Image

ബാര്‍ബര്‍ ഷാപ്പിലെ കത്തി, പോണോ വേണ്ടയോ? (ആൻഡ്രു)

Published on 16 May, 2020
ബാര്‍ബര്‍ ഷാപ്പിലെ കത്തി, പോണോ വേണ്ടയോ? (ആൻഡ്രു)
കേരത്തിലെ നാട്ടിന്‍പുറങ്ങളില്‍ ജനിച്ചു വളര്‍ന്ന മുതിര്‍ന്നവര്‍ക്കു ഓര്‍മ്മ കാണും ഹോം വിസിറ്റ് ചെയുന്ന ക്ഷുരകനെ. നെല്ല്, കപ്പ, തേങ്ങ ഒക്കെ ആയിരുന്നു ഇവര്‍ക്കു വര്‍ഷ ശമ്പളം. ആഴ്ച്ചയില്‍ 2 പ്രാവശ്യം വല്യപ്പന് കട്ടിങ്ങ് &ഷേവിങ്ങിന് വരുന്ന കിട്ടു മൂപ്പരെ കുട്ടികള്‍ക്ക് ഭയം ആയിരുന്നു.വീടിന്റെ തെക്കു വശത്തെ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ മൂര്‍ച്ച ഇല്ലാത്ത കത്രികയും കിടുകിടാ ശബ്ദം ഉണ്ടാക്കുന്ന ട്രിമ്മറും. ഇത് പിള്ളേര്‍ സ്‌പെഷ്യല്‍ എക്യുപ്‌മെന്റ് ആയിരുന്നു.

പിള്ളേരെ പിടുത്തക്കാരനെപോല്‍ നില്‍ക്കുന്ന കിട്ടു മൂപ്പര്‍! പിടികിട്ടാ പുള്ളിയെ കൂച്ചു വിലങ്ങു ഇട്ടു വലിച്ചു കൊണ്ട് പോകുന്ന പൊലീസുകാരെ പോലെ പിള്ളേരെ കിട്ടു മൂപ്പര്‍ മുമ്പാകെ ഹാജര്‍ ആക്കും. 'കിളുത്തോ? എന്ന് ഒരു കരടി ശബ്ദം, ആടിന്റെരോമം കത്രിക്കാന്‍കാല് കൊണ്ട് പൂട്ട് ഇട്ടു ഞെക്കി പിടിക്കുന്നപോലെ ഒറ്റ പിടുത്തം,ട്രിമ്മറിന്റെ പല്ലില്‍ ഉടക്കി മുടി പറിക്കുമ്പോള്‍ കണ്ണില്‍ പൊന്നീച്ച, നിക്കറില്‍ നടക്കുന്ന നാടകം വേറെ!- അതൊക്കെ അന്തക്കാലം!

കൊറോണ നിമിത്തം അടച്ച പലബിസിനസ്സുകളും തുറക്കുന്നതുപോലെപല സ്റ്റേറ്റുകളിലും ബാര്‍ബര്‍ ഷോപ്പുകളും തുറന്നു. ന്യു യോര്‍ക്കിലെ കിങ്ങ്സ്റ്റണില്‍ തുറന്നു പ്രവര്‍ത്തിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമ ഇപ്പോള്‍ കൊറോണ പോസിറ്റിവ് ആണ്. 6-10 അടി ദൂരെനിന്നു മുടിവെട്ടല്‍ നടക്കില്ല.

മുടിവെട്ടിയെ തീരു എന്ന് തോന്നിയാല്‍ വീട്ടില്‍ തന്നെ വെട്ടുന്നത് ആണ് അഭികാമ്യം. കുറഞ്ഞ വിലക്ക് ട്രിമ്മര്‍ വാങ്ങാന്‍ കിട്ടും. കൊറോണ വൈറസ് കണ്ണില്‍ കൂടെ പകരുന്നതിനാലും അടഞ്ഞ മുറികളില്‍ അവ കൂടുതല്‍ സമയം ശക്തിയോടെനിലനില്‍ക്കുന്നതിനാലും എത്ര സൂക്ഷിച്ചാലും, കൊറോണ പകരുവാന്‍ ഉള്ള സാധ്യത ഉണ്ട്.

മുടി വെട്ടപ്പെടുന്നവന്‍ കണ്ണും, മൂക്കും, വായും മൂടി കെട്ടിയാലും; കണ്ണ് കെട്ടി മുടി വെട്ടാന്‍ബാര്‍ബര്‍ക്കു സാധിക്കുമോ! അതിനാല്‍ വളരെ അത്യാവശക്കാര്‍ മാത്രം; രോഗ ലക്ഷണങ്ങള്‍ ഇല്ല എങ്കില്‍ മാത്രമേ ബാര്‍ബര്‍ഷോപ്പില്‍പോകാവൂ; ഇത് പുരുഷന്‍മ്മാരുടെ കാര്യം. വെളുത്ത മുടി ഡൈ ചെയ്യാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോകുന്ന അച്ചായന്‍മാര്‍ കൂടുതല്‍ സൂക്ഷിക്കുക.

എന്നാല്‍ സ്ത്രികള്‍ക്കു മുടി മാത്രം വെട്ടിയാല്‍ പോരല്ലോ! രോമം പറിക്കല്‍ എന്ന വളരെ പഴയ പീഡനമാര്‍ഗം ഇവര്‍ ഇപ്പോള്‍ പണം കൊടുത്തു വാങ്ങുന്നു. വാക്‌സിംഗ്, ബ്ലീച്ചിങ്ങ്, പൊടിമീശ പറിക്കല്‍, പുരികം പറിക്കല്‍ ഇവകള്‍ക്കു അടുത്തുള്ള ഇടപെടല്‍ ആവശ്യം ആണ്. മേല്‍മീശ പറിച്ചില്ലേല്‍ 'അവരാ! മാപ്പിള' എന്ന് തോന്നുമോ എന്ന മനോഭാവത്തിനെ ബഹുമാനത്തോട് തന്നെ കാണുന്നു.

കൊറോണയെ അതിജീവിച്ചവരോട് അവരുടെ അനുഭവങ്ങള്‍ ചോദിച്ചു മനസ്സില്‍ ആക്കിയതിനു ശേഷം തീരുമാനിക്കുക ബാര്‍ബര്‍ഷോപ്പിലും ബുട്ടി പാര്‍ലറിലും പോകണമോ എന്നത്.

രോഗം പിടിപെടാതിരിക്കുക എന്നത് ആണ് ഉത്തമ ചികിത്സ. സൂക്ഷിച്ചാല്‍ ദുഃഖിക്കവേണ്ട!
രോഗ വിമുക്തമായനല്ല നാളുകള്‍ നേരുന്നു.
Join WhatsApp News
Sunitha Mohana kartha. 2020-05-17 05:37:25
ട്രമ്പിൻ്റെ ലോയരുടെ ഓഫീസിൽ നിന്നും ട്രമ്പിനെ താഴെ ഇടാൻ വേണ്ട രേഖകൾ മോഷ്ടിച്ചു എന്ന് ക്രിമിനൽ ഹാക്കർ ഗ്രൂപ്പ് അവകാശപ്പെടുന്നു, മോചനദ്രവ്യം 42 മില്യൺ ഡോളർ ആവശ്യപ്പെടുന്നു. * അപൂർവമായ പൊതു വിമർശനം:- ഒബാമ കോളേജ് ബിരുദധാരികളോട് പാൻഡെമിക് "ചുമതലയുള്ള ആളുകൾ" ഉത്തരവാദിത്തം ഇല്ലാതെ, എന്താണ് കാണിക്കുന്നത് എന്ന് അവർക്കു തന്നെ അറിയാത്തവ കാണിക്കുന്നു,
Sri Lakshmy Appukuttan-Geneticist 2020-05-17 06:08:20
കൊറോണ വൈറസിനെ പ്രതിരോധിക്കാനും അമേരിക്കയിലെയും വിദേശത്തെയും ആളുകളുടെ രോഗപ്രതിരോധ കുത്തിവയ്പ്പുകൾ നടത്താനും നിരവധി വാക്സിനുകൾ ആവശ്യമായി വരുമെന്ന് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ ഫ്രാൻസിസ് കോളിൻസ് ഒരു അഭിമുഖത്തിൽ പറഞ്ഞു. 70 കാരനായ കോളിൻസ് ഒരു വൈദ്യനും ജനിതകശാസ്ത്രജ്ഞനുമാണ്. പാൻഡെമിക്കിനോടുള്ള യുഎസ് ഗവേഷണ പ്രതികരണത്തിന് മേൽനോട്ടം വഹിക്കുന്ന ഏജൻസിയെ നയിക്കുന്നു. ഒരു വാക്സിൻ വികസിപ്പിക്കാനും നിർമ്മിക്കാനുമുള്ള ശ്രമങ്ങൾ, സാധ്യതയുള്ള മ്യൂട്ടേഷനുകൾ, രോഗപ്രതിരോധത്തിന് അവ എന്താണ് അർത്ഥമാക്കുന്നത്, കുത്തിവയ്പ്പുകൾ എങ്ങനെ പരീക്ഷിക്കാമെന്ന് അദ്ദേഹം ചർച്ച ചെയ്തു. “എന്റെ പ്രതീക്ഷ, ഞാൻ അൽപ്പം ശുഭാപ്തിവിശ്വാസിയാണ്, ഈ വാക്സിനുകളിൽ ഒന്ന് മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്ന് ഞങ്ങൾ കണ്ടെത്തുന്നില്ല, മറിച്ച് അവയിൽ രണ്ടോ മൂന്നോ എണ്ണം ഫലപ്രദം ആകാൻ ഉള്ള സാദ്യത ഉണ്ട്. ഇവ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നത് അവ സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും തീർച്ച ആക്കുവാൻ ആണ്. എല്ലാ വാക്സീനുകളും ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ഒരു പോലെ പ്രവർത്തിക്കണം എന്നില്ല, അവ പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ വ്യത്യസ്ത സ്വഭാവസവിശേഷതകൾ അവർക്ക് ഉണ്ടാകും, അതിനാൽ പ്രാദേശികമായ ചില പൊരുത്തപ്പെടുത്തലുകൾ നടത്തേണ്ടതുണ്ട്, അതിനുശേഷം ഏത് പ്രത്യേക ജനസംഖ്യയിലേക്ക് വാക്സിൻ പോകുന്നു എന്ന് തീരുമാനിക്കും. -കോളിൻസ് പറഞ്ഞു. 2009 ൽ പ്രസിഡണ്ട് ഒബാമയുടെ കീഴിൽ കോളിൻസ് NIH - എൻ‌ഐ‌എച്ചിനെ നയിക്കാൻ തുടങ്ങി. ഇ വർഷാവസാനത്തോടെ 100 ദശലക്ഷം വാക്സിൻ ഡോസുകൾ വേഗത്തിൽ നിർമ്മിക്കാൻ മതിയായ പണമുണ്ടെന്നും ജനുവരിക്ക് മുമ്പ് 300 ദശലക്ഷം ഉണ്ടാക്കാൻ സാധിക്കും എന്നും കോളിൻസ് പറഞ്ഞു. ആദ്യം വാക്സിൻ ലഭിക്കുന്നത് മുൻ‌നിര ആരോഗ്യ പ്രവർത്തകരും രോഗാവസ്ഥയിൽ നിന്ന് കൂടുതൽ അപകടസാധ്യതയുള്ള വിട്ടുമാറാത്ത അവസ്ഥയുള്ളവരുമായിരിക്കും. കോളിൻസ് പറഞ്ഞു, യുഎസ് ഗവൺമെന്റ് ആഗോള ആവശ്യം നിറവേറ്റുന്നതിനായി ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടതുണ്ട്, കൂടാതെ വൈറസ് ബാധിച്ച സാമ്പത്തിക തകർച്ച ഉള്ള രാജ്യങ്ങൾക്കും വാക്സിനുകൾ വിതരണം ചെയ്യും.-Sri Lakshmy[ Geneticist]
Sudhir Panikkaveetil 2020-05-17 10:32:42
കഷണ്ടികൾ ഭാഗ്യവാന്മാർ അവർ ക്ഷുരകന്മാരെ ആവശ്യപ്പെടുന്നില്ല. ആമേൻ !! ചുണ്ടിനു താഴെയുള്ള രോമത്തെ കാലം നരപ്പിക്കുന്നവെന്നല്ലാതെ കൊഴിക്കുന്നില്ല. അതുകൊണ്ടല്ലേ അതിനെ മീശ എന്ന് വിളിക്കുന്നത്. പെണ്ണുങ്ങൾക്ക് മീശ വന്നാലും അമ്പട്ടന് കാര്യമുണ്ട്. നന്നായി ആൻഡ്രുസ് സാർ വായനക്കാരെ ബോധവാന്മാർ ആക്കുന്നതിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക