Image

ന്യു യോര്‍ക്കില്‍ മരണം 112; ന്യു ജെഴ്‌സിയില്‍ 168; കണക്ടിക്കട്ടില്‍ 57

Published on 20 May, 2020
ന്യു യോര്‍ക്കില്‍ മരണം 112; ന്യു ജെഴ്‌സിയില്‍ 168; കണക്ടിക്കട്ടില്‍ 57
ന്യു യോര്‍ക്കില്‍ ബുധന്‍ ഉച്ച വരെയുള്ള 24 മണിക്കൂറില്‍ 112 പേര്‍ മരിച്ചതായി ഗവര്‍ണര്‍ ആന്‍ഡ്രു കോമോ അറിയിച്ചു. തലേന്നത് 106 ആയിരുന്നു. ഇതാദ്യമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 300-ല്‍ താഴെയായി-295 പേര്‍.

സ്റ്റേറ്റില്‍ മതപരമായ ചടങ്ങുകള്‍ക്ക് പത്തു പേരില്‍ താഴെ വ്യാഴാഴ്ച മുതല്‍ ഒത്തുകൂടാമെന്നു ഗവര്‍ണര്‍ അറിയിച്ചു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കുകയും മാസ്‌ക്ക് ധരിക്കുകയും വേണം.

താഴ്ന്ന വരുമാനക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളിലാണു രോഗബാധയും രോഗം വന്നു പോയതിന്റെ തെളിവായ ആന്റിബോഡിയും കൂടുതലായി കണ്ടെത്തിയത്. ബ്രോങ്ക്‌സില്‍ 34 ശതമാനം പേര്‍ക്കും ബ്രുക്ക്‌ലിനില്‍ 28 ശതമാനത്തിനും ക്വീന്‍സില്‍ 25 ശതമാനത്തിനും മന്‍ഹാട്ടനില്‍ 20 ശതമാനത്തിനും സ്റ്റാറ്റന്‍ ഐലന്‍ഡില്‍ 19 ശതമാനത്തിനും ആന്റിബോഡി കണ്ടെത്തി. കറുത്തവരും ലാറ്റിനോകളും താമസിക്കുന്ന പ്രദേശങ്ങളിലാണു ഇവ കൂടുതലായി കണ്ടത്.
----
കോവിഡ് ബാധിച്ച് ന്യു ജെഴ്‌സിയില്‍ 168 പേര്‍ മരിച്ചു. തലേന്ന് 162. പുതുതായി 1600-ല്‍ പരം പേരില്‍ രോഗബാധ കണ്ടെത്തി. ഇതോടെ സ്റ്റേറ്റില്‍ രോഗബാധിര്‍ ഒന്നര ലക്ഷം കഴിഞ്ഞു. പുതുതായി 261 പേരാണു ആശുപത്രിയിലായത്.

അടുത്ത ചൊവ്വാഴ്ച മുതല്‍ ഏഴ് വാല്മാര്‍ട്ട് പരിസരത്ത് ക്വസ്റ്റ് ഡയഗ്നോസ്റ്റിക്‌സിന്റെ സ്വയം ടെസ്റ്റിംഗ് നടത്താന്‍ സൗകര്യമുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും

കണക്ടിക്കട്ടില്‍ 57 പേര്‍ മരിച്ചു. തലേന്ന് 23.

-----
സ്പാനിഷ് ഫ്‌ലൂവിന്റെ കാലത്തേതു പോലെ (1918) ന്യു യോര്‍ക്ക് സിറ്റിയില്‍ വിവിധ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സമയ വ്യത്യാസം ഏര്‍പ്പെടുത്തി ട്രയിന്‍ യാത്രയിലെ തിരക്കും അതു വഴി കൊറോണ വ്യാപനവും കുറക്കുന്നതിനു ചര്‍ച്ച നടക്കുന്നു. സ്പാനിഷ് ഫ്‌ലൂവില്‍ ന്യു യോര്‍ക്കില്‍ 20,000 പേരാണു മരിച്ചത്. കോറോണ മരണം 23,000 പിന്നിട്ടു
--------
മെട്രോപ്പോളിറ്റന്‍ ട്രാന്‍സിറ്റ് അതോറിട്ടിയുടെ ഭാഗമായ സബ് വേയിലും മറ്റും ജോലി ചെയ്യുന്ന 40 പേര്‍ കൂടി കഴിഞ്ഞ മാസം മരിച്ചതോടെ എം.ടി.എയിലെ മരണ സംഖ്യ 123 ആയി. മരിച്ചവരുടെ കുടുംബത്തിനു 5 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്ന കരാര്‍ എം.ടി.എ. യൂണിയനുകളുമായി ഒപ്പു വച്ചിരുന്നു. 
Join WhatsApp News
UNEMPLOYED 2020-05-21 06:59:45
McConnell Vows To End Increased Unemployment Benefits During COVID-19 Pandemic
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക