Image

ന്യു യോര്‍ക്കില്‍ കോവിഡ് ബാധിച്ച് ഇന്ത്യന്‍ ഡോക്ടര്‍ മരിച്ചു

Published on 20 May, 2020
ന്യു യോര്‍ക്കില്‍ കോവിഡ് ബാധിച്ച് ഇന്ത്യന്‍ ഡോക്ടര്‍ മരിച്ചു
ന്യു യോര്‍ക്ക്: ക്വീന്‍സില്‍ ജമൈക്ക ഹോസ്പിറ്റലില്‍ ഇന്റേണല്‍ മെഡിസിന്‍ ഫിസിഷ്യന്‍ ഡോ. സുധീര്‍ എസ്. ചൗഹാന്‍ കോവിഡിനെത്തുടര്‍ന്നുള്ള ചികില്‍സയില്‍ നിര്യാതനായി. രണ്ട് മാസത്തോളമായി രോഗവുമായി പൊരുതുന്നു.

അദ്ധേഹത്തിന്റെ വിയോഗം പുത്രി സ്‌നേഹ് ചൗഹാനാണു അറിയിച്ചത്. 1972-ല്‍ യൂണിവേഴ്‌സിറ്റി ഓഫ് കാണ്‍പൂരില്‍ നിന്നു മെഡിക്കല്‍ ബിരുദമെടുത്ത ഡോ. ചൗഹാന്‍ അര നൂറ്റാണ്ടിനിടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. എം.ആര്‍.സി.പിയും എഫ് ആര്‍.സിപിയും നേടി.

നേരത്തെ ന്യു ജെഴ്‌സിയില്‍ വ്രുക്കരോഗ വിദഗ്ദ ഡോ. പ്രിയ ഖന്നയും (43) അവരുടെ പിതാവ് സര്‍ജനായ ഡോ. സത്യേന്ദ്ര ഖന്നയും (78) കോവിഡ് ബാധിച്ച് മരിച്ചിരുന്നു
read more: 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക