Image

പ്രവാസികളുടെ തിരിച്ചു വരവ്: അടിയന്തര ചര്‍ച്ച വേണം: എന്‍.കെ. പ്രേമചന്ദ്രന്‍ എംപി

Published on 19 May, 2020
 പ്രവാസികളുടെ തിരിച്ചു വരവ്: അടിയന്തര ചര്‍ച്ച വേണം: എന്‍.കെ. പ്രേമചന്ദ്രന്‍ എംപി


റിയാദ് : കോവിഡുമായി ബന്ധപ്പെട്ടു തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും അനുബന്ധ കാര്യങ്ങളും ചര്‍ച്ച ചെയ്യാന് അടിയന്തര സര്‍വകക്ഷി യോഗം വിളിക്കണമെന്ന് എന്‍. കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.

ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കവെ ആണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. തിരികെ വരുന്നതിനു ആവശ്യമായ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് നിരന്തരം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ പ്രവാസികളുടെ കണക്ക് എടുത്താല്‍ കുടുതലും മലയാളികള്‍ ആണ്. അതുകൊണ്ട് സംസ്ഥാന ഗവണ്‍മെന്റ് മുന്‍കൈ എടുത്തു പ്രവാസികള്‍ക്ക് ഗുണകരമായ പാക്കേജുകള്‍ നടപ്പിലാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിന്റെ മുഖ്യമന്ത്രി 2016 ല്‍ അദ്ദേഹത്തിന്റെ ആദ്യ ഗള്‍ഫ് സന്ദര്‍ശന വേളയില് അബുദാബിയില്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കിയാല്‍ പ്രവാസികള്‍ക്ക് ആശ്വാസമാകും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതില്‍ പ്രധാനപെട്ടത് ജോലി നഷ്ടപെട്ടു തിരികെ വരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ട സമാശ്വസം എന്ന പേരില്‍ അവരുടെ വേതനം കണക്കാക്കി ആറു മാസത്തെ ശമ്പളം നല്കും എന്നതാണ്. തിരികെ വരുന്ന പ്രവാസികള്‍ക്ക് ജോലി ലഭിക്കുന്നതിന് ജോബ് പോര്‍ട്ടല് ആരംഭിക്കും. 2016 ല്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഈ പാക്കേജുകള് നടപ്പിലാക്കണം എന്നും അദ്ദേഹം അഭിപ്രായപെട്ടു. ഈ കോവിഡ് കാലത്തു ഒഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

കൊല്ലം ജില്ലാ പ്രസിഡന്റ് ബാലുകുട്ടന് അധ്യക്ഷത വഹിച്ചു. റഹ്മാന് മുനമ്പത്ത് ആമുഖപ്രഭാഷണം നടത്തി. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിര്‍വഹിച്ചു. സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, അഷ്‌റഫ് വടക്കേവിള, അലക്‌സ് കൊട്ടാരക്കര, അബ്ദു സലിം അര്‍ത്തിയില്‍, നാസര്‍ ലൈസ്, ജെറിന്‍ തോമസ്, ജയന്‍ മാവിള, അന്‍സാരി, റോബിന്, ഷാജഹാന്, ഷഫീര്, എന്നിവര് സംസാരിച്ചു. ജനറല് സെക്രട്ടറി ഷെഫീക്ക് പുരക്കുന്നില് സ്വാഗതവും സത്താര്‍ ഓച്ചിറ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്:ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക