Image

ഒറിഗണിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിച്ച് സലൂൺ തുറന്നതിന് 14,000 ഡോളർ ഫൈൻ

പി.പി.ചെറിയാൻ Published on 19 May, 2020
ഒറിഗണിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിച്ച് സലൂൺ തുറന്നതിന് 14,000 ഡോളർ ഫൈൻ

ഒറിഗൺ:- ഒറിഗൺ ഗവർണറുടെ സ്റ്റേ അറ്റ് ഹോം ഉത്തരവു ലംഘിച്ചു സലൂൺ തുറന്ന് പ്രവർത്തിച്ച ഉടമ ലിൻഡ്സെ ഗ്രഹാമിന് 14,000 ഡോളർ പിഴ വിധിച്ചു. മെയ് 5 മുതലാണ് സലൂൺ പ്രവർത്തനമാരംഭിച്ചത്.
ഒറിഗൺ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ (0SHA) ഫൈൻ വാർത്ത സ്ഥിരീകരിച്ചു. അറിഞ്ഞു കൊണ്ട് മനപൂർവം നിലവിലുള്ള നിയമം ലംഘിച്ചതിനാണ് പിഴ ചുമത്തിയത്.
പൊതുജനങ്ങളുടെയും ജീവനക്കാരുടെയും ആരോഗ്യത്തിന് ഭീഷണിയുയർത്തുന്നതായിരുന്നു കട തുറക്കലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.എന്നാൽ ഈ വാദം ഗ്രഹാം നിഷേധിച്ചു
മാറിയൺ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഗ്ളാമർ സലൂൺ തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിട്ടില്ല .എന്നാൽ സലൂൺ തുറന്ന് പ്രവർത്തിക്കുന്നതിന് ഗ്രഹാം തീരുമാനിച്ചത് ഗവർണറുടെ എക്സിക്യൂട്ടിവ് ഉത്തരവിന്റെ പരസ്യമായ ലംഘനമാണ്.
തന്റെ കുടുംബത്തെ പുലർത്തണമെന്നതും ബില്ലുകൾ നോക്കുന്നതിന് പണം ആവശ്യമാണെന്നതുമാണ് അൽപം റിസ്ക് എടുത്തിട്ടാണെങ്കിലും സലൂൺ തുറക്കാൻ തീരുമാനിച്ചതെന്ന് ഉടമ ഗ്രഹാം പറയുന്നു.
എന്തായാലും ഓഷയുടെ ഫൈൻ ഉത്തരവിനെതിരെ പോരാടാൻ തന്നെയാണ് ലിൻഡ്സെയുടെ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക