Image

സാമ്ബത്തിക ഞെരുക്കം; നടന്‍ ആത്മഹത്യ ചെയ്തു

Published on 17 May, 2020
സാമ്ബത്തിക ഞെരുക്കം; നടന്‍ ആത്മഹത്യ ചെയ്തു

മുംബൈ: നടന്‍ മന്‍മീത് ഗ്രെവാള്‍ (32) ആത്മഹത്യ ചെയ്തു. നവി മുംബൈയിലെ വീട്ടില്‍ ശനിയാഴ്ച രാത്രി 9 30 നാണ് മന്‍മീതിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദത് സേ മജ്ബൂര്‍ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് മന്‍മീത് ശ്രദ്ധിക്കപ്പെട്ടത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്‍മീത് സാമ്ബത്തിക ഞെരുക്കത്തിലായിരുന്നു എന്നാണ് അറിയുന്നത്.


ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതും മുടങ്ങിയതോടെ നടന്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലും ആയി. വിദേശത്ത് പോയി ജോലി ചെയ്യാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. എന്നാല്‍ അതിനിടെയാണ് കൊറോണ ഭീതിയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ നടന്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ഭാര്യ രവീന്ദ്ര കൗര്‍ പറയുന്നു.


ഭാര്യയ്‌ക്കൊപ്പം ഭക്ഷണം കഴിച്ചശേഷം ഇദ്ദേഹം മുറിയിലേക്ക് പോയി. എന്നാല്‍, അനക്കമൊന്നും ഇല്ലാതായപ്പോള്‍ അവര്‍ മുറിയേക്ക് ചെന്നപ്പോള്‍ കണ്ടത് മന്‍പ്രീത് മരിച്ചുകിടക്കുന്നതാണ്. ഉടനെ സമീപവാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മന്‍മീതും രവീന്ദ്ര കൗറും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക