image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

അഭയാ കേസ് ഐ.എസ്.ആര്‍.ഒ. കേസിനേക്കാള്‍ വലിയ നാണക്കേട് നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് സമ്മാനിക്കുമോ? ( വെള്ളാശേരി ജോസഫ്)

EMALAYALEE SPECIAL 18-May-2020 വെള്ളാശേരി ജോസഫ്
EMALAYALEE SPECIAL 18-May-2020
വെള്ളാശേരി ജോസഫ്
Share
image
കഴിഞ്ഞ 20-30 വര്‍ഷമായി കേരളത്തില്‍ നടക്കുന്ന ഏറ്റവും പ്രമാദമായ കേസാണ് സിസ്റ്റര്‍ അഭയ കേസ്. ഈ കേസില്‍ സി.ബി.ഐ. ഡമ്മി പരീക്ഷണം ഒക്കെ നടത്തിയിരുന്നു. 13 സംഘങ്ങളാണ് ഇതുവരെ സിസ്റ്റര്‍ അഭയ കേസ് അന്വേഷിച്ചത്. ആദ്യം ലോക്കല്‍ പോലീസും, ക്രൈം ബ്രാഞ്ചും ഒക്കെ ആത്മഹത്യ ആണെന്ന് പറഞ്ഞു തള്ളിയ കേസാണ് പിന്നീട് സഭാ മേലധ്യക്ഷന്‍മാരുടെ സമ്മര്‍ദത്തിന്റ്റെ ഫലമായി സി.ബി.ഐ. ഏറ്റെടുക്കുന്നത്. സി.ബി.ഐ. ഏറ്റെടുക്കുന്നത് തന്നെ സഭയുടെ യാഥാസ്ഥികത്വം ഒരു വലിയ അളവ് വരെ കാരണമാണ്. സഭയിലുള്ള ഒരു കന്യാസ്ത്രീ ആത്മഹത്യ ചെയ്യില്ലെന്നായിരുന്നു അവരുടെ ഒക്കെ വിലയിരുത്തല്‍!

കേസന്വേഷണത്തിന്റ്റെ നാള്‍വഴികള്‍ വളരെ സംഭവ ബഹുലമാണ്. അതൊക്കെ എഴുതണമെങ്കില്‍ അനേകം വോളിയങ്ങള്‍ ഉള്ള ഒരു പുസ്തകം തന്നെ എഴുതേണ്ടി വരും. ഇവിടെ അതിനൊന്നും ഉദ്യമിക്കുന്നില്ലാ. പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍ സി. രാധാകൃഷ്ണന്‍ സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യ ആണെന്നാണ് പറഞ്ഞിട്ടുള്ളത്. കേരളാ പോലീസിന്റ്റെ മെഡിക്കല്‍ ഉപദേശകനും, മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്ററുമായിരുന്ന ഡോക്ടര്‍ ഉമാദത്തനും അഭയയുടേത് ആത്മഹത്യ ആണെന്നു പറഞ്ഞു. ഡോക്ടര്‍ ബി. ഉമാദത്തന്‍ സിസ്റ്റര്‍ അഭയയുടേത് ഒരു കൊലപാതകമാണെന്നുള്ള സി.ബി.ഐ.-യുടെ കേസ് അസത്യങ്ങളും ഒരു ഘോഷയാത്രയാണെന്നാണ് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

image
image
എന്തൊക്കെയായാലും സിസ്റ്റര്‍ സ്റ്റെഫിയും, ഫാദര്‍ കോട്ടൂരാനും, ഫാദര്‍ പിതൃക്കയിലും ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ഈ കേസില്‍ സുപ്രധാനമായ ഒരു വഴിത്തിരിവ് വന്നത് അഭയ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കേരളാ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് ഹേമ പുറപ്പെടുവിച്ച വിധിന്യായത്തിലൂടെയാണ്. അഭയ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കേരളാ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് ഹേമ പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇതാണ്:

1) Petitioners are totally innocent and they are victims of the sensation created by media and they are arrested without any evidence against them.
 2) Sr. Abhaya committed suicide and she was not assaulted nor murdered, as alleged.
 3) Several circumstances indicate that there could be no assault at the alleged scene, as alleged.
4) Though there were bleeding injuries on Sr. Abhaya, not even a drop of blood was present at the alleged scene of occurrence, alleged weapon of offence or the veil found at the scene of occurrence.
5) The injuries on the deceased could not have been caused by the alleged weapon of offence.
 6) Medical evidence supports a case of suicide and not homicide.
7) Scientific examinations like brain finger printing, polygraph etc., done on petitioners prove their innocence rather than proving their guilt.
8) Compact discs on Narco Analysis were tampered with, as seen from the observations to that effect, in the order passed by another bench of this court in I.A.1614/2008 in WPC. 35590/2007 and and hence no reliance may be placed on the same.
9) CBI arrested petitioners only to save its face, because of the 'compulsive orders' passed by another bench of this court (vide I.A. 1614/2008 referred above) whereby, officials in CBI were under a serious `threat' of severe criticism from the court, unless they arrest accused.

ഇങ്ങനെ പോയിന്റ്റ് ബൈ പോയിന്റ്റ് ആയി, കാര്യകാരണ സഹിതം യുക്തിഭദ്രമായി ആണ് ജസ്റ്റീസ് ഹേമ അഭയ കേസില്‍  ഒബ്‌സര്‍വേഷന്‍സ് നടത്തുന്നത്. 12 അന്വേഷണ സംഘങ്ങളും കാര്യമായി അന്വേഷിച്ചിട്ട് തെളിവ് കിട്ടാത്തതിനാല്‍ മുഖം രക്ഷിക്കാന്‍ വേണ്ടി സി.ബി. ഐ. കെട്ടിച്ചമച്ചതാണ് അഭയ കേസ് എന്നത് ജസ്റ്റീസ് ഹേമ വ്യക്തമായി പറയുന്നുണ്ട്. ക്രിമിനല്‍ പ്രൊസീജ്യര്‍ അനുസരിച്ച് അഭയ കേസില്‍ സി.ബി. ഐ. ഹാജരാക്കിയ തെളിവുകളോ, സാക്ഷി മൊഴികളോ നിലനില്‍ക്കില്ലെന്നും ജസ്റ്റീസ് ഹേമ വിധിന്യായത്തില്‍ പറയുന്നുണ്ട്. മാധ്യമ വിചാരണയുടെ പൊള്ളത്തരത്തിലേക്കും ജസ്റ്റീസ് ഹേമ വിരല്‍ ചൂണ്ടുന്നുണ്ട്. ജസ്റ്റീസ് ഹേമയുടെ ഒബ്‌സര്‍വേഷന്‍സ് എങ്കിലും അഭയ കേസില്‍ അഭിപ്രായം പറയുന്നതിന് മുമ്പ് വായിക്കണം എന്നു പറഞ്ഞാല്‍... ''അത് ഞങ്ങളെന്തിനാ വായിക്കുന്നേ? ഞങ്ങള്‍ പത്രങ്ങള്‍ വായിച്ചിട്ടുണ്ട്.'' എന്ന് പല മലയാളികളും പറയും. എല്ലാ അറിയാമെന്ന് കരുതുന്ന അത്തരക്കാര്‍ സ്വയം വിഡ്ഢികളാകുന്നത് അവര്‍ പോലും അറിയുന്നില്ലാ. ജസ്റ്റിസ് ഹേമയുടെ കാഴ്ചപ്പാട് നിയമബോധമുളള, ക്രിമിനല്‍ നിയമം വ്യക്തമായി പഠിച്ചിട്ടുള്ള ഒരു ന്യായാധിപയുടെ കാഴ്ചപ്പാട് ആണെന്നുള്ള കാര്യമെങ്കിലും ഒരു മിനിമം സുബോധമുള്ളവര്‍ മനസിലാക്കേണ്ടതുണ്ട്.

ഇംഗ്ലീഷ് വാക്കുകള്‍ കൂട്ടിവായിക്കാന്‍ അറിയാവുന്ന ആര്‍ക്കും അഭയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കേരളാ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് ഹേമ പുറപ്പെടുവിച്ച വിധിന്യായം വായിക്കാവുന്നതാണ്. പോയിന്റ്റ് ബൈ പോയിന്റ്റ് ആയി, കാര്യകാരണ സഹിതം യുക്തിഭദ്രമായി ജസ്റ്റീസ് ഹേമ അഭയ കേസില്‍  ഒബ്‌സര്‍വേഷന്‍സ് നടത്തുന്നുണ്ട്. ഒരു ഹൈക്കോടതി ജഡ്ജിക്ക് പ്രമാദമായ ഒരു കേസില്‍ പൊതുജനത്തോട് കള്ളം പറയേണ്ട ഒരു കാര്യവുമില്ലല്ലോ. അഭയ കേസില്‍ സംശയമുള്ളവര്‍ അത് ദയവായി വായിക്കുകയാണ് വേണ്ടത്. ജസ്റ്റീസ് ഹേമയുടെ ഒബ്‌സര്‍വേഷന്‍സ് പബ്ലിക് ഡൊമൈനില്‍ ഉള്ള ഡോക്കുമെന്റ്റാണ്. അത്തരം വിധിന്യായങ്ങള്‍ വായിക്കാതെ, നമ്മുടെ നാട്ടിലെ മഞ്ഞ പത്രങ്ങളില്‍ വരുന്ന നിറം പിടിപ്പിച്ച കഥകള്‍ വായിച്ചിട്ടല്ല സുബൊധമുള്ളവര്‍ അഭിപ്രായം പറയേണ്ടത്.

മലയാളികളോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കാരണം കണ്ടമാനം കുളം കലക്കികള്‍ മലയാളികളുടെ ഇടയില്‍ ഉണ്ട്. അഭയ കേസുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങള്‍ സ്ഥിരം എഴുന്നള്ളിക്കുന്ന ഒരു വ്യക്തിയാണ് ജോമോന്‍ പുത്തന്‍പുരക്കല്‍. കുറുപ്പുംപടി ജിഷ വധ കേസില്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ ഉന്നയിച്ച അടിസ്ഥാനമില്ലാത്ത ആരോപണം ചിലരെങ്കിലും ഓര്‍മിക്കുന്നുണ്ടാകാം. വെറുതെ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് ഇത്തരക്കാര്‍ ആരോപണം ഉന്നയിക്കുന്നതും, ആക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നതും. പക്ഷെ ജോമോന്‍ പുത്തന്‍പുരക്കലിനെകാളും കഷ്ടമാണ് പഠിപ്പും, വിവരവുമുള്ള ചില മലയാളികള്‍. ജിഷ വധത്തില്‍ ആവശ്യമില്ലാതെ ആരോപണം ഉന്നയിച്ച് ജോമോന്‍ പുത്തന്‍പുരക്കല്‍  കാറ്റുപോയ ബലൂണ്‍ പോലെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ദിവ്യ പി. ജോണിന്റ്റെ ആത്മഹത്യ. ജോമോന്‍ പുത്തന്‍പുരക്കലിനെ പറഞ്ഞിട്ട് കാര്യമില്ല. ജിഷ വധം പുള്ളി പി. പി. തങ്കച്ചനുമായി ബന്ധപ്പെടുത്തിയപ്പോള്‍ തന്നെ ജിഷയുടെ കണ്ണും മൂക്കും ചുണ്ടും ചൂണ്ടികാട്ടി പി. പി. തങ്കച്ചനുമായി താരതമ്യം ചെയ്ത ഒത്തിരി മലയാളി ഡിറ്റക്റ്റീവ്‌സ് ഉണ്ടിവിടെ. രണ്ടു പേരുടേയും ഫോട്ടോ ഇട്ട്, ചതുരം വരച്ച് മാര്‍ക്ക് ചെയ്തായിരുന്നു ഇത്തരം ഡിറ്റക്റ്റീവ്‌സിന്റ്റെ കളി. അമിറുള്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തിട്ടും, പുള്ളിയെ കോടതി ശിക്ഷിച്ചിട്ടും പലരുടേയും സംശയം തീരുന്നില്ല. കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ അമിറുള്‍ ഇസ്ലാം അല്ല യഥാര്‍ത്ഥ പ്രതി എന്ന് ഇപ്പോഴും പറയുന്നുണ്ട്. ഇത്തരം കോണ്‍സ്പിരസി തിയറിസ്റ്റുകളും, ഡിറ്റക്റ്റീവ്സും ഉള്ള കാലത്തോളം ജോമോന്‍ പുത്തന്‍പുരക്കലിനെ പോലുള്ള കുളം കലക്കികള്‍ക്ക് മലയാളികളുടെ ഇടയില്‍ എന്നും സ്ഥാനമുണ്ടായിരിക്കും.

അതുകൂടാതെ സ്ത്രീകളെ സംബന്ധിച്ച് മലയാളിയുടെ 'ഫ്യുഡല്‍ പ്രൊട്ടക്ഷനിസ്റ്റ്' മനോഭാവം ഉണരുന്നതും ഇത്തരം കേസുകളില്‍ കാണാവുന്നതാണ്. എത്ര പുരോഗമനം പറഞ്ഞാലും സ്ത്രീകള്‍ സ്വകാര്യ സ്വത്ത് പോലെ സംരക്ഷിക്കപ്പെടേണ്ട ഒന്നാണെന്നാണല്ലോ മിക്ക മലയാളി പുരുഷന്മാരും ധരിച്ചുവെച്ചിരിക്കുന്നത്. എല്ലാ ഫ്യുഡല്‍ സമൂഹങ്ങളിലും ഉള്ളതാണല്ലോ അത്തരം മനോഭാവങ്ങള്‍. ചെന്നൈ ഐ.ഐ.ടി. - യില്‍ ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തപ്പോള്‍ ആ  'ഫ്യുഡല്‍ പ്രൊട്ടക്ഷനിസ്റ്റ്' മനോഭാവം കൂടാതെ മതബോധവും ഉണര്‍ന്നൂ. ഫാത്തിമാ ലത്തീഫിന്റ്റെ ആത്മഹത്യയെ കുറിച്ചുള്ള ലേഖനങ്ങള്‍ക്ക് അതുകൊണ്ട് തന്നെ ആയിരകണക്കിന് ലൈക്കുകളും ഷെയറുകളും ആയിരുന്നു. മതത്തില്‍ അധിഷ്ഠിതമായ വിവേചനം ആയിരുന്നു ഫാത്തിമാ ലത്തീഫിന്റ്റെ ആത്മഹത്യക്ക് കാരണമായിരുന്നുവെങ്കില്‍, ആരോപണവിധേയനായ അദ്ധ്യാപകന്‍ ഇസ്ലാം മതത്തില്‍ പെട്ട മറ്റ് കുട്ടികളോടും വിവേചനം കാണിച്ചിരുന്നു എന്ന് തെളിയിക്കേണ്ടതുണ്ട്. ഇത്തരം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇസ്ലാമിക തീവ്രവാദികള്‍ അത് നന്നായി മുതലെടുക്കാറുണ്ട്. എന്തായാലും ഇപ്പോള്‍ ആ ആത്മഹത്യയെ കുറിച്ച് അധികമൊന്നും കേള്‍ക്കാനില്ല. ചെന്നൈ ഐ.ഐ.ടി. - യിലെ അധ്യാപകനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ആയില്ലെന്ന് സാരം.

ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സമാന സാഹചര്യത്തില്‍ മറ്റേതെങ്കിലും ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യണമെന്നില്ല. സത്യത്തില്‍ ആത്മഹത്യ ഒരു സന്നിഗ്ദ്ധ ഘട്ടത്തില്‍ സംഭവിക്കുന്നതാണ്. അതിന്റ്റെ യഥാര്‍ത്ഥ കാരണം അറിയണമെങ്കില്‍ ആത്മഹത്യ ചെയ്തവരുടെ ആത്മാക്കള്‍ തന്നെ തിരിച്ചു ഭൂമിയിലേക്ക് വന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിക്കണം. പുരുഷന്‍മാര്‍ എത്രയോ പേര്‍ ആത്മഹത്യ ചെയ്യുന്നൂ? സെമിനാരിയില്‍ പഠിക്കുന്ന വൈദിക വിദ്യാര്‍ത്ഥികളും, മെഡിക്കല്‍-എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുന്നവരും ആത്മഹത്യ ചെയ്യുന്നുണ്ടല്ലോ. അവയൊന്നും മലയാള മാധ്യമങ്ങള്‍ സ്ത്രീകളുടെ ആത്മഹത്യകള്‍ പോലെ ആഘോഷിക്കാത്തതെന്തേ? അപ്പോള്‍ അവരുടെ ലക്ഷ്യം സ്ത്രീ ലൈംഗികതയുടെ ആഘോഷത്തിലൂടെ സെന്‍സേഷണലിസം ആണെന്നുള്ളത് വ്യക്തം.
സരിതാ എസ്. നായരെ പോലെയും, ഫൗസിയ ഹസനെ പോലെയും, മറിയം റഷീദയെ പോലെയും ഒരു പുരുഷന്‍മാരുടെ പുറകേയും മലയാള മാധ്യമങ്ങളും, ചാനലുകാരും നടക്കാറില്ല. അവരുടെ പൂര്‍വകാല ചരിത്രവും തേടി പോകാറില്ലാ. കാരണം അവര്‍ക്ക് സെക്‌സ് അധിഷ്ഠിതമായുള്ള മാര്‍ക്കറ്റ് ഇല്ല. ഈയിടെ രഹ്ന ഫാത്തിമ മത്തിക്കറി വെക്കുന്ന യു ട്യൂബ് വീഡിയോ കാണാന്‍ എന്തായിരുന്നൂ തിരക്ക്! രഹ്ന ഫാത്തിമയെ തെറി വിളിക്കുന്ന സംഘ പരിവാറുകാര്‍ പോലും യഥേഷ്ടം അതു കണ്ടു. ഇത്തരം ലൈംഗിക ദാരിദ്ര്യം നിലനില്‍ക്കുന്നത് കൊണ്ടുമാത്രമാണ് സിസ്റ്റര്‍ അഭയയുടെ കേസ് ഒക്കെ വാര്‍ത്താ പ്രാധാന്യം നേടിയത്. ലൈംഗിക കഥകള്‍ മിനഞ്ഞെടുക്കുന്നത് കൊണ്ട് മാത്രമാണ് സ്ത്രീകളെ സംബന്ധിച്ചുള്ള ഏത് ദുരന്തവും ഇവിടെ വാര്‍ത്താ പ്രാധാന്യം നേടുന്നതെന്നുള്ളത് ഒരു സാമാന്യ യുക്തി മാത്രമാണ്. മലയാള മാധ്യമ പ്രവര്‍ത്തകര്‍ പുരുഷ കാമനകളെ ഉത്തേജിപ്പിച്ചു മാത്രമാണ് അവരുടെ സര്‍ക്കുലേഷന്‍ കൂട്ടിക്കൊണ്ടിരിക്കുന്നത്. പല മലയാള പ്രസിദ്ധീകരണങ്ങളും ഐ.എസ്.ആര്‍.ഒ. കേസിന്റ്റെ സമയത്ത് മാലിയിലേക്ക് സ്‌പെഷ്യല്‍ കറസ്പോണ്ടന്‍സിനെ വിടുന്നൂ എന്ന് അവകാശപ്പെട്ടുകൊണ്ടിരുന്നത് ഇങ്ങനെ പുരുഷ കാമനകളെ ഉത്തേജിപ്പിക്കാന്‍ മാത്രമായിരുന്നൂ.

ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന നമ്മുടെ സമൂഹത്തില്‍ പൊടിപ്പും, തൊങ്ങലും വെച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും അവതരിപ്പിക്കുന്ന ഒരു രീതിയാണ് പൊതുവെ മലയാള പത്ര പ്രവര്‍ത്തകര്‍ക്കുള്ളത്. അത് കൊണ്ട് എല്ലാ പെണ്ണ് കേസുകളുടേയും പുറകെ മലയാള പത്ര പ്രവര്‍ത്തകരും, ചാനലുകാരും ടി.വി. ക്യാമറയും, റയ്റ്റിംഗ് പാഡുമായി ചുറ്റി തിരിയും. അത് സരിതാ എസ്. നായരുമായി ബന്ധപ്പെട്ട കേസായാലും, ഐ.എസ്.ആര്‍.ഒ. കേസായാലും, അഭയ കേസായാലും. ഐ.എസ്.ആര്‍.ഒ. ചാര കേസ് വെറും ഒരു സാധാരണ കേസല്ലായിരുന്നു. ഐ.എസ്.ആര്‍.ഒ. ചാര കേസില്‍ ഏറ്റവും വൃത്തികെട്ട നിലപാട് എടുത്തത് അതൊരു പെണ്ണ് കേസാക്കി മാറ്റിയ കേരളത്തിലെ മഞ്ഞ പത്രങ്ങളാണ്. 'മറിയം റഷീദ ഏഴ് കല്യാണം കഴിച്ചു', 'ട്യൂണ പോലെ പിടയ്ക്കുന്ന മറിയം റഷീദ'; 'മറിയം റഷീദയുടെ അടങ്ങാത്ത തൃഷ്ണ'- ഇങ്ങനെയൊക്കെയുള്ള തലക്കെട്ടുകളിട്ട് തലസ്ഥാന നഗരിയിലെ ഓഫീസിലിരുന്ന് മാലിയിലെ തെരുവുകളുടെ കഥ പറയുകയായിരുന്നു അന്ന് മലയാളത്തിലെ പ്രമുഖ പത്രലേഖകര്‍. മറിയം റഷീദയുടെയും, ഫൗസിയാ ഹസ്സന്റ്റേയും അറിയാക്കഥകളും ഇക്കിളിക്കഥകളും ചികഞ്ഞെടുത്ത് ഈ കേസ് പത്ര ലേഖകര്‍ ഒരു പൈങ്കിളി കഥയാക്കുകയായിരുന്നു. മാലി ദ്വീപിലെ രണ്ടു സ്ത്രീകളുടെ പൂര്‍വ കാല ചരിത്രം അറിയാനായിരുന്നു അവര്‍ക്കൊക്കെ താല്‍പര്യം. ഐ.എസ്.ആര്‍.ഒ. കേസ് പോലെ തന്നെ മാധ്യമങ്ങള്‍ സെന്‍സേഷണലൈസ് ചെയ്ത ഒന്നാണ് അഭയ കേസും. നമ്മുടെ നാട്ടിലെ ലൈംഗിക ദാരിദ്ര്യമാണ് സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുള്ള ഏത് കേസും വാര്‍ത്താ പ്രാധാന്യം നേടാന്‍ കാരണം. ഐ.എസ്.ആര്‍.ഒ. കേസ്, സോളാര്‍ കേസ്, സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെതിരെയുള്ള ആരോപണം - ഇവയിലെല്ലാം ലൈംഗികത ഒരു മുഖ്യ ഘടകമാണ്. സെക്‌സിനോളം വാര്‍ത്താ പ്രാധാന്യം കിട്ടുന്ന മറ്റെതെന്തെങ്കിലുമുണ്ടോ? സെക്‌സ് സംബന്ധമായ കഥകള്‍ വായനക്കാര്‍ ആര്‍ത്തിയോടെ വായിക്കുന്നതുകൊണ്ട് മാധ്യമങ്ങള്‍ എരിവും പുളിയും കൂട്ടി എഴുതുന്നു. തങ്ങളുടെ സര്‍ക്കുലേഷന്‍ കൂട്ടാന്‍ സെക്‌സ് കലര്‍ത്തി സെന്‍സേഷണലിസം സൃഷ്ടിക്കാന്‍ വിദഗ്ധരായവര്‍ മുഖ്യധാരാ മലയാള പത്രങ്ങളില്‍ വേണ്ടുവോളം ഉണ്ട്. ഐ.എസ്.ആര്‍.ഒ. കേസിലാണ് അത്തരക്കാരുടെ തനി സ്വരൂപം കണ്ടതെന്ന് മാത്രം. അന്ന് അനേകം ഇക്കിളികഥകള്‍ തിരുവനന്തപുരത്തും കോട്ടയത്തും ഇരുന്ന് മലയാളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടാക്കി. ഇത്തരം അറിയാകഥകളും, ഇക്കിളികഥകളുമാണ് പല മഞ്ഞ പത്രങ്ങളും വിറ്റുപോകാന്‍ തന്നെ കാരണം. ഇത്തരം കഥകള്‍ ഉണ്ടാക്കുന്നവര്‍ തന്നെയാണ് സിസ്റ്റര്‍ സ്റ്റെഫിയുടെ കന്യാചര്‍മത്തിന്റ്റെ കഥയും ഉണ്ടാക്കിയത്. സിസ്റ്റര്‍ സ്റ്റെഫി കന്യാചര്‍മം വെച്ചുപിടിപ്പിച്ചു എന്നുപറയുന്ന കാലഘട്ടത്തില്‍ അങ്ങനെയൊരു സര്‍ജറി ഇവിടെ നിലവിലില്ലായിരുന്നൂ എന്നാണ് നമ്മുടെ ആരോഗ്യമേഖലയിലെ പലരും പറയുന്നത്. പക്ഷെ പൊതുജനം ഇത്തരം 'ഫാന്റ്റസി' കഥകള്‍ വായിക്കും. അവിടെയാണ് മഞ്ഞപത്രങ്ങളുടെ മിടുക്ക്.  

അതുപോലെ തന്നെ അഭയാ കേസിലുള്ള മാധ്യമങ്ങളുടെ സൃഷ്ടിയാണ് സിസ്റ്റര്‍ സ്റ്റെഫിയുടെ നാര്‍ക്കോ റെസ്റ്റിലുള്ള വെളിപ്പെടുത്തല്‍. നാര്‍കോ സി.ഡി. അടിമുടി എഡിറ്റിംഗും കൃത്രിമത്വവും നിറഞ്ഞതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനു ശേഷമാണ് നമ്മുടെ ചാനലുകള്‍ ഇതാ യഥാര്‍ഥ തെളിവുകള്‍ എന്ന മട്ടില്‍ ആ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അതായത് കോടതി വ്യാജമാണെന്നു പറഞ്ഞ വീഡിയോ ഈ മാധ്യമങ്ങള്‍ യാഥാര്‍ഥ്യമാണെന്നു പറഞ്ഞ് ജനങ്ങളെ കാണിച്ചു തെറ്റിദ്ധരിപ്പിച്ചു. ഈ നാര്‍കോ പരിപാടിക്കെല്ലാം നേത്യത്വം കൊടുത്ത ഡോ.മാലിനിയെ കര്‍ണാടക സര്‍ക്കാര്‍ ഗുരുതര ക്രമക്കേടുകുടെ പേരില്‍ പിന്നീട് പിരിച്ചുവിട്ടു. ഈ CD-കള്‍ പിന്നീട് സര്‍ക്കാരിന്റ്റെ ടെക്‌നിക്കല്‍ ഏജന്‍സിയെക്കൊണ്ട് വിശദമായി പരിശോധിപ്പിച്ചിരുന്നു. അവരും CD-കള്‍ 'മാനിപ്പുലേറ്റ്' ചെയ്തതും, എഡിറ്റ് ചെയ്തു കയറ്റിയതും ആണെന്നും ഇത് ഒരു തരത്തിലും വിശ്വാസയോഗ്യം അല്ലെന്നും റിപ്പോര്‍ട്ട് കൊടുത്തിരുന്നു. നാര്‍കോ ടെസ്റ്റില്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു കിട്ടിയ ഉത്തരങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി വെട്ടി ഒട്ടിച്ചത് ആയിരിക്കാമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ജസ്റ്റിസ് ഹേമയുടെ വിധിയില്‍ നാര്‍ക്കോ ടെസ്റ്റ് ഒറിജിനല്‍ സി.ഡി. കണ്ടെത്തണമെന്നുള്ള നിര്‍ദേശമുണ്ടായിരുന്നു. ഇതിന് സി.ബി.ഐ. നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് അഭയയുടെ പിതാവ് തോമസ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരന്‍ നായര്‍ക്കും, ഡോക്ടര്‍ മാലിനി എതിരെ കേസ് ഫയല്‍ ചെയ്തു. ഇതേതുടര്‍ന്ന് നന്ദകുമാരന്‍ നായര്‍ ബാംഗ്ലൂര്‍ പോയി ഡോക്ടര്‍ മാലിനിയില്‍ നിന്ന് ഒറിജിനല്‍ സി.ഡി. കൈപ്പറ്റി കോടതിയില്‍ ഹാജരാക്കി. ഈ സിഡി കോടതി തിരുവനന്തപുരം C-DAC പരിശോധനയ്ക്കയച്ചു എന്നാല്‍ തങ്ങള്‍ക്ക് അതിനുള്ള സാങ്കേതികവിദ്യ ഇല്ല എന്ന് പറഞ്ഞ് അവര്‍ തിരികെ നല്‍കി. കോടതി വീണ്ടും C-DIT പരിശോധനയ്ക്കായി അയച്ചു. സി-ഡിറ്റ് ഡയറക്ടര്‍ കെ മോഹന്‍കുമാര്‍, ചീഫ് എഡിറ്റര്‍ രമേശ് വിക്രമന്‍, സൗണ്ട് റെക്കോര്‍ഡ്സ്റ്റ് പിങ്കി വാസന്‍ എന്നിവര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഇത് ഒറിജിനല്‍ സി.ഡി. അല്ല എന്നാണ്. മാത്രമല്ല ഇതില്‍ വ്യാപകമായി എഡിറ്റിംഗ് നടത്തിയിട്ടുണ്ടെന്നും അവര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നാര്‍ക്കോ ടെസ്റ്റിനെ പറ്റിയുള്ള ഈ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ നിലവിലുള്ളത്. സുപ്രീം കോടതി നാര്‍കോ ടെസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതിനാല്‍ തുടര്‍ന്ന് ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ജസ്റ്റിസ് ഹേമ സി.ബി.ഐ. - യുടെ അഭയ കേസ് അടിമുടി കൃത്രിമത്വം നിറഞ്ഞതാണെന്നും, ക്രിമിനല്‍ പ്രൊസീജ്യര്‍ അനുസരിച്ചു അത് നിലനില്‍ക്കില്ലെന്നും പറഞ്ഞപ്പോള്‍, ആ വിധിക്കെതിരെ കേരളകൗമുദി 2008-ല്‍ ഒരു മുഖപ്രസംഗം എഴുതി. ഒടുവില്‍ ഹൈക്കോടതി കോടതിയലക്ഷ്യക്കേസ് എടുത്തപ്പോള്‍ നിരുപാധികം മാപ്പ് അപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.

അഭയ കേസൊതുക്കുവാന്‍ കത്തോലിക്കാ സഭ 500 കോടി മുടക്കി; 1000 കോടി മുടക്കി എന്നൊക്കെ മഞ്ഞപത്രങ്ങള്‍ അടിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ പറയുന്നതല്ലാതെ ഈ മുടക്കിയ കോടികള്‍ക്ക് ഒരു രേഖയും മഞ്ഞപത്രങ്ങള്‍ കാണിക്കുന്നില്ലാ. ആധാര്‍ കാര്‍ഡും, പാന്‍ കാര്‍ഡും ഇല്ലാതെ ഒരു 'ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷനും' ഇന്നത്തെ കാലത്ത് നടക്കില്ലെന്നുള്ളത് സാമാന്യ ബുദ്ധി മാത്രമാണല്ലോ. അപ്പോള്‍ എങ്ങനെയാണ് സഭക്ക് ഒരു രേഖയും ഇല്ലാതെ കോടികള്‍ മറിക്കാന്‍ പറ്റുന്നത്?

ഇത്തരം കേസുകളില്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ആര്‍ക്കും പറ്റും; അത് തെളിയിക്കാനാണ് പ്രയാസം. തെളിയിക്കണമെങ്കില്‍ തെളിവുകളും, സാക്ഷി മൊഴികളും വേണം. അതില്ലാതെ വെറുതെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടെന്തു പ്രയോജനം? ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് തെളിയിക്കേണ്ട ബാധ്യത ഇല്ലാത്ത ഒരു സ്ഥലമാണ് ഇന്‍ഡ്യാ മഹാരാജ്യം. കത്തോലിക്കാ സഭക്കെതിരേയും കണ്ടമാനം ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കൂടുതലും അരാജക വാദികളാണ് ഉന്നയിക്കുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനം നന്നായി നടത്തി കാണിച്ച ചരിത്രം ഈ അരാജക വാദികള്‍ക്ക് ഉണ്ടോ? ആരോപണങ്ങള്‍ ഉന്നയിക്കുന്ന അരാജക വാദികളില്‍ പലരും മിഷനറി സ്‌കൂളുകളിലും കോളേജിലും ഒക്കെ പഠിച്ചവരാണ്; സ്വന്തം മക്കളെ ഈ സ്ഥാപനങ്ങളിലൊക്കെ അയക്കുന്നവരുമാണ്; മിഷനറി ആശുപത്രികളില്‍ ചികിത്സ തേടുന്നവരുമാണ്. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഒരു സ്ഥാപനം നന്നായി നടത്തികൊണ്ട് പോകാന്‍ സാധിക്കില്ല. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കത്തോലിക്കാ സഭ നടത്തുന്നത് പോലെ നന്നായി സ്ഥാപനങ്ങള്‍ നടത്താന്‍ നല്ല ബുദ്ധിമുട്ടുണ്ട്. ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അത്തരം ഒരു ബുദ്ധിമുട്ടും ഇല്ലാ.

ഐ.എസ്.ആര്‍.ഒ. കേസില്‍ നമ്പി നാരായണന്‍ സുപ്രീം കോടതി വരെ പോയി നീതി സമ്പാദിച്ചു. എല്ലാവര്‍ക്കും അതൊക്ക സാധിക്കുമോ? മലയാളത്തിലെ മാധ്യമങ്ങള്‍ക്കെതിരേ പൊരുതാന്‍ അസാമാന്യ കരുത്ത് തന്നെ വേണം. പലര്‍ക്കും അത് സാധിച്ചെന്നു വരില്ല. ആരും ജസ്റ്റീസ് ഹേമയുടെ അഭയ കേസിലെ ഒബ്‌സര്‍വേഷന്‍സ് വായിക്കില്ല. കാരണം അരാജക വാദികളും, സഭാ വിരുദ്ധരും ചേര്‍ന്ന് ഒത്തിരി പേരെ ഇതിനോടകം തന്നെ ബ്രെയിന്‍ വാഷ് ചെയ്തുകഴിഞ്ഞു. അത്തരക്കാര്‍ ഒത്തിരി ഉള്ളതാണ് മലയാളത്തിലെ മാധ്യമ രംഗം. അതുകൂടാതെ സിസ്റ്റര്‍ സ്റ്റെഫിക്ക് കന്യാചര്‍മം വെച്ചുപിടിപ്പിക്കുന്നതിന്റ്റെ തത്സമയ സംപ്രേഷണം പോലത്തെ കഥകളും, രണ്ട് വൈദികര്‍ മതില് ചാടി കടക്കുന്ന കഥകളും ഇതിനോടകം പലരും വായിച്ചും കഴിഞ്ഞു. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരും, ഞരമ്പ് രോഗികളുമായ മലയാളികള്‍ക്ക് കൂടുതല്‍ എന്തു വേണം? നിയമ രംഗത്ത് പരിണിത പ്രജ്ഞയായ ജസ്റ്റീസ് ഹേമയുടെ ഒബ്‌സര്‍വേഷന്‍സിനെക്കാള്‍ ഞരമ്പ് രോഗികളെ തൃപ്തിപ്പെടുത്താന്‍ ഇവിടെ മലയാള മാധ്യമങ്ങള്‍ മത്സരിക്കുമ്പോള്‍ കന്യാചര്‍മം വെച്ചുപിടിപ്പിച്ച കഥക്ക് തന്നെയാണിവിടെ മാര്‍ക്കറ്റ്. മലയാളികളുടെ ലൈംഗിക ദാരിദ്ര്യം തുടരുവോളം കാലവും, അത് മുതലാക്കാന്‍ ആളുള്ളിടത്തോളം കാലവും ജസ്റ്റീസ് ഹേമയുടെ അഭയ കേസിലെ നിരീക്ഷണങ്ങള്‍ക്ക് വലിയ വിലയൊന്നും ഇല്ലെന്നുള്ളതാണ് ദുഃഖകരമായ സത്യം.

വീണു കിട്ടുന്ന ഏതു വിഷയവും സഭയെ അടിക്കാനുള്ള വടിയായി മാറ്റുന്നു ചിലര്‍. അരാജക വാദികളും, സഭാ വിരുദ്ധരും, ചില പ്രത്യേക അജണ്ടകളുള്ളവരും സഭയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലും ചാനലുകളിലും ഇരുന്ന് സഭയെ പ്രത്യേകമായി ആക്രമിക്കുകയാണ്; കരി തേച്ചു കാണിക്കുകയാണ്. അപ്പോള്‍ സഭക്കെതിരേയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ സംസാരിക്കേണ്ട സമയം കഴിഞ്ഞു. ഇത് ക്രിസ്ത്യന്‍ വിശ്വാസികള്‍ മാത്രമല്ല; സുബൊധമുള്ളവരൊക്കെ ചെയ്യേണ്ട ഒന്നാണ്. കാരണം മനുഷ്യാവകാശം എല്ലാവര്‍ക്കുമുണ്ട്. സഭയില്‍ പ്രവര്‍ത്തിക്കുന്നു എന്നു കരുതി ഒരു കൂട്ടരുടെ മാത്രം മനുഷ്യാവകാശം നിഷേധിക്കുന്നത് സാമാന്യ നീതിക്ക് എതിരാണ്.

(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)



image
Facebook Comments
Share
Comments.
image
josecheripuram
2020-05-19 10:17:03
When a young female seen dead,generally we suspect foul play.the police sends someone to investigate,the investigating officer is eager to close the case as suicide,if he says it's murder then it becomes his job to prove it&find the suspect.That's a tedious job.By the time when pressure comes from public the evidences all vanishes.The more the delay the less is the evidences.We know how careless the crime seen is protected.
image
George Nadavayal
2020-05-18 10:30:40
വൃത്തിയും വെടിപ്പുമുള്ള ഒരു ലേഖനം: കപട പുരോഗമന വായ്ത്താരികളെയും, കൊതുകുമനസ്സുകളെയും , മലയാളിയായിട്ടും ആ അന്തസ്സു പാലിക്കാത്ത ശിങ്കങ്ങളുടെ പൊയ്മുഖങ്ങളെയും മാന്യത കൈവിടാതെ വിവൃതമാക്കുന്ന ശുദ്ധ പത്രപ്രവർത്തനത്തിന്റെ ഉദയസൂര്യശോഭ: നന്ദി വെള്ളാശ്ശേരി ജോസഫ്‌🙏
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
ജോ ബൈഡന്റെ സ്ഥാനരോഹണവും മാളത്തിൽ ഒളിച്ചവരും (ജോസ് കാടാപുറം)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
നരേന്ദ്രമോദി ട്രമ്പിനേക്കാള്‍ ചീഞ്ഞുനാറും- (ചാരുംമൂട് ജോസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ
ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ? 
കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്
ഇംപീച്ച് ചെയ്യപ്പെട്ടാല്‍ ആര്‍ക്കെന്തു ഗുണം? (ജോര്‍ജ് തുമ്പയില്‍)
ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്‍ ജൂനിയർ? അറിയേണ്ടത് 

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut