക്കകള്‍ ക്രമീകരിക്കാനും എക്‌സ്‌റേ മുറി ഉള്‍പ്പെടെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും. സ്ഥലപരിമിതി കാരണം മൂന്ന് കെട്ടിടങ്ങളായാണ് നിര്‍മാണം. 


ആദ്യ കെട്ടിടത്തില്‍ 58, രണ്ടാമത്തേതില്‍ 42, മൂന്നാമത്തേതില്‍ 26 യൂണിറ്റുകള്‍. ഓരോ യൂണിറ്റുകള്‍ക്കും ഓരോ ബയോ ഡൈജസ്റ്ററുകള്‍ (ശുചിമുറി ടാങ്കുകള്‍), യൂണിറ്റുകള്‍ക്കു മുകളില്‍ 2,000 ലിറ്ററിന്റെ ജലസംഭരണി എന്നിവയുണ്ടാകും. എസി ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമുണ്ടാകും. ശുദ്ധജലമുറപ്പാക്കാന്‍ നാല് കുഴല്‍ക്കിണറുകളുമുണ്ട്.


ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ പരമാവധി രണ്ട് മണിക്കൂര്‍ മതിയാകും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക