Image

മാക്രോണിന്റെ പാര്‍ട്ടിക്ക് ഫ്രഞ്ച് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി

Published on 20 May, 2020
 മാക്രോണിന്റെ പാര്‍ട്ടിക്ക് ഫ്രഞ്ച് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി


പാരീസ്: പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ലാ റിപ്പബ്ലിക് എന്‍ മാര്‍ച്ചെയ്ക്ക് ഫ്രഞ്ച് പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം നഷ്ടമായി. ഇടതുപക്ഷ ചായ് വുള്ള 17 എംപിമാര്‍ ചേര്‍ന്ന് പുതിയ രാഷ്ട്രീയ സംഘടന രൂപീകരിച്ചതോടെയാണിത്.

ഇക്കോളജി, ഡെമോക്രസി, സോളിഡാരിറ്റി (ഇഡിഎസ്) എന്ന പേരില്‍ ഹരിത നയങ്ങള്‍ക്കായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുക എന്ന് വിമത എംപിമാര്‍ വ്യക്തമാക്കി.

എന്നാല്‍, തത്കാലം പ്രതീകാത്മകം മാത്രമായ ഇവരുടെ നീക്കം സര്‍ക്കാരിന്റെ നിലനില്‍പ്പിന് പ്രത്യക്ഷത്തില്‍ ഭീഷണിയല്ല. രാഷ്ട്രീയ സംവിധാനത്തെ ആധുനികീകരിക്കുകയും സാമൂഹിക അസമത്വം കുറയ്ക്കുകയും തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

577 അംഗ പാര്‍ലമെന്റില്‍ മാക്രോണിന്റെ എല്‍ആര്‍ഇഎമ്മിന് 308 സീറ്റാണ് ഉണ്ടായിരുന്നത്. പലപ്പോഴായുള്ള കൊഴിഞ്ഞു പോക്കുകളെ തുടര്‍ന്ന് ഇപ്പോഴത്തെ അംഗസംഖ്യ 289 ആണ്. കേവല ഭൂരിപക്ഷത്തിന് 289 സീറ്റാണ് ആവശ്യം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക