Image

ന്യു യോര്‍ക്ക്-ന്യു ജെഴ്‌സി മേഖല ശാന്തതയിലേക്ക് (ഫ്രാന്‍സിസ് തടത്തില്‍)

Published on 19 May, 2020
ന്യു യോര്‍ക്ക്-ന്യു ജെഴ്‌സി മേഖല ശാന്തതയിലേക്ക് (ഫ്രാന്‍സിസ് തടത്തില്‍)
അമേരിക്കയില്‍ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ വിനാശം വിതച്ചത് ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമാണ്. എപ്പിഡിമിയോളജി വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഒരു വലിയ സുനാമി പോലെ വലിയൊരു തിരമാലയാണ് ആര്‍ത്തലച്ചു കടന്നുപോയത്. കൊറോണ വൈറസ് എന്ന കൊടുങ്കാറ്റില്‍ രൂപം കൊണ്ട ആ സുനാമി മനുഷ്യജീവിതങ്ങളെ കൊന്നൊടുക്കുന്നത് പൂര്‍ണമായും നിലച്ചില്ലെങ്കിലും ഒരല്‍പ്പം ശാന്തത കൈവരിച്ചിട്ടുണ്ട്. കടല്‍ ക്ഷോഭത്തില്‍ നിന്ന് ശാന്തതയിലേക്ക് വന്ന തിരമാലകള്‍ പോലെയല്ലെങ്കിലും ഒറ്റപ്പെട്ട തിരയിളക്കങ്ങളും കയറ്റിറക്കങ്ങളും ഉണ്ടാകുന്നുണ്ട്.

ന്യൂയോര്‍ക്കിനു ദുരന്തം എന്നും ഒരു ശാപമാണ്. പകര്‍വ്യാധി അടുത്തകാലത്ത് അത്ര സംഭവ്യമല്ലാതിരുന്ന കാലത്താണ് ഒരു ശാപം പോലെ ന്യൂയോര്‍ക്കിനെ പിച്ചിച്ചീന്തക്കൊണ്ടു കൊറോണ വൈറസ് എന്ന മഹാമാരി 28 ,500 ആളുകളുടെ ജീവനപഹരിച്ചത്. തീവ്രവാദികളുടെ പോലും കണ്ണ് ന്യൂയോര്ക്കിനു മുകളിലാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ അറ്റാക്ക് നല്‍കിയ മുറിവ് പൂര്‍ണമായി ഉണങ്ങും മുന്‍പാണ് കൊറോണ വൈറസ് എന്ന മഹാമാരിയുടെ രൂപത്തില്‍ പ്രകൃതിയുടെ ഒളിയാക്രമണവും നടന്നത്. ന്യൂയോര്‍ക്കില്‍ ഇന്നലെ 106 മരണവും 1,457 പുതിയ കേസുകളുമുണ്ടായി. ഏറ്റവും കൂടുതല്‍ രോഗികളും ഇവിടെത്തന്നെയാണ് 361,266 പേരാണ് ആകെ കൊറോണ ബാധിതര്‍.

മഹാമാരിയുടെ കൊടുങ്കാറ്റ് ന്യൂയോര്‍ക്കിലാണ് ആഞ്ഞടിച്ചതെങ്കിലും തൊട്ടടുത്ത സ്റ്റേറ്റ് ആയ ന്യൂജേഴ്‌സിയിലും അതിന്റ്‌റെ ശക്തമായ അലയൊലികള്‍ ഉണ്ടായി. ആദ്യം മെല്ലെയാണ് തുടങ്ങിയതെങ്കിലും പിനീട് പ്രഹര ശേഷി കൂടി. ഇപ്പോള്‍ അല്‍പ്പം ശാന്തത കൈവരിച്ചുവെങ്കിലും 10,500 ആളുകളുടെ ജീവന്‍ ഇതിനകം തിരമാലകള്‍ വിഴുങ്ങി. ഇന്നലെ 82 പേര് മരിച്ച ന്യൂജേഴ്സിയില്‍ ഇന്നലെ 1,892 പുതിയ രോഗികളുമുണ്ടായി. അകെ രോഗബാധിതരില്‍ രണ്ടാം സ്ഥാനത്തുള്ള ന്യൂജേഴ്സിയില്‍ കൊറോണാ ബാധിതരുടെ എണ്ണം 180,087 ആണ്.

ന്യൂയോര്‍ക്ക് ന്യൂജേഴ്‌സിയുടെ സമീപ സ്റ്റേറ്റ് ആയ കണക്ടിക്കട്ടിലാണ് കൂടുതല്‍ പ്രഹരമേല്‍ക്കേണ്ടി വന്ന മ്‌റ്റൊരു സ്റ്റേറ്റ്. ഇവിടെയും സ്ഥിതി ശാന്തമായെങ്കിലും 3,500 പരം ആളുകളുടെ ജീവനപഹരിക്കപ്പെട്ടു. 55 പേര് മരിക്കുകയും 697 പുതിയ രോഗികളുമുണ്ടായ അവിടെ ആകെ രോഗബാധിതരുടെ എണ്ണം 38,116 മാത്രമാണ്. 

ന്യൂയോര്‍ക്കില്‍ മാത്രം ഇപ്പോള്‍ നിലവില്‍ 2,70 ലക്ഷമാളുകള്‍ രോഗബാധിതരാണ്. അതായത് ആകെ രോഗ ബാധിതരില്‍ 75 ശതമാനം പേരും ഇപ്പോഴും  രോഗബാധിതരാണ്. ഇവരില്‍ എത്ര  പുതിയ കേസുകള്‍ ഉണ്ടാകും എന്നതിനെ ആശ്രയിച്ചായിരിക്കും കൊറോണ വൈറസിനെ എന്ന് കെട്ട്  കെട്ടിക്കാന്‍ കഴിയുമെന്ന് പറയാനാകു. ന്യൂജേഴ്‌സിയിലാകട്ടെ നിലവില്‍ 132,788 നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇത് ആകെ രോഗബാധിതരുടെ 88 ശതമാനം വരും

ന്യൂയോര്‍ക്ക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റിംഗ് നടന്നിരിക്കുന്നത് കാലിഫോര്‍ണിയയിലാണ്. ന്യൂയോര്‍ക്കില്‍ 1.44 മില്യണും കാലിഫോര്‍ണിയയില്‍ .1.37 മില്യണ്‍ ആളുകളിലുമാണ് ടെസ്റ്റിംഗ് നടത്തിയത്. അതേസമയം ന്യൂജേഴ്സിയില്‍ അഞ്ചേകാല്‍ ലക്ഷമാളുകളിലാണ് ടെസ്റ്റിംഗ് നടത്തിയത്. ജനസംഖ്യയില്‍ ന്യൂജേഴ്‌സിയിലും നാലിരട്ടി വര്ധനയുണ്ടെങ്കിലും കാലിഫോര്‍ണിയയില്‍ ഒരു മില്യണ്‍ ആളുകളില്‍ 84 പേര് മാത്രമാണ് മരിച്ചത്. അതെ സമയം ന്യൂയോര്‍ക്കില്‍ ഒരു മില്യണ്‍ ആളുകളില്‍ 1,464 പേരും ന്യൂജേഴ്സിയില്‍ 1,776 പേരും മരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക