Image

യു.എസിലും കാനഡയിലും ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സണ്‍ പൗഡര്‍ വില്‍പന നിര്‍ത്തുന്നു

Published on 20 May, 2020
യു.എസിലും കാനഡയിലും ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സണ്‍ പൗഡര്‍ വില്‍പന നിര്‍ത്തുന്നു

ന്യൂയോര്‍ക്: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ബേബി പൗഡര്‍ വില്‍പന യു.എസിലും കാനഡയിലും നിര്‍ത്തിവെക്കുകയാണെന്ന്കമ്പനി അരിയിച്ചു. തെറ്റിദ്ധാരണ പരന്നതിനെ തുടര്‍ന്ന്വില്പ്പന ഇടിഞ്ഞതിനാലാണിതെന്നുംകമ്പനി അറിയിച്ചു.

പൗഡറില്‍ ആസ്‌ബെസ്റ്റോസിന്റെ സാന്നിധ്യമുണ്ടെന്നും അത് കാന്‍സറിന് ഇടയാക്കുന്നുവെന്നും കാണിച്ച്കമ്പനിക്കെതിരെ നിരവധി പരാതികള്‍ കോടതിയിലുണ്ട്. വര്‍ഷങ്ങളായി ശാസ്ത്രീയ പരിശോധന നടത്തിയാണ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്നും കാന്‍സറിനു കാരണമാകുന്ന യാതൊന്നും പൗഡറില്‍ ഇല്ലെന്നുമാണ് കമ്പനിയുടെ വാദം.

വില്‍പന നിര്‍ത്തിവെക്കാനുള്ള കമ്പനിയുടെ തീരുമാനം ജനകീയ വിജയമാണെന്ന് കോണ്‍ഗ്രസംഗം രാജ കൃഷ്ണമൂര്‍ത്തി പ്രതികരിച്ചു. കമ്പനിക്കെതിരായ യു.എസ് കോണ്‍ഗ്രസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് മൂര്‍ത്തിയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക