Image

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയും വത്തിക്കാന്‍ മ്യൂസിയവും തുറന്നു

Published on 18 May, 2020
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയും വത്തിക്കാന്‍ മ്യൂസിയവും തുറന്നു
ഇറ്റലി : കൊറോണ വ്യാപനത്തെ തുടര്‍ന്ന് രണ്ടു മാസമായി അടച്ചു പൂട്ടിയിരുന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയും ചരിത്ര മ്യൂസിയങ്ങളും മേയ് ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്ന് അധികൃതര്‍. ഇതിന്റെ മുന്നോടിയായി ഇവിടങ്ങളില്‍ ശുചീകരണഅണു നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലും മറ്റു പേപ്പല്‍ ബസിലിക്കകളായ സെന്റ് പോള്‍സ് ബസിലിക്ക, സെന്റ് ജോണ്‍ ബസിലിക്ക, സെന്റ് മേരി മേജര്‍ ബസിലിക്ക എന്നിവിടങ്ങളിലും സന്ദര്‍ശകരുടെ താപനില പരിശോധിക്കാന്‍ സംവിധാനമൊരുക്കും. ജനത്തിരക്ക് നിയന്ത്രിക്കാന്‍ വത്തിക്കാന്‍ പൊലീസ്, ഇറ്റാലിയന്‍ പൊലീസ്, പള്ളികളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായമുണ്ടാവും.

ഇറ്റലിയിലെ എല്ലാ പള്ളികളും കര്‍ശനമായ നിയന്ത്രണങ്ങളോടെ 18 ന് തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇറ്റാലിയന്‍വത്തിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് വത്തിക്കാനിലെ ചരിത്ര മ്യൂസിയങ്ങളും 18 മുതല്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്.

മുന്‍കൂര്‍ ബുക്കിംഗിലൂടെ മാത്രമേ ഇവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കൂ. സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമായതിനാല്‍ വലിയ സംഘങ്ങളെ തല്‍ക്കാലം മ്യൂസിയങ്ങളില്‍ പ്രവേശിപ്പിക്കില്ല. സന്ദര്‍ശകര്‍ക്ക് മാസ്ക്കുകള്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. സന്ദര്‍ശകരുടെ ശരീര താപനില പരിശോധിക്കുന്നതിനായി തെര്‍മോ സ്കാനറുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ മ്യൂസിയങ്ങളില്‍ ഒരുക്കുമെന്ന് വത്തിക്കാന്‍ സിറ്റി സ്‌റ്റേറ്റ് ഗവര്‍ണറേറ്റ് സെക്രട്ടറി ജനറല്‍ ബിഷപ് ഫെര്‍ണാണ്ടോ വര്‍ഗീസ് അല്‍സാഗ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക