Image

മലയാളി സമൂഹത്തിനു മാര്‍ഗ്ഗ ദര്‍ശിയായി 'അമ്മ'

Published on 20 May, 2020
മലയാളി  സമൂഹത്തിനു  മാര്‍ഗ്ഗ ദര്‍ശിയായി  'അമ്മ'
കോവിഡ് 19 ന്റെ അതിപ്രസരണം  മുലം ഉണ്ടായിരിക്കുന്ന ലോക്ഡൗണ്‍കാലവും ,അവധിക്കാലവും ,പ്രയോജനകരവുംആസ്വാദ്യകരവുമാക്കി  തീര്‍ക്കുന്നതിനായി 'അമ്മ' എന്ന 'അറ്റ്‌ലാന്റാ  മെട്രോ  മലയാളീ  അസ്സോസിയേഷന്‍' അറ്റ്‌ലാന്റായിലെ കുടുംബ   സദസ്സുകള്‍ക്ക്  on line മത്സരങ്ങള്‍ ഒരുക്കി മാര്‍ഗ്ഗ ദര്‍ശിയാകുന്നു.

     മലയാളി സമൂഹത്തിന്റെ പൊതു താല്‍പര്യങ്ങളെ മുന്‍ നിര്‍ത്തി കുടുംബ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള മാനസിക പിരിമുറുക്കത്തിനും, മാനസിക

സമ്മര്‍ദ്ദങ്ങള്‍ക്കും ഒരു പരിധിവരെങ്കിലും അയവു വരുത്തുക എന്നുള്ള ഉദ്ദേശത്തോടു കൂടിയാണ് ഇങ്ങനെയൊരു ക്രീയാത്മകമായ online മത്സരങ്ങള്‍

നടത്തുന്നതിനു 'അമ്മ' മുന്നിട്ട് ഇറങ്ങിയത് എന്ന് വൈസ് പ്രസിഡന്റെ ഷാനു പ്രകാശ് അറിയിച്ചു.

      മുതിര്‍ന്നവര്‍ക്കും ,കുട്ടികള്‍ക്കും ,ഒരുപോലെ പങ്കാളികളാകാന്‍ പറ്റുന്ന തരത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പെന്‍സില്‍  ഡ്രോയിംഗ് ,പിക്ചര്‍ കളറിങ്ങ്, കവിതാ രചന,പ്രസംഗ മത്സരം, ഉപന്യാസ മത്സരം, റ്റിക് റ്റോക്, സെല്‍ഫി കോണ്‍ടസ്റ്റ് , എന്നിവയും , ഇവയെ കൂടാതെ അറ്റലാന്റായിലെ പ്രഗല്‍ഭനായ കര്‍ഷക ശ്രീയെ കണ്ടത്തുന്നതിനുള്ള കര്‍ഷക ശ്രീ   മത്സരവുംസംഘടിപ്പിച്ചിരിക്കുന്നു.

      ഇതിനെല്ലാം ഉപരിയായി അറ്റലാന്റായിലെ പ്രഗല്‍ഭരായ സോഫ്റ്റ് വെയര്‍  എന്‍ജിനിയേഴ്‌സിനായി  അവരുടെ കഴിവുകളെ മലയാളി സമൂഹത്തിന്

പ്രയോജന പ്രദമാക്കുന്നതിന് വേണ്ടി ചീട്ടു കളിയിലെ 28, 56, കണ്ടുകൊണ്ടും,

സംസാരിച്ചുകൊണ്ടും കളിക്കുന്നതിനായി ഒരു 'ആപ്പ്' ഉണ്ടാക്കുന്നതിനുള്ള ചലഞ്ചും  ഉള്‍പ്പെടുത്തിയിരിക്കുന്നു.

      സാമൂഹൃ, സാംസ്‌കാരിക, സംഘടനകള്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങി മനുഷ്യ സമൂഹത്തിന് ഉത്തേജനം പകരുക എന്ന സദുദ്ദേശം മുന്‍ നിര്‍ത്തിയുള്ള ലക്ഷ്യം മുന്നില്‍ കണ്ടാണ് 'അമ്മ'  വ്യത്യസ്ഥ പരിപാടികളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്

മലയാളി  സമൂഹത്തിനു  മാര്‍ഗ്ഗ ദര്‍ശിയായി  'അമ്മ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക