Image

മലയാളി മുസ്‌ലിമുകൾ അമേരിക്കൻ ജനതക്ക് വേണ്ടപ്പെട്ടവരാവുക: ഡോ.ഹുസൈൻ മടവൂർ

പി.പി.ചെറിയാൻ Published on 20 May, 2020
മലയാളി മുസ്‌ലിമുകൾ അമേരിക്കൻ ജനതക്ക് വേണ്ടപ്പെട്ടവരാവുക: ഡോ.ഹുസൈൻ മടവൂർ
ന്യൂയോർക്ക്∙:അമേരിക്കയിൽ കഴിയുന്ന മലയാളി മുസ്‌ലിംകൾ അവിടെ നല്ല വ്യക്തികളായി ജീവിച്ച് അന്നാട്ടുകാർക്ക് വേണ്ടപ്പെട്ടവരായിത്തീരണമെന്ന് ഡോ.ഹുസൈൻ മടവൂർ ഉദ്‌ബോധിപ്പിച്ചു. നോർത്ത് അമേറിക്കൻ നെറ്റ്‌വർക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷൻ (‌ North American Network of Malayali Muslim Association) (നന്മ-NANMMA) സംഘടിപ്പിച്ച സാംസ്കാരിക  പരിപാടിയിൽ ഓൺലൈൻ ആയി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരുന്നത *സംസ്കാരവും* (culture) സ്വഭാവവുമെന്ന നിലയിൽ നാം ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടതുണ്ട്.
ഇസ്ലാമിക നിയമങ്ങൾ മുറുകെ പിടിച്ച് കൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലും നമുക്ക്‌ മുസ്‌ലിമായി ജീവിക്കാൻ സാധിക്കും. ഒരിക്കലും നാം ജീവിക്കുന്ന സമൂഹത്തിൽ അന്യരായി പോവരുത്. ബഹുസ്വര സമൂഹത്തിലെ ഇസ്ലാമിക ജീവിതം ഇക്കാലത്ത്  നാം പ്രത്യേകം പഠിക്കേണ്ടതുണ്ട്. നബി (സ) മദീനയിലെ യഹൂദ ഗോത്രങ്ങളുമായുണ്ടാക്കിയ കരാർ (Madeenah charter) ബഹുസ്വര സംസ്കാരത്തിന്റെ ആധാരശിലകളാണ്. അദ്ദേഹം വിശദീകരിച്ചു. കോവിഡ് 19 മഹാമാരിയിൽ നിന്ന് ലോക ജനതക്ക് മുക്തി ലഭിക്കാനായി അദ്ദേഹം പ്രത്യേകം പ്രാർത്ഥന നടത്തി.
  അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ 100 കണക്കിനു മലയാളികൾ പങ്കെടുത്തു. കൂടാതെ തൽസമയ ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും വിവിധ രാഷ്ട്രങ്ങളിലെ മലയാളികൾ പരിപാടി വീക്ഷിച്ചു. അമേരിക്കയിലെ സാംസ്കാരിക ,സാമൂഹ്യ പ്രവർത്തകനായ യു.എ.നസീർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സലിം ഇല്ലിക്കൽ സ്വാഗതം ആശംസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക