Image

മടങ്ങിയെത്തുന്നവര്‍ക്ക് ഇതര സംസ്ഥാനങ്ങള്‍ ആരോഗ്യ പരിശോധന നടത്തുന്നില്ലെന്ന്

Published on 20 May, 2020
മടങ്ങിയെത്തുന്നവര്‍ക്ക് ഇതര സംസ്ഥാനങ്ങള്‍ ആരോഗ്യ പരിശോധന നടത്തുന്നില്ലെന്ന്
വാളയാര്‍ : ലോക്ഡൗണില്‍ കുടുങ്ങി സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന മലയാളികളില്‍ ഭൂരിഭാഗം പേരും വരുന്നത് ഇതര സംസ്ഥാനത്തെ ആരോഗ്യ പരിശോധന കൂടാതെ. മടങ്ങി വരുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പരിശോധന നടത്തി രോഗലക്ഷണമില്ലെന്നു തെളിയിക്കുന്ന രേഖ കയ്യില്‍ കരുതണമെന്നാണു സര്‍ക്കാര്‍ മുന്നോട്ടു വച്ച പ്രധാന നിബന്ധനയെങ്കിലും പലരും ഇതു പാലിക്കുന്നില്ല. രണ്ടാഴ്ചയ്ക്കിടെ മടങ്ങിയെത്തിയവരില്‍ 40 ശതമാനം പേര്‍ മാത്രമേ ആരോഗ്യ പരിശോധന നടത്തിയ രേഖ സൂക്ഷിച്ചിരുന്നുള്ളൂ.

മടങ്ങിയെത്തുന്നവരില്‍ പലരും പുറപ്പെടുന്ന സ്ഥലത്തു നിന്നു ശരീരോഷ്മാവ് പരിശോധനയ്ക്കു പോലും വിധേയരായിട്ടില്ലെന്നാണു ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. റെഡ്‌സോണ്‍ മേഖലയില്‍ നിന്നുള്‍പ്പെടെ ആളുകള്‍ ഇത്തരത്തില്‍ എത്തിയിരുന്നു.  ചെക്‌പോസ്റ്റിലെത്തി നടത്തുന്ന ആരോഗ്യ പരിശോധനയിലൂടെയാണു രോഗ ലക്ഷങ്ങള്‍ കണ്ടു പിടിക്കുന്നതും ഇവരെ നിരീക്ഷണത്തിലേക്കു മാറ്റുന്നതും.രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ യാത്ര ഒഴിവാക്കണമെന്നും പരിശോധനയും ചികിത്സയും പൂര്‍ത്തിയാക്കി മടങ്ങണമെന്നുമാണു സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇതര സംസ്ഥാനങ്ങള്‍ ഇതിനു സൗകര്യമൊരുക്കാന്‍ തയാറാകുന്നില്ലെന്നാണ് മടങ്ങിയെത്തുന്ന മലയാളികള്‍ പറയുന്നത്.

വാളയാര്‍ വഴി ഇന്നലെ രാവിലെ 6 മുതല്‍ രാത്രി 8 വരെ 621 വാഹനങ്ങളിലായി 1811 പേര്‍ മടങ്ങിയെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക