Image

മിഷിഗണില്‍ വെള്ളപ്പൊക്കം, രണ്ട് ഡാമുകള്‍ തകര്‍ന്നു, 10,000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു

Published on 20 May, 2020
മിഷിഗണില്‍ വെള്ളപ്പൊക്കം, രണ്ട് ഡാമുകള്‍ തകര്‍ന്നു, 10,000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ലെന്‍സിംഗ്:  ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ മിഷിഗണില്‍ രണ്ട് ഡാമുകള്‍ തകര്‍ന്നു. 10,000 ത്തോളം പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. 


പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി ഈഡന്‍വില്ല്, സാന്‍ഫോര്‍ഡ് ഡാമുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് റ്റിറ്റാബവസീ നദി കരയിലുള്ളവര്‍ക്ക് നാഷണല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.


മിഷിഗണിലെ മിഡ്‌ലാന്‍ഡ് നഗരം, ഡിട്രോയിറ്റ് അടക്കമുള്ള പ്രദേശങ്ങളില്‍ 9 അടിയോളം പൊക്കത്തില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ സാദ്ധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. മിഡ്‌ലാന്‍ഡില്‍ മേയര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.


 40,000ത്തോളം പേര്‍ താമസിക്കുന്ന പ്രദേശത്ത് ശക്തമായ വരുന്ന 24 മണിക്കൂറിനുള്ളില്‍ വെള്ളപ്പൊക്കമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക