Image

തൃശ്ശൂരില്‍ വൈദിക വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു

Published on 18 May, 2020
തൃശ്ശൂരില്‍ വൈദിക വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു
തൃശ്ശൂര്‍: ഒളരിക്കര പുല്ലഴിയില്‍ വൈദിക വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. പാവറട്ടി കാക്കശ്ശേരി ഒലക്കേങ്കില്‍ നിക്കോളാസിന്റെ മകന്‍ ഇരുപത്തൊന്നുകാരനായ റിയോ നിക്കോളാസാണ്  മരിച്ചത്. 

തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. തൃശ്ശൂരിലെ സെമിനാരിയില്‍ വൈദിക പഠനം നടത്തുന്ന സംഘം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  പുല്ലഴിയിലെ ഓര്‍ഫനേജില്‍ എത്തിയതായിരുന്നു

 തിങ്കളാഴ്ച രാവിലെയാണ് കാക്കശ്ശേരിയില്‍നിന്നു വീട്ടുകാര്‍ക്കൊപ്പംറിയോ പുല്ലഴിയിലെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയ റിയോ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇതോടെ ടൗണ്‍ വെസ്റ്റ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന്  അഗ്‌നിരക്ഷാ സേനയെത്തി തിരച്ചില്‍ നടത്തി. സ്‌കൂബ ടീം അംഗങ്ങളായ ഗിരീഷ്, ശോഭന്‍ദാസ് എന്നിവര്‍ കുളത്തിന്റെ അടിയില്‍നിന്ന് റിയോയെ മുങ്ങിയെടുത്തെങ്കിലും മരിച്ചിരുന്നു.  
Join WhatsApp News
വിദ്യാര്‍ഥിനി ആയിരുന്നു എങ്കില്‍ 2020-05-18 11:04:17
വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിക്കുന്നു, വിദ്യാര്‍ഥിനി കിണറ്റില്‍ വീണു മരിക്കുന്നു. മടത്തിലെ കിണറുകളില്‍ ഇത്ര അധികം പെണ്‍കുട്ടികള്‍ വീണു മരിച്ചിട്ടും കിണറുകള്‍ ഗ്രില്‍ വച്ച് മറക്കാത്തതു എന്ത്?- നാരദന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക