Image

ലോകമാകെ കൊവിഡ് മഹാമാരി പരത്തിയത് ചൈനയാണെന്ന ഗുരുതരമായ ആരോപണവുമായി വൈറ്റ്ഹൗസ് വീണ്ടും

Published on 18 May, 2020
ലോകമാകെ കൊവിഡ് മഹാമാരി പരത്തിയത് ചൈനയാണെന്ന ഗുരുതരമായ ആരോപണവുമായി  വൈറ്റ്ഹൗസ്  വീണ്ടും

ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരി പരത്തിയത് ചൈനയാണെന്ന് വൈറ്ര് ഹൗസ് വീണ്ടും. വൈറ്റ്ഹൗസ് വാണിജ്യ ഉപദേഷ്ടാവ് പീറ്റര്‍ നവാരോ ആണ് ഇത്തവണ ആരോപണം ഉന്നയിക്കുന്നത്. 


വിമാനങ്ങളില്‍ ലോകമാകെയുള്ള സ്ഥലങ്ങളിലേക്ക് ചൈനീസ് പൗരന്മാരെ അയച്ച്‌ ചൈന രോഗം പരത്തി എന്നാണ് നവാരോ ആരോപിക്കുന്നത്. 'നവംബര്‍ മാസത്തില്‍ ആദ്യ രോഗിയില്‍ നിന്ന് മറ്റുള്ളവരിലേക്കും അവരില്‍നിന്ന് മിലാന്‍, ന്യൂയോര്‍ക്ക് അങ്ങനെ എല്ലായിടത്തേക്കും വൈറസ് പിടിപെട്ടു.' ലോകാരോഗ്യ സംഘടനക്കെതിരെയും പീറ്റര്‍ നവാരോ ആരോപണം ഉന്നയിച്ചു. 


ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ ചൈന രോഗം രണ്ട് മാസത്തോളം മറച്ചുവച്ചു. എന്നാല്‍ കഴിഞ്ഞമാസം ന്യൂയോര്‍ക്ക് സര്‍വ്വകലാശാല വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ് ന്യൂയോര്‍ക്കില്‍ രോഗം പരത്താന്‍ കാരണമെന്ന് കണ്ടെത്തി.


എന്നാല്‍ ചൈനയുടെ ഔദ്യോഗിക ദിനപത്രത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ ഈ രോഗത്തിന് അമേരിക്ക ജനുവരി 11 മുതല്‍ വാക്സിന്‍ വികസിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു.


എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് രോഗം പുറത്ത് വന്നതെന്ന ആരോപണം വീണ്ടും ഉന്നയിച്ചു. നിയന്ത്രണങ്ങള്‍ക്ക് പുറത്താണ് വൈറസ് എന്നും ട്രംപ് അഭിപ്രായപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക