Image

റിയാദില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു

Published on 19 May, 2020
 റിയാദില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു


റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു. റിയാദിലെ ദാറുശിഫാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി കാരിയാങ്കണ്ടി ഇസ്മായില്‍ (56) ആണ് ചൊവ്വാഴ്ച മരിച്ചത്. ബത്തയിലെ ഒരു ജനറല്‍ സര്‍വീസ് ഓഫീസിലെ ജീവനക്കാരനായിരുന്നു ഇസ്മായില്‍.

ഇന്നു 9 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ മരണസംഖ്യ 329 ആയി. മരിച്ചവരെല്ലാം വിദേശികളാണ്. മക്കയില്‍ ആറും ദമാമില്‍ രണ്ടും റിയാദില്‍ ഒരാളുമാണ് മരണപ്പെട്ടത്. 35 ശതമാനം സൗദി പൗരന്മാര്‍ക്കും 65 ശതമാനം വിദേശികള്‍ക്കുമാണ് പുതുതായി രോഗം ബാധിച്ചത്. 2509 പേര്‍ക്ക് പുതുതായി രോഗം പിടിപെട്ടു. 2886 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്ത് ഇനി 27891 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 251 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അല്‍ ആലി പറഞ്ഞു.

രാജ്യത്ത് ഇതുവരെ 618084 ടെസ്റ്റുകള്‍ നടത്തി. 31 ദിവസം പിന്നിട്ട ഫീല്‍ഡ് സര്‍വേയില്‍ പുതുതായി കണ്ടെത്തിയ രോഗികള്‍ എണ്ണം റിയാദ് 730, ജിദ്ദ 526, മക്ക 385, മദീന 286, ദമാം 87, തായിഫ് 66, അല്‍കോബാര്‍ 37, ജുബൈല്‍ 36, ദഹ്‌റാന്‍ 19, ഹാസം അല്‍ ജലാമീദ് 18, ഖതീഫ് 16, തബൂഖ് 16, ബുറൈദ 12, ശഖ്റ 12, അല്‍ഖര്‍ജ് 10, മഹായില്‍ 9, അല്‍ഹദ്ദ 9, നജ്റാന്‍ 9, നമീറ 8, ഹായില്‍ 7, വാദി ദവാസിര്‍ 7, യാമ്പു 6 എന്നിങ്ങനെയാണ്.

റിപ്പോര്ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക