Image

ഒരു മലയാളി നഴ്‌സ്കൂടി സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചു

Published on 20 May, 2020
ഒരു മലയാളി നഴ്‌സ്കൂടി സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചു
റിയാദ്: കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്ന മലയാളി നഴ്‌സ് റിയാദില്‍ മരിച്ചു. ഓള്‍ഡ് സനാഇയയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്‌സായ കൊല്ലം ചീരങ്കാവ് എഴുകോണ്‍ സ്വദേശി ലാലി തോമസ് പണിക്കര്‍ (54) ആണ് ബത്ഹയക്ക് സമീപം ഗുബേരയിലെ ഫ്‌ളാറ്റില്‍ ബുധനാഴ്ച രാത്രിയോടെ മരിച്ചത്.

രണ്ട് ദിവസം മുമ്പ് ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. തുടര്‍ന്ന് ടെസ്റ്റ് നടത്തി. ബുധനാഴ്ച ഉച്ചയോടെ ഫലം വന്നപ്പോള്‍ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. വൈകീട്ടോടെ ശ്വാസതടസം അനുഭവപ്പെടുകയും ആരോഗ്യവകുപ്പിന്‍െറ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് അറിയിക്കുകയും ചെയ്തു. അവരുടെ ആംബുലന്‍സ് എത്തും മുമ്പ് മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ് തോമസ് മാത്യു റിയാദില്‍ ഒപ്പമുണ്ട്. ഏക മകള്‍ മറിയാമ്മ തോമസ് നാട്ടിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക