Image

അലയുടെ ഈ ശനിയാഴ്ച നടക്കുന്ന ടെലി കോണ്‍ഫ്രന്‍സില്‍ മന്ത്രി കെ .കെ. ഷൈലജ ടീച്ചറും, കെ. വരദരാജനും പങ്കെടുക്കുന്നു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 19 May, 2020
 അലയുടെ ഈ ശനിയാഴ്ച നടക്കുന്ന  ടെലി  കോണ്‍ഫ്രന്‍സില്‍   മന്ത്രി കെ .കെ. ഷൈലജ ടീച്ചറും, കെ. വരദരാജനും  പങ്കെടുക്കുന്നു.
ന്യൂയോര്‍ക്ക് : അമേരിക്കയിലുള്ള പ്രവാസികളുമായി സംസാരിക്കുന്നതിനും അവരുടെ പ്രശ്ങ്ങള്‍ മനസ്സിലാക്കുന്നതിനും വേണ്ടി കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചറും, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജനും വീഡിയോ കോണ്‍ഫ്രന്‍സില്‍ നമ്മളോട് സംസാരിക്കുന്നു. കേരളം എങ്ങനെ കോവിഡിനെ നേരിട്ടു, കേരള ഗവണ്‍മെന്റിനോട് ഉള്ള ചോദ്യങ്ങള്‍, കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍, അവരുടെ പുനരധിവാസം ഇതൊക്കെ നമുക്ക് നേരിട്ട് സംവദിക്കാനുള്ള അവസരമാണ് ആര്‍ട്ട് ലവേര്‍സ് ഓഫ് അമേരിക്കയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്.

നമ്മില്‍ പലരും മാനസിക സമ്മര്‍ദ്ദത്തില്‍ ആണ്. ഈ വിഷമ ഘട്ടത്തില്‍ നമ്മുടെ സമൂഹത്തിന് കഴിയുന്നത്ര സഹായങ്ങള്‍ കേരള ഗവണ്‍മെന്റുമായി സഹകരിച്ചും നമ്മുടെ കൂട്ടായ്മയിലൂടെയും നല്‍കുവാനുളള ശ്രമങ്ങള്‍ക്കാണ് ആര്‍ട്ട് ലവേര്‍സ് ഓഫ് അമേരിക്ക മുന്‍ ഗണന നല്‍കുന്നത്

ആര്‍ട്ട് ലവേര്‍സ് ഓഫ് അമേരിക്കയുടെ നേതൃത്വത്തില്‍ ഈ ശനിയാഴ്ച (മെയ് 23) രാവിലെ 11:30 നു (ഈസ്റ്റേണ്‍ ടൈം) കൂടുന്ന വിഡിയോ കോണ്‍ഫ്രന്‍സ് കാളില്‍ (സൂം) കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ ..െ ഷൈലജ ടീച്ചറെ പങ്കെടുപ്പിക്കണം എന്ന് പലരും ആവശ്വപെട്ടിരുന്നു. അമേരിക്കന്‍ മലയാളികളുടെ അഭ്യര്‍ത്ഥനയെ മാനിച്ചു ടീച്ചര്‍ പ്രത്യക സമയം അലക്കു വേണ്ടി അനുവദിച്ചിരിക്കുകയാണ്.

പ്രവാസികളുടെ പുനരധിവാസം ഇന്ന് എല്ലാവരും ഉറ്റുനോക്കുന്ന ഒരു പ്രശ്നമാണ് . ഇത് പരിഹരിക്കാന്‍ നമുക്ക് പലതും ചൂണ്ടിക്കാണിക്കാന്‍ പറ്റും . ഈ വിഷമ ഘട്ടത്തില്‍ കേരളത്തില്‍ നമ്മുടെ കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും മന്ത്രിയുമായി സംസാരിക്കാവുന്നതാണ്.

ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചോദ്യങ്ങളും അവരുടെ പേരും താഴെപ്പറയുന്ന ആരെയെങ്കിലും വെള്ളിയാഴ്ച 5 മണിക്കു മുന്‍പായി അറിയിക്കണം

പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് 914 -255 -0176
സെക്രട്ടറി കിരണ്‍ ചന്ദ്രന്‍ 319 -693 -3336
ട്രഷര്‍ ഡോ. ജേക്കബ് തോമസ് 718-406 -2541

സൂം മീറ്റിങ്ങ്:

https://flsv.zoom.us/j/82311222700

Meeting ID: 823 1122 2700
One tap mobile US : +1312 626 6799,,82311222700#
OR
1 646 558 8656, 82311222700#

ശനിയാഴ്ച രാവിലെ 11:30 am (ഈസ്റ്റേണ്‍ ടൈം)

 അലയുടെ ഈ ശനിയാഴ്ച നടക്കുന്ന  ടെലി  കോണ്‍ഫ്രന്‍സില്‍   മന്ത്രി കെ .കെ. ഷൈലജ ടീച്ചറും, കെ. വരദരാജനും  പങ്കെടുക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക