Image

പ്രസിഡന്‍റ് ട്രമ്പ് ഫോര്‍ഡ് മോട്ടോര്‍ കമ്പനി മെയ് 21 -നു സന്ദര്‍ശിക്കും

അലന്‍ ചെന്നിത്തല Published on 19 May, 2020
പ്രസിഡന്‍റ് ട്രമ്പ് ഫോര്‍ഡ് മോട്ടോര്‍ കമ്പനി മെയ് 21 -നു സന്ദര്‍ശിക്കും
മിഷിഗണ്‍: വ്യക്തിഗത പരിരക്ഷണ ഉപകരണങ്ങള്‍ നിര്‍മ്മിയ്ക്കുന്ന എപ്‌സിലാന്റിയിലുള്ള ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ  റോസണ്‍വില്‍ പ്ലാന്‍റ് പ്രെസിഡന്‍റ് ട്രമ്പ് മെയ് 21 വ്യാഴാഴ്ച സന്ദര്‍ശിക്കും. കോവിഡ് മഹാമാരിയുടെ കാലങ്ങളില്‍ അതിനെ പ്രധിരോധിക്കാന്‍ പരിരക്ഷണ ഉപകരണങ്ങളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മ്മിച്ചു സഹായിക്കുന്ന കമ്പനികള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രെസിഡന്‍റ് ഫോര്‍ഡ് മോട്ടോര്‍ കമ്പനിയും സന്ദര്‍ശിക്കുന്നത്.

മറ്റ് ഏത് മോട്ടോര്‍ കമ്പനിയെക്കാളും കൂടുതല്‍ മോട്ടോര്‍ വാഹനങ്ങള്‍ അമേരിക്കയില്‍ നിര്‍മിക്കുന്ന കമ്പനി എന്ന നിലയില്‍ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയെലേക്കുള്ള ട്രമ്പിന്റെ സന്ദര്‍ശനം അംഗീകാരമായി കാണുന്നു എന്ന് ഫോര്‍ഡ് കമ്പനി പത്രക്കുറിപ്പിലൂടെ പ്രസ്താവിച്ചു. പ്രെസിഡന്റുമാരുമായും അമേരിക്കന്‍ നേതാക്കളുമായും ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ ചരിത്രപരമായ നല്ല ബന്ധത്തിന്റെ ആവര്‍ത്തനമാണ് ഈ സന്ദര്‍ശനം എന്നും ഫോര്‍ഡ് വക്താവ് പറഞ്ഞു. ഇപ്പോള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റോസണ്‍വില്‍  പ്ലാന്റില്‍ വെന്റിലേറ്റര്‍ നിര്‍മ്മാണം നടക്കുന്നു.

ജൂലൈ നാലിന്നുള്ളില്‍ 100 ദിവസം കൊണ്ട്  ഫോര്‍ഡ് മോട്ടോര്‍ കമ്പനിയും ജിഇ ഹെല്‍ത്ത് കെയര്‍ ചേര്‍ന്ന് ഒരു ലക്ഷം വെന്റിലേറ്റര്‍ നിര്‍മ്മിച്ചു  നല്‍കാനുള്ള ശ്രമത്തിലാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ എപ്പോഴും രാജ്യത്തോടൊപ്പം നിന്ന ചരിത്രമാണ് ഫോര്‍ഡിനുള്ളത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ വില്ലോറണ്‍ പ്ലാന്റില്‍ ബി24 നിര്‍മ്മിച്ചു നല്‍കിയതും  ചരിത്രമാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക