Image

വീ ഷാല്‍ ഓവര്‍ കം' ഫേസ്ബുക്ക് ലൈവ് പരിപാടി ചരിത്രത്തിലേക്ക്

Published on 20 May, 2020
വീ ഷാല്‍ ഓവര്‍ കം' ഫേസ്ബുക്ക് ലൈവ് പരിപാടി ചരിത്രത്തിലേക്ക്


ലണ്ടന്‍: ലോക്ക് ഡൗണ്‍ കാലത്ത് ആളുകളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോട് കലാഭവന്‍ ലണ്ടന്‍ യുകെയില്‍ തുടക്കം കുറിച്ച 'WE SHALL OVERCOME' എന്ന ഫേസ്ബുക് ലൈവ് പരിപാടി ചരിത്രംസൃഷ്ടിച്ച് അന്‍പതാം ദിവസം പൂര്‍ത്തിയാക്കി.

കഴിഞ്ഞ അമ്പതു ദിവസങ്ങളില്‍ എഴുപത്തി അഞ്ചിലധികം ലൈവ് പരിപാടികളില്‍ ലോകത്തെമ്പാടുമുള്ള നൂറിലധികം ഗായകരും കലാകാരന്മാരുമാണ് രംഗത്തു വന്നത്.

മേയ് 20നു (ബുധന്‍) അന്‍പതാം ദിവസത്തെ ലൈവ് അവതരിപ്പിക്കുന്നത് പ്രശസ്ത മലയാള തമിഴ് ഹിന്ദി പിന്നണി ഗായകനും കമ്പോസറുമായ രാജേഷ് വിജയ് ആണ്, 'സ്വപ്നക്കൂട്' എന്ന മലയാള സൂപ്പര്‍ഹിറ്റ് സിനിമയിലെ 'കറുപ്പിനഴക് ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് രാജേഷ് വിജയ് യാണ്.

വിവിധ ഭക്ഷകളിലായി ഇരുപതിലധികം സിനിമകളില്‍ രാജേഷ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള രാജേഷ് വിജയ് ലോകത്തെമ്പാടുമായി രണ്ടായിരത്തിലധികം സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടു തവണ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ രാജേഷ് വിജയ് തിരുവനന്തുപുരം സ്വദേശിയും ചെന്നൈയില്‍ സ്ഥിരതാമസവുമാണ്. ഗായികയായ ഭാര്യ പ്രിയ രാജേഷും പാശ്ചാത്യ സംഗീതത്തില്‍ പ്രാവീണ്യം നേടിയ മകള്‍ ചന്ദന രാജേഷും ഒപ്പം ചേരുന്നു.

ഇന്ന് യുകെ സമയം വൈകുന്നേരം 5ന് (ഇന്ത്യന്‍ സമയം 9.30 പിഎം ) രാജേഷ് വിജയ് യും കുടുംബവും ഒരുക്കുന്ന മ്യൂസിക്കല്‍ ലൈവിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.....

www.facebook.com/We-Shall-Overcome-100390318290703

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക