Image

സൈന്യത്തെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപിച്ചു : എഴുത്തുകാരന്‍ ഹരീഷിനെതിരെ പരാതി

Published on 21 May, 2020
സൈന്യത്തെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപിച്ചു : എഴുത്തുകാരന്‍  ഹരീഷിനെതിരെ പരാതി

കോട്ടയം: സോഷ്യല്‍മീഡിയായിലൂടെ സൈനികരെ അധിക്ഷേപിച്ച എഴുത്തുകാരന്‍ എസ് ഹരീഷിനെതിരെ കേന്ദ്ര പ്രതിരോധമന്ത്രി, കേന്ദ്ര അഭ്യന്തരമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്കു പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് പരാതി നല്‍കി.


 സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത വിഭാഗമാണ് പട്ടാളം എന്നു പറഞ്ഞു രാജ്യത്തിന്റെ സേനയെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു.


രാജ്യത്തെ സൈനികരെയും വിമുക്തഭടന്മാരെയും അധിക്ഷേപിച്ചയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. ഭരണഘടനാനുസൃതമായി രൂപീകരിക്കപ്പെട്ട പട്ടാളത്തെ അവഹേളിക്കാനുള്ള ബോധപൂര്‍വ്വമാണ് സോഷ്യല്‍ മീഡിയയില്‍ നടത്തിയിട്ടുള്ളത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.


ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാബു എബ്രാഹം, അനൂപ് ചെറിയാന്‍, ജോബി മാത്യു, ജസ്റ്റിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക