Image

എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾ മാറ്റിവയ്ക്കണം എന്ന ആവശ്യം ഗൗനിക്കാൻ പോലും മുഖ്യമന്ത്രി തയാറായിരുന്നില്ല. വൈകി വന്ന വിവേകത്തിനു നന്ദി:രമേശ് ചെന്നിത്തല

Published on 20 May, 2020
എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾ മാറ്റിവയ്ക്കണം എന്ന ആവശ്യം ഗൗനിക്കാൻ പോലും മുഖ്യമന്ത്രി തയാറായിരുന്നില്ല. വൈകി വന്ന വിവേകത്തിനു നന്ദി:രമേശ് ചെന്നിത്തല
തിരുവനന്തപുരം : കുട്ടികളുടെ ആരോഗ്യത്തിലുള്ള ആശങ്ക മൂലമാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തിൽ എത്ര പുച്ഛത്തോടെയാണ് ചൊവ്വാഴ്ച വൈകിട്ട് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത് എന്നോർക്കുക. ഇപ്പോൾ പരീക്ഷ മാറ്റിവച്ചിരിക്കുന്നു.
മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കണമെങ്കിൽ 24 മണിക്കൂർ വേണ്ടിവരും എന്നാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നത്. സിബിഎസ്ഇ പരീക്ഷ മാറ്റിവച്ചിട്ടും എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾ മാറ്റിവയ്ക്കണം എന്ന ആവശ്യം ഗൗനിക്കാൻ പോലും മുഖ്യമന്ത്രി തയാറായിരുന്നില്ല. വൈകി വന്ന വിവേകത്തിനു നന്ദിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക