Image

വിദേശ പതാകകള്‍ കത്തിക്കുന്നത് ജര്‍മനിയില്‍ ഇനി ക്രിമിനല്‍ കുറ്റം

Published on 17 May, 2020
 വിദേശ പതാകകള്‍ കത്തിക്കുന്നത് ജര്‍മനിയില്‍ ഇനി ക്രിമിനല്‍ കുറ്റം

ബര്‍ലിന്‍: വിദേശ രാജ്യങ്ങളുടെയോ യൂറോപ്യന്‍ യൂണിയന്റെയോ പതാക പരസ്യമായി കത്തിക്കുന്നത് ജര്‍മനി ക്രിമിനല്‍ കുറ്റമാക്കി. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി.

മൂന്നു വര്‍ഷം വരെ തടവാണ് ഈ കുറ്റത്തിനു വ്യവസ്ഥ ചെയ്തിരിക്കുന്ന ശിക്ഷ. മുന്‍പ് ജര്‍മന്‍ ദേശീയ പതാകയോ മറ്റു ദേശീയ ചിഹ്നങ്ങളോ മാത്രമാണ് ഈ നിയമത്തിന്റെ പരിധിയില്‍ വന്നിരുന്നത്. ഇത് ഇതര രാജ്യങ്ങളുടെ പതാകകള്‍ക്കു കൂടി ബാധകമാക്കുകയാണ് ഭേദഗതി വഴി ചെയ്തിരിക്കുന്നത്.

എഎഫ്പി ഒഴികെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ലമെന്റില്‍ നിയമ ഭേദഗതിയെ അനുകൂലിച്ചു. ഇത് ജനാധിപത്യത്തിനു പ്രതിസന്ധി സൃഷ്ടിക്കലല്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ ലംഘനമല്ലെന്നും നിയമ മന്ത്രി ക്രിസ്‌ററീന്‍ ലാംബ്രെറ്റ് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക