Image

മാണിക്യം വിളയിക്കുന്നവര്‍ (ശങ്കര്‍ ഒറ്റപ്പാലം)

Published on 19 May, 2020
 മാണിക്യം വിളയിക്കുന്നവര്‍ (ശങ്കര്‍ ഒറ്റപ്പാലം)
കേള്‍ക്കുന്നു നാം  “ശ്രേഷ്ഠം ഈ നമ്മുടെ ഭാരതം
നേരിന്റെ വഴിയില്‍ നിന്നുകൊണ്ടെനിക്കാവതില്ല
 സത്യമാം വാക്കില്‍ അതങ്ങിനെ ചൊല്ലീടുവാന്‍
നമുക്കായ് പാടങ്ങളില്‍ വിളകള്‍ വിളയിയ്ക്കും കര്‍ഷക ശ്രേഷ്ഠര്‍
ഗതികേട് കൊണ്ടാകാം നാട്ടുഭരണത്തിന്‍ പിടിപ്പുകേടാകാം
കാണുന്നതെത്രയോ കര്‍ഷക ആത്മാഹൂതികള്‍ നാട്ടിലെങ്ങും
ധാന്യങ്ങള്‍ വിളയിയ്കാനാഹോരാത്രം പാടുപെടുന്നൊരു ജനത
നാട്ടുനനച്ചു വളര്‍ത്തും വിളകളില്‍ വാനോളം സ്വപ്നം  കണ്ടും  
പൂവ്വില്‍ കുരുക്കും കായ്കനികളും വിളകളും രക്ഷിയ്ക്കുമീ
കാലാവര്ഷങ്ങള്‍ ചതിയ്ക്കുമ്പോള്‍ ഉള്ളം പിടയും കര്ഷകന്
ചിറകറ്റു വീഴുന്നു സ്വപ്‌നങ്ങള്‍  തേങ്ങലായ്  നെഞ്ചിലൊതുക്കുന്നു
മനോവ്യഥകളില്‍ സ്വയം ആടിയുലയുമ്പോള്‍ സത്യമായ്
നിത്യശാന്തിക്കായ് സ്വയം ആത്മാഹൂതിയ്‌ക്കൊരുങ്ങുന്നു
എന്നും കേള്‍ക്കുന്നു  നാം കര്‍ഷക ആത്മഹത്യാ വാര്‍ത്തകള്‍
കര്‍ഷക കെടുതികള്‍ക്കറുതി വരുത്തേണം നാം
ചരമഗീതം  പാടാന്‍ മാത്രം വിധിയ്ക്കപ്പെട്ടവരല്ല നാം
എപ്പോഴും കൈത്താങ്ങായ് അവരോടൊപ്പമുണ്ടാകണം
നെടുംതൂണായ് നാടും നാടുവാഴികൂട്ടങ്ങളും വേണം
ഇന്ന് ശക്തമാം ഇസ്രായേല്‍ രാജ്യത്തെക്കാണുക
നല്ലമണ്ണോ സുലഭമായ് വെള്ളമോ ലഭ്യമല്ല നാട്ടില്‍
ഇവയൊക്ക കപ്പലില്‍ കൊണ്ടുവന്നവരവിടെ
ഉള്ളതില്‍ സ്വര്‍ണ്ണം വിതച്ച് വിളയിച്ച് കൊയ്യുന്നു
വേണം നമുക്കൊരു നവകാര്‍ഷിക സംസ്കാരം
അനന്തമാം പാഠങ്ങള്‍ അജ്ഞാതങ്ങളാകരുത്
വന്‍ പാടശേഖരങ്ങളെ പുതു പുന്തോട്ടമായി കാണണം
വേണം അതിലൂടെ വീതിയേറിയ പാതകള്‍
കൊയ്ത്തുമെതി മറ്റു കൃഷി  യന്ത്രങ്ങള്‍ വരട്ടെയതിലൂടെ യഥേഷ്ടം
കൃഷിവിഭവ ക്രയവിക്രയ വാഹനഗമാനഗമനം ചിട്ടയില്‍ വരട്ടെ
മാറ്റങ്ങള്‍ എവിടെയും  കാലാനുസരണം  അനിവാര്യം
കഷ്ടപ്പാടില്‍ മാത്രം മുങ്ങിമരിയ്ക്കാനുള്ളതല്ല കര്‍ഷക ജന്മം
നമുക്കന്നം തരും കര്ഷകരോക്കെയും സംപുഷ്ടരാകട്ടെ
അതുകണ്ടു പുളകിതരാക നാം ഭാരതീയര്‍
അപ്പോള്‍ നമുക്കൊരുമിച്ച് ചൊല്ലിടാം
“ശ്രേഷ്ഠം നമ്മുടെ ഈ ഭാരതം”

Join WhatsApp News
Sudhir Panikkaveetil 2020-05-20 12:34:14
സമൂഹത്തിലെ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവൻ കവി, സഹജരുടെ സങ്കടങ്ങളിൽ പങ്കു ചേരുന്നവൻ കവി. എപ്പോഴും നന്മയും സന്തോഷവും ആഗ്രഹിക്കുന്നവൻ കവി. ശ്രീ ശങ്കർ ജീവിതത്തിന്റെ സ്പന്ദനങ്ങൾ കേട്ട് തന്റെ തൂലിക ചലിപ്പിക്കുന്ന, പ്രതിബദ്ധത പ്രകടിപ്പിക്കുന്ന കവിയാണ്. ഈ കവിതയുടെ ചിത്രം വളരെ വേദനിപ്പിക്കുന്നവയാണ്. അങ്ങനെയൊക്കെ നടക്കുന്ന ഒരു രാജ്യം ഒരിക്കലും ഉത്കൃഷ്ടമാണെന്നു പറയാൻ കഴിയില്ലെന്ന കവിയുടെ ചിന്തയോട് വായനക്കാരും യോജിക്കും. ശബ്ദം ഉയർത്തികൊണ്ടിരിക്കുക കവി. പേരിൽ തന്നെ ശങ്കർ ഉണ്ടല്ലോ അപ്പോൾ എല്ലാ തിന്മകളെയും സംഹരിക്കാൻ പ്രാപ്തനാണ്.
Mohan menon 2020-05-20 23:11:54
നന്നായിട്ടുണ്ട്..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക