Image

യോഗിയുടെ യുപിയില്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ പ്രി​യ​ങ്ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 1000 കോണ്‍ഗ്രസ് ബസുകള്‍

Published on 18 May, 2020
യോഗിയുടെ യുപിയില്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ പ്രി​യ​ങ്ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 1000 കോണ്‍ഗ്രസ് ബസുകള്‍
ല​ക്നോ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ക്കി​യ ബ​സു​ക​ള്‍​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​നു​മ​തി ന​ല്‍​കി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്നും രാ​ജ​സ്ഥാ​നി​ലെ വി​വി​ധ ജി​ല്ല​യി​ലേ​ക്ക് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ക്കി​യ 1000 ബ​സു​ക​ള്‍​ക്കാ​ണ് അ​നു​മ​തി.

ബ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് യോ​ഗി ആ​ദി​ത്യ​നാ​ഥ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് ക​ത്ത് അ​യ​ച്ചു. ബ​സു​ക​ളു​ടെ എ​ണ്ണം ഡ്രൈ​വ​ര്‍​മാ​രു​ടെ പേ​രു​ക​ള്‍ എ​ന്നി​വ അ​ട​ക്കം വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ബ​സു​ക​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് പ്രി​യ​ങ്ക മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യി​രു​ന്നു. 

ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി, ഞാ​ന്‍ അ​പേ​ക്ഷി​ക്കു​ന്നു. ഇ​ത് രാ​ഷ്ട്രീ​യ​ത്തി​നു​ള്ള സ​മ​യ​മ​ല്ല. അ​തി​ര്‍​ത്തി​യി​ല്‍ ഞ​ങ്ങ​ള്‍ ഒ​രു​ക്കി​യ ബ​സു​ക​ള്‍ കാ​ത്തു​നി​ല്‍​ക്കു​ന്നു. ആ​യി​ര​ത്തി​ലേ​റെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്ക​ണം. ഭ​ക്ഷ​ണ​മി​ല്ലാ​തെ കാ​ല്‍​ന​ട​യാ​യി സ്വ​ന്തം നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​ണ്. ദ​യ​വാ​യി അ​നു​മ​തി ത​രൂ..' പ്രി​യ​ങ്ക സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക