Image

'തുറമുഖം' സിനിമയുടെ രണ്ടാമ​ത്തെ പോസ്​റ്ററെത്തി

Published on 17 May, 2020
 'തുറമുഖം' സിനിമയുടെ രണ്ടാമ​ത്തെ പോസ്​റ്ററെത്തി

കൊച്ചി: കമ്മട്ടിപ്പാടത്തിന്​ ശേഷം രാജീവ്​ രവി അണിയിച്ചൊരുക്കുന്ന 'തുറമുഖം' സിനിമയുടെ രണ്ടാമത്തെ പോസ്​റ്റര്‍ പുറത്തുവിട്ടു. ച​ിത്രത്തില്‍ പ്രാധാന വേഷം കൈകാര്യം ചെയ്യുന്ന നിവിന്‍ പോളിയാണ്​ സമുഹമാധ്യമത്തിലൂടെ മാസ് ഗെറ്റപ്പിലുള്ള പോസ്​റ്റര്‍ പുറത്തുവിട്ടത്​. 


അമ്ബതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്ബ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മട്ടാഞ്ചേരിയില്‍ നിന്നുള്ള മൊയ്​തു എന്ന കഥാപാത്രമായാണ്​ നിവിന്‍ എത്തുന്നത്​.

ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ്​. സുദേവ്​ നായര്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി എന്നിവരാണ്​ ബിഗ്​ ബജറ്റ്​ ചിത്രത്തില്‍ വേഷമിടുന്ന മറ്റ്​ പ്രധാന താരങ്ങള്‍. 1950-60 കാലഘട്ടത്തില്‍ നടക്കുന്ന പീരിഡ്​ ഡ്രാമ ചിത്രത്തിന്​ കണ്ണൂരിലും കൊച്ചിയിലുമാണ് സെറ്റിട്ടത്.

ഏപ്രിലില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രത്തി​​െന്‍റ റിലീസ്​ കോവിഡിനെത്തുടര്‍ന്ന്​ നീണ്ടുപോകുകയായിരുന്നു. 


മലയാളത്തിലടക്കം നിരവധി സിനിമകള്‍ ഒാണ്‍ലൈന്‍ റിലീസിന്​ തായാറെടുക്കു​േമ്ബാള്‍ വലിയ കാന്‍വാസിലൊരുക്കിയ ചിത്രം തിയറ്റര്‍ റിലീസിനാണ്​ പ്രഥമ പരിഗണന നലകുന്നതെന്ന്​ രാജീവ്​ രവി പ്രതികരിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച്‌​ ആളുകള്‍ മള്‍ട്ടിപ്ലക്​സുകളി​േലക്ക്​ പോകാന്‍ മടിക്കുന്ന അവസ്​ഥയായതിനാല്‍ ഭാവികാര്യങ്ങള്‍ പറയാനാകില്ലെന്നാണ്​ സംവിധായകന്‍ വ്യക്​തമാക്കുന്നത്​. 


ചിത്രത്തി​​െന്‍റ പോസ്​റ്റ്​പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്​.

ഇയ്യോബി​​െന്‍റ പുസ്തകത്തിന് ശേഷം ഗോപന്‍ ചിദംബരം രചന നിര്‍വഹിക്കുന്ന ചിത്രവുമാണ് തുറമുഖം. പിതാവ്​ കെ.എം. ചിദംബരം രചിച്ച നാടകമാണ്​ ഗോപ​ന്‍ സിനിമയാക്കുന്നത്​. രാജീവ് രവിയാണ് ചിത്രത്തി​​െന്‍റ ഛായാഗ്രഹണം. സുകുമാര്‍ തെക്കേപ്പാട്ട് ആണ് നിര്‍മാണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക