Image

ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം കേട്ട മുഴക്കം യുദ്ധവിമാനത്തിന്റെത്

Published on 21 May, 2020
ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം കേട്ട മുഴക്കം യുദ്ധവിമാനത്തിന്റെത്

ബംഗളൂരു:- ഭൂമി കുലുക്കമാണോ പൊട്ടിത്തെറിയാണോ എന്നറിയാതെ നഗരത്തിലെ ജനങ്ങള്‍ ഭയന്ന ഉച്ചത്തിലുള്ള മുഴക്കം ഒരു സൂപ്പര്‍സോണിക് യുദ്ധവിമാനം വേഗം കുറക്കുമ്ബോഴുണ്ടാകുന്ന മുഴക്കമായിരുന്നു എന്ന് കണ്ടെത്തി. 


ബംഗളൂരു നഗരത്തിലെ എംജി റോഡ്, ശാന്തി നഗര്‍,ഇന്ദിരാ നഗര്‍,ബസവനഗുഡി എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കാണ് വീടുകളില്‍ ശക്തമായ മുഴക്കം അനുഭവപ്പെട്ടത്. മുഴക്കം ഭൂമികുലുക്കമല്ലെന്ന് സംസ്ഥാന പ്രകൃതി ദുരന്ത മോണിറ്ററിംഗ് കേന്ദ്രം ഇന്നലെ തന്നെ അറിയിച്ചിരുന്നു.


സംഭവത്തിനെ തുടര്‍ന്ന് ആദ്യം ആശങ്ക പരന്നെങ്കിലും പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഇതിനെ കുറിച്ചുള്ള ട്രോള്‍ മീമുകള്‍ നിറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് 1.15ഓടെ ഉണ്ടായ സംഭവത്തില്‍ പ്രതിരോധ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് അതൊരു സോണിക് ബൂം ആണെന്ന് ഉറപ്പിച്ചത്. ബംഗളൂരുവിലെ പ്രതിരോധ മന്ത്രാലയത്തിന്റെ പൊതുജനസമ്ബര്‍ക്ക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക