Image

നാല്​ സംസ്​ഥാനങ്ങളില്‍നിന്ന്​ കര്‍ണാടകയിലേക്ക്​ പ്രവേശന വിലക്ക്​

Published on 18 May, 2020
നാല്​ സംസ്​ഥാനങ്ങളില്‍നിന്ന്​ കര്‍ണാടകയിലേക്ക്​ പ്രവേശന വിലക്ക്​

ബംഗളൂരു: കോവിഡ്​ ഭീതിയുടെ പശ്ചാത്തലത്തില്‍ നാലു സംസ്​ഥാനങ്ങളില്‍നിന്ന്​ എത്തുന്നവര്‍ക്ക്​ പ്രവേശനം വിലക്കി കര്‍ണാടക. മഹാരാഷ്​ട്ര, ഗുജറാത്ത്, തമിഴ്​നാട്​, കേരളം എന്നിവിടങ്ങളില്‍നിന്ന്​ എത്തുന്നവര്‍ക്കാണ്​ കര്‍ണാടക സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചത്​.


നാലാംഘട്ട ലോക്​ഡൗണില്‍ ഇരു സംസ്​ഥാനങ്ങളുടെയും പരസ്​പര സമ്മതത്തോടെ അന്തര്‍ സംസ്​ഥാന ഗതാഗതം അനുവദിക്കാമെന്ന്​ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ മേയ്​ 31 ​വരെ ഇൗ നാലു സംസ്​ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക്​ കര്‍ണാടക പ്രവേശനം വിലക്കുകയായിരുന്നു.


1100 ല്‍ അധികം പേര്‍ക്കാണ്​ കര്‍ണാടകയില്‍ കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 300 പേര്‍ മരിക്കുകയും ചെയ്​തു. ലോക്​ഡൗണില്‍ അവശ്യ സേവനങ്ങള്‍ക്ക്​ മാത്രമാണ്​ കര്‍ണാടകയില്‍ അനുമതി നല്‍കുവെന്ന്​ ​ഉപമുഖ്യമന്ത്രി അശ്വാന്ത്​ നാരായണ്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക