Image

സൂം വീഡിയോ കോളിലൂടെ വിദേശിക്ക് വധശിക്ഷ വിധിച്ച്‌ സിംഗപ്പൂര്‍ കോടതി

Published on 20 May, 2020
സൂം വീഡിയോ കോളിലൂടെ വിദേശിക്ക് വധശിക്ഷ വിധിച്ച്‌ സിംഗപ്പൂര്‍ കോടതി

സിംഗപ്പൂര്‍ : വീഡിയോ കമ്മ്യൂണിക്കേഷന്‍ ആപ്പായ സൂമിലൂടെ മയക്കുമരുന്ന് പ്രതിക്ക് വധശിക്ഷ വിധിച്ച്‌ സിംഗപ്പൂര്‍ കോടതി. സിംഗപ്പൂരില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വധശിക്ഷ നടപ്പാക്കുന്ന ആദ്യത്തെ കേസാണിത്. 2011ല്‍ മയക്കുമരുന്ന് ഇടപ്പാട് നടത്തിയ കേസിലെ പ്രതിയായ 37 വയസ്സുള്ള മലേഷ്യക്കാരനായ പുനിതന്‍ ജെനാസനാണ് വെള്ളിയാഴ്ച വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.


കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാതലത്തിലാണ് വാദനടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയതെന്നും ഒരു ക്രിമിനല്‍ കേസില്‍ ആദ്യമായാണ് സിംഗപ്പൂരില്‍ ഇത്തരത്തില്‍ ശിക്ഷ വിധിക്കുന്നതെന്നും സിംഗപ്പൂര്‍ സുപ്രീംകോടതി വക്താവ് പറഞ്ഞു.


കോടതിവിധി മാത്രമാണ് സൂം വഴി നടന്നതെന്നും അതിനാല്‍ അപ്പീലിനായി ശ്രമിക്കുമെന്നും പ്രതിയുടെ അഭിഭാഷകന്‍ പീറ്റര്‍ ഫെര്‍നാര്‍ഡൊ പറഞ്ഞു. എന്നാല്‍ സൂം വഴി വധശിക്ഷ വിധിച്ചതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍ സൂം വഴിയുള്ള വിധി പ്രസ്താവനയില്‍ എതിര്‍പ്പില്ലെന്നും പ്രതിയുടെ അഭിഭാഷകന്‍ അറിയിച്ചു.


ലോക്ക്ഡൗണ്‍ കാരണം സിംഗപ്പൂരില്‍ ഏപ്രില്‍ ആദ്യം മുതല്‍ കോടതികള്‍ അടഞ്ഞ് കിടക്കുകയാണ്. ഈ സ്ഥിതി ജൂണ്‍ വരെ തുടരുമെന്നാണ് അറിയുന്നത്. അതിനാല്‍ പല കേസുകളിലേയും വാദം കേള്‍ക്കല്‍ താല്‍ക്കാലികമായി കോടതികള്‍ നിര്‍ത്തിവെച്ചിരികകുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക