Image

അടിമാലിയില്‍ ആനകളുടെ വിളയാട്ടം; ജനങ്ങള്‍ ഭയപ്പാടില്‍

Published on 18 May, 2020
അടിമാലിയില്‍ ആനകളുടെ വിളയാട്ടം; ജനങ്ങള്‍ ഭയപ്പാടില്‍

അടിമാലി ;ആനക്കൂട്ടം കൊലവിളിയുമായി ഇറങ്ങിയതോടെ ജനങ്ങള്‍ ഭയപ്പാടിലായി. ശനിയാഴ്ച രാത്രി ആറാംമൈലില്‍ യുവാവ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ചുമുതല്‍ ഇരുപത്തഞ്ചിലധികം ആനകള്‍ വരെയുള്ള കൂട്ടമാണ് വീടുകള്‍ തകര്‍ക്കുകയും കൃഷിനാശമുണ്ടാക്കുകയും ചെയ്യുന്നത്. 


നേര്യമംഗലം, മാങ്കുളം, കുട്ടമ്ബുഴ വനമേഖലയില്‍ മുമ്ബെങ്ങുമില്ലാത്ത വിധം ആനകളുടെ വിളയാട്ടം വര്‍ധിച്ചിട്ടുണ്ട്. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും ഇറങ്ങുന്ന ആനക്കൂട്ടം ദിവസങ്ങളോളം അവിടെതന്നെ നിലയുറപ്പിക്കുന്നു. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലി, കമ്ബിലൈന്‍, പഴംമ്ബിള്ളിച്ചാല്‍, പടിക്കപ്പ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങള്‍ ഇവയുടെ നിരന്തര ആക്രമണത്തില്‍ നശിച്ചു.


ഏലം, കമുങ്ങ്, തെങ്ങ്, കുരുമുളക്, വാഴ, കപ്പ, ചേമ്ബ്, ചേന മുതലായ കാര്‍ഷിക വിളകളെല്ലാം തിന്നും ചവുട്ടിയും തകര്‍ത്തു. ആദിവാസി കോളനികളായ കൊറത്തി, കട്ടമുടി, കുഞ്ചിപ്പെട്ടി, മൂത്താശ്ശേരി, കൊരങ്ങാട്ടി, തട്ടേക്കണ്ണന്‍, നെല്ലിപ്പാറ, ചിന്നപ്പാറ, മാങ്കുളം പഞ്ചായത്തിലെ താളുംകണ്ടം, ആനക്കുളം, സിങ്ക്കുടി, വിരിപ്പാറ പ്രദേശങ്ങളിലുള്ളവര്‍ കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക