Image

മതവും വൈറസും (സക്കറിയ)

Published on 16 May, 2020
 മതവും വൈറസും (സക്കറിയ)

4000 വര്‍ഷം പഴക്കമുള്ള ഹിന്ദുമതം, 2000 വയസ്സുള്ള ക്രിസ്തുമതം, 1400 വര്‍ഷത്തെ ഇസ്ലാം. ഈ മതങ്ങള്‍ പലവിധം സാമ്രാജ്യങ്ങളെ വളര്‍ത്തി. നിരവധി മഹായുദ്ധങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. രണ്ടാം ലോകമഹായുദ്ധം ക്രിസ്തുമതത്തെ ദുര്‍ബലമാക്കി. കമ്മ്യൂണിസ്റ്റ് റഷ്യയും ചൈനയും മതത്തെ നിര്‍ജീവമാക്കി. ''പക്ഷെ മതങ്ങള്‍ തുടരുന്നു. ഈ ഭക്തിഗാനമല്ലെങ്കില്‍ മറ്റൊന്ന്. ഈ ആചാരമല്ലെങ്കില്‍ മറ്റൊന്ന്. ഈ കെട്ടുകഥയല്ലെങ്കില്‍ അടുത്തത്. കോവിഡ് എന്റെ അഭിപ്രായത്തില്‍ മതങ്ങളുടെ അതിജീവന ചരിത്രത്തില്‍ മറ്റൊരു ചെറുസംഭവം മാത്രമാണ്. കോവിഡ് മതങ്ങളെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയേയുള്ളൂ.''

മെയ് 14ന് വ്യാഴാഴ്ച കേരള കാത്തലിക് റിഫര്‍മേഷന്‍ മൂവ്‌മെന്റ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ടെലികോണ്‍ഫറന്‍സില്‍ സക്കറിയ നടത്തിയ പ്രസംഗമാണിത്.

ഒട്ടനവധിയാളുകള്‍ അവര്‍ക്കുവേണ്ടി ചിന്തിക്കാന്‍ ടി.വി ചാനലുകളെയും പത്രങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും രാഷ്ട്രീയപാര്‍ട്ടികളെയും മതമേധാവികളെയും ഏര്‍പ്പെടുത്തിയിരിക്കുന്ന ഒരു കാലത്താണ് നിങ്ങള്‍ നിങ്ങളുടെ സ്വന്തം ചിന്തകളുമായി മുന്നോട്ടു പോകുന്നത് എന്നതൊരു പ്രധാനപ്പെട്ട കാര്യമാണ്.
ഞാന്‍ നിങ്ങളുടെ മുമ്പില്‍ വയ്ക്കുന്നത് ഒരെഴുത്തുകാരന്റെ ഒരുപക്ഷേ ഭാവനാപരം മാത്രമായ ആലോചനകള്‍ മാത്രമാണ്. അതിന് ആമുഖമായി, ഒരു പക്ഷേ നമ്മുടെ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്ന് തോന്നിയേക്കാവുന്ന, എന്നാല്‍ മലയാളികള്‍ ഇന്ന് ഒരു പ്രത്യേക തരത്തിലുള്ള സമൂഹമായി നിലനില്‍ക്കുന്നതിന്റെ പിന്നിലെ ആധാരശിലകളില്‍ ഒന്നിനെപ്പറ്റി ഒരുവാക്ക് പറഞ്ഞുകൊള്ളട്ടെ. 


നവോത്ഥാനത്തെപ്പറ്റിയാണ് ഞാന്‍ പറയുന്നത്. നവോത്ഥാനം പണ്ടെങ്ങോ കഴിഞ്ഞുപോയ ഒരു സംഭവമല്ല. അത് ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കുറച്ചു വ്യക്തികളില്‍ ഒതുങ്ങുന്ന ഒരു പ്രതിഭാസമല്ല. അവസാനിച്ചുപോയ ഒരു ഭൂതകാല ചരിത്രമായി കാണേണ്ട ഒന്നല്ല. അത് നടന്നുകൊണ്ടേയിരിക്കുന്ന ഒരു പ്രക്രിയയാണ്. നാം ഇന്ന് ഇത്തരമൊരു ചര്‍ച്ച നടത്താന്‍ കൂടിച്ചേര്‍ന്നിരിക്കുന്നത് നമ്മുടെ തുടര്‍ന്നുകൊണ്ടിരിക്കുന്ന നവോത്ഥാനത്തിന്റെ ഒരുദാഹരണമാണ് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
മതവും കൊറോണ വൈറസും തമ്മില്‍ എടുത്തു പറയത്തക്ക യാതൊരു ബന്ധവുമില്ല. എന്തെങ്കിലുമൊരു ബന്ധമുണ്ടെങ്കില്‍ അത് വൈറസ്സിന്റെ മുമ്പിലെ മതത്തിന്റെ നിഷ്‌ക്രിയത്വം എടുത്തു കാണിച്ചുവെന്നതാണ്.

നവോത്ഥാനം എന്തായിരുന്നു എന്ന് പൊതുസമൂഹത്തെ ഓര്‍മ്മപ്പെടുത്തേണ്ട ഒരവസ്ഥ ഇന്നുണ്ട് എന്നത് വാസ്തവമാണ്. അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നു, ഇന്നും നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചര്‍ച്ചയ്ക്ക് ചരിത്ര പശ്ചാത്തലം എന്ന നിലയില്‍ നവോത്ഥാനത്തെ ഓര്‍മ്മിയ്ക്കുവാന്‍ ഞാന്‍ കുറച്ചു നിമിഷങ്ങള്‍ ഉപയോഗിക്കുകയാണ്. നിങ്ങളുടെ ഓര്‍മ്മ പുതുക്കാനും അതു സഹായിച്ചേക്കാം. ചരിത്രത്തിന്റെ യാദൃശ്ചികതകള്‍ മലയാളികളുടെ സംസ്‌കാരത്തിലേക്ക് കൊണ്ടുവന്ന ചില വഴിത്തിരിവുകളാണ് നവോത്ഥാനത്തെ സൃഷ്ടിച്ചത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മഹാന്മാരായ വ്യക്തികളും ചരിത്രപ്രധാനങ്ങളായ പ്രസ്ഥാനങ്ങളും കേരളത്തില്‍ പുതിയ ബോധജ്ഞാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടു. ആ നാമങ്ങള്‍ നമുക്കെല്ലാം സുപരിചിതങ്ങളാണ്. ചിലവ മാത്രം ഉദാഹരണത്തിനായി ഞാനിവിടെ സ്മരിക്കുന്നു. നിങ്ങള്‍ക്കിതിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ നിരവധി നാമങ്ങളുണ്ടാവും.

ശ്രീനാരായണനെയാണ് നവോത്ഥാന ചരിത്രത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒന്നാം നാഴികക്കല്ലായി നാം കാണുന്നത്. എന്നാല്‍ മിഷണറിമാരിലൂടെയുള്ള ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ ആഗമനവും അച്ചടി വിദ്യയുടെ പ്രചാരവും പോലെയുള്ള സ്വാധീനങ്ങള്‍ അദ്ദേഹത്തിനും മുമ്പേ നവോത്ഥാനത്തിന്റെ പാത തെളിയിച്ചു തുടങ്ങിയിരുന്നു. ശ്രീനാരായണനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ആനയിച്ചുകൊണ്ടുവന്ന ഡോ. പല്‍പ്പു തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ തന്റെ ജീവിതത്തെ ഉയരങ്ങളിലേക്ക് നയിച്ച വ്യക്തിയായിരുന്നു. ശ്രീനാരായണന്‍ ആധുനിക മാനവികതയുടെ ആദ്യ പ്രസരണങ്ങളെയും മതാതീയമായ സ്വന്തം ആത്മീയ പ്രതിഭയെയും ചേര്‍ത്തിണക്കി നവോദ്ധാനത്തിന്റെ ആദ്യ പ്രഖ്യാപനം - ലളിതത്തില്‍ ലളിതമായ മലയാളത്തില്‍ -നടത്തി. നിധീരിക്കല്‍ മാണിക്കത്തനാര്‍, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ തുടങ്ങിയ നവോത്ഥാന പ്രമുഖര്‍ ഒരേസമയം ആദ്ധ്യാത്മിക മേഖലയിലും സാമൂഹിക മേഖലയിലും പ്രവര്‍ത്തിച്ചവരാണ്. 

അയ്യങ്കാളിയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും മന്നത്തു പത്മനാഭനും സഹോദരന്‍ അയ്യപ്പനും സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ വിപ്ലവാത്മകമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. യോഗക്ഷേമസഭ നമ്പൂതിരി സമുദായത്തില്‍ അതിപ്രധാനമായ ആധുനികത ദൗത്യം വഹിച്ചു. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള പത്രപ്രവര്‍ത്തന രംഗത്തും സാമൂഹിക പരിഷ്‌കരണ മേഖലയിലും വിപ്ലവകരമായ ആശയങ്ങള്‍ പ്രവേശിപ്പിച്ചു. കേസരി ബാലകൃഷ്ണപിള്ള കല-സാഹിത്യ-വിജ്ഞാന-പത്രപ്രവര്‍ത്തന രംഗങ്ങളില്‍ അഭൂത പൂര്‍വമായ മാറ്റത്തിന്റെ ശക്തിയായിരുന്നു. രാഷ്ട്രീയത്തിന്റെ മേഖലയില്‍ ഇടതുപക്ഷ ചിന്തയുടെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും വരവ് ഒരു സുപ്രധാന വഴിത്തിരിവായിരുന്നു. ജാതി ബന്ധങ്ങളുടെ പുനര്‍നിര്‍വചനത്തില്‍ വൈക്കം സത്യാഗ്രഹം ഒരു വലിയ പങ്കുവഹിച്ചു.

സാഹിത്യ- വിജ്ഞാന- ശാസ്ത്ര- കലാ രംഗങ്ങളില്‍ ഗ്രന്ഥശാലാ പ്രസ്ഥാനം, യുക്തിവാദ പ്രസ്ഥാനം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കെ.പി.എ.സി നാടകവേദി, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ അതിപ്രധാനങ്ങളായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളുമായ ആയിരക്കണക്കിന് നീക്കങ്ങളുടെ ആകെത്തുകയായിരുന്നു മലയാളികളുടെ നവോത്ഥാനം.
ഞാന്‍ ഇപ്പോള്‍ പറയുന്നത് നടപ്പുരീതികള്‍ക്ക് എതിരാണെങ്കിലും നവോത്ഥാനത്തെ ഒരു disruption, അതായത് അതുവരെ നടന്നുപോന്ന പരമ്പരാഗത സമ്പ്രദായങ്ങളുടെ തടസ്സപ്പെടുത്തലും മുറിക്കലും ആയി കണ്ടാല്‍, ആ disruption ന് ആവശ്യമായ ബൗദ്ധികവും വിജ്ഞാനപരവും സാങ്കേതികവുമായ കരുക്കള്‍ ലഭ്യമാക്കുന്നതില്‍ കൊളോണിയലിസം ഒരു പ്രധാനപങ്കുവഹിച്ചു എന്ന് പറയേണ്ടിവരും.
ചരിത്രത്തിന്റെ യാദൃശ്ചികതകള്‍ എന്ന് ഞാന്‍ ആദ്യം പറഞ്ഞത് അതുകൊണ്ടാണ്. കോളനിവാഴ്ച അത്തരമൊരു യാദൃശ്ചികതയായിരുന്നു. ഏതായാലും എല്ലാറ്റിന്റെയും ചുവട്ടില്‍ ഒറ്റ ചിന്തയാണുണ്ടായിരുന്നത്. മാറ്റം. 
 
പാരമ്പര്യങ്ങളില്‍ നിന്ന് മുന്നോട്ടു പോകണം. ജീവിതങ്ങള്‍ പരിഷ്‌ക്കരിക്കണം. പുതിയ മൂല്യങ്ങള്‍ സൃഷ്ടിക്കണം.
നവോത്ഥാനത്തിനു പിന്നില്‍ മറ്റൊരു ചരിത്ര ഘടകം കൂടിയുണ്ടായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയിരക്കണക്കിന് കൊല്ലങ്ങള്‍ പുറകോട്ടു പോകുന്ന ആഗോള വാണിജ്യ ബന്ധങ്ങള്‍ കേരളത്തെ നവോത്ഥാനത്തിനിണങ്ങിയ വളക്കൂറുളള ഒരു ഭൂമിയാക്കിത്തീര്‍ത്തിരുന്നു എന്നു വേണം കരുതാന്‍. സമീപകാലത്ത് പട്ടണത്ത് നടന്ന ഇന്നും നടന്നുകൊണ്ടിരിക്കുന്ന ഉദ്ഖനനങ്ങളുടെ ഫലങ്ങള്‍ ആ വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലേക്ക് നീണ്ടുപോയ നവോത്ഥാന കാലഘട്ടത്തില്‍ മലയാളികള്‍ ആദ്യമായി ഒരു ആധുനിക ബോധജ്ഞാനത്തിലേക്ക് പിച്ചവച്ചു. പക്ഷെ അധികം താമസിയാതെ മത-ജാതി-യാഥാസ്ഥിതിക ഫ്യൂഡല്‍ ശക്തികളുടെ ഒരു വമ്പിച്ച തിരിച്ചടി നവോത്ഥാനത്തിന്റെ മേല്‍ വന്നു പതിച്ചു. അവയുമായി കൈകോര്‍ത്തത് കേരളത്തില്‍ അപ്പോളേക്കും സ്ഥാനം പിടിച്ചുകഴിഞ്ഞിരുന്ന പുതിയ രാഷ്ട്രീയ സംസ്‌കാരവും പുതിയ മാധ്യമ സംസ്‌കാരവുമായിരുന്നു. മാധ്യമാദര്‍ശങ്ങള്‍ കൈവിട്ട ഒരു മാധ്യമ സംസ്‌കാരമായിരുന്നുവത്, രാഷ്ട്രീയാദര്‍ശങ്ങള്‍ കൈവിട്ട ഒരു രാഷ്ട്രീയ സംസ്‌കാരമായിരുന്നുവത്. അവരുടെ പടയോട്ടത്തിനും നവോത്ഥാന മൂല്യങ്ങള്‍ ഒരു തടസമായിരുന്നു. 

വിമോചന സമരമായിരുന്നു നവോത്ഥാന ശത്രുക്കളുടെ ഈ അണിനിരക്കലിന്റെ ആദ്യത്തെ സൂചനകളിലൊന്ന്. എണ്‍പതുകളും തൊണ്ണൂറുകളുമായപ്പോഴേക്കും നവോത്ഥാന മൂല്യങ്ങളുടെ മേലുള്ള ആക്രമണം രൂക്ഷമായി. അവയുടെ സ്ഥാനത്ത് വര്‍ഗീയവും ജാതീയവും യാഥാസ്ഥിതികവുമായ മേല്‍ക്കോയ്മകള്‍ ഉയര്‍ന്നുവന്നു. വര്‍ഗീയത മാന്യവല്‍ക്കരിക്കപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ മാന്യവല്‍ക്കരിക്കപ്പെട്ടു. ആള്‍ദൈവങ്ങള്‍ വേരിറക്കി. എല്ലാ മതങ്ങളിലും പ്രതിലോമപരമായ പുനരുദ്ധാനങ്ങളുടെ ഒരു പരമ്പര തന്നെയുണ്ടായി. ഈ ദുരന്തത്തിന് രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങള്‍ തന്നെയും കുഴലൂത്തുകാരായി മാറി. 

ആയിരക്കണക്കിന് കൊല്ലങ്ങള്‍ പുറകോട്ടു പോകുന്ന ആഗോള വാണിജ്യ ബന്ധങ്ങള്‍ കേരളത്തെ നവോത്ഥാനത്തിനിണങ്ങിയ വളക്കൂറുളള ഒരു ഭൂമിയാക്കിത്തീര്‍ത്തിരുന്നു എന്നു വേണം കരുതാന്‍.
അങ്ങനെ നവോത്ഥാനം സാഹിത്യ സദസ്സുകളിലും മറ്റും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പാഴ്വാക്കായി മാറി. സമീപകാലത്ത് നവോത്ഥാനത്തിനുനേരെയുണ്ടായ ഏറ്റവും വലിയ ആഞ്ഞടിയായിരുന്നു ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയ്‌ക്കെതിരെ കേരളത്തില്‍ അഴിച്ചുവിട്ട കാപാലികതകള്‍. സ്ത്രീ പ്രവേശനാനുമതിയുടെ ഭരണഘടനാപരമായ യുക്തിയെയും സമകാലികമായ സംസ്‌കാര സമ്പന്നതയെയും പിന്തുണച്ചവരുടെ എണ്ണം അതിനെ എതിര്‍ത്തവരുടെ പതിന്മടങ്ങായിരുന്നു എന്നാണ് ഒരു സാമൂഹിക നിരീക്ഷകന്‍ എന്ന നിലയില്‍ എന്റെ അനുഭവം. പക്ഷെ മാധ്യമങ്ങള്‍ സൃഷ്ടിച്ച ഭീകരതയില്‍ അവര്‍ പകച്ചുപോയി. ഒറ്റപ്പെട്ടു പോയി. അവര്‍ ഒരു നിശബ്ദഭൂരിപക്ഷമായി മാറി. പക്ഷെ സ്ഥിതപ്രജ്ഞരായ വ്യക്തികള്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു. 'നവോത്ഥാനത്തിന് അടിയേറ്റു. പക്ഷെ അടിച്ചവര്‍ക്ക് നവോത്ഥാനത്തെയാണ് അടിച്ചത് എന്ന് മനസിലായിട്ടില്ല. കാരണം നവോത്ഥാനം അവര്‍ക്ക് അപരിചിതമാണ്.'

കേരള സംസ്‌കാരത്തിന് സംഭവിച്ച ഈ അധ:പ്പതനത്തിന് ഒരു രജതരേഖയുണ്ടായി. ഇടതുപക്ഷം എത്ര മാത്രം ഉപരിപ്ലവമായാണെങ്കിലും നവോത്ഥാനം എന്ന വാക്ക് വീണ്ടും കണ്ടെത്തി. നവോത്ഥാനം മലയാളികളില്‍ അന്തര്‍ലീനമായിക്കഴിഞ്ഞു, ശബരിമല വിധിയെ നിശബ്ദമായി അനുകൂലിച്ചവരാണ് എതിര്‍ത്ത് ഓലിയിട്ടവരുടെ പതിന്മടങ്ങ് എന്നതിന്റെ കൃത്യമായ തെളിവായിരുന്നു തുടര്‍ന്നുവന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത കക്ഷിയ്ക്ക് 20 സീറ്റുകളില്‍ 13 എണ്ണത്തില്‍ കെട്ടിവച്ചതുക നഷ്ടപ്പെട്ടത്. ശബരിമലയുടെ സ്വന്തം നിയോജക മണ്ഡലത്തില്‍ അവര്‍ മൂന്നാം സ്ഥാനത്തുമാത്രം എത്തിയതും. 

വളരെ ലളിതമായി പറഞ്ഞാല്‍ നവോത്ഥാനമൂല്യങ്ങളാണ് ഇങ്ങനെ ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്. അവയുടെ അദൃശ്യവും ശക്തവുമായ സാന്നിധ്യം കൊണ്ടാണ്, മേല്‍പ്പറഞ്ഞതുപോലെയുള്ള വര്‍ഗീയതയുടെയും ജാതീയതയുടെയും അന്ധവിശ്വാസങ്ങളുടെയും അഴിഞ്ഞാട്ടങ്ങള്‍ക്കുശേഷവും കേരളം ഇന്ത്യയിലെ താരതമ്യേന പുരോഗമനാത്മകമായ പ്രബുദ്ധമായ ഒരു സമൂഹമായി നിലകൊള്ളുന്നത്. കേരളം ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളെയും പോലെ വര്‍ഗീയ പൈശാചികതയിലേക്ക് കൂപ്പുകുത്താത്തത്. ഇന്നും പശുവിനെ വളര്‍ത്തുന്ന ഒരു മുസ്ലീമിനോ മറ്റാര്‍ക്കുമോ തല്ലിക്കൊല്ലപ്പെടാതെ ആ പശുവുമായി അടുത്ത ഗ്രാമത്തിലേക്ക് നടന്നു പോകാന്‍ കഴിയുന്നത്. 

എന്റെ എളിയ തോന്നലില്‍ ഒരൊറ്റ വ്യക്തി മാനസികമായ അസ്വാതന്ത്ര്യത്തില്‍ നിന്ന് പുറത്തുവന്നാല്‍ മനുഷ്യ സംസ്‌കാരം ഒരു പ്രകാശവര്‍ഷം കൂടി മുമ്പോട്ടു പായും.
ഞാന്‍ ഈ നീണ്ട ചരിത്രം പറഞ്ഞത് മനപൂര്‍വ്വമാണ്. കാരണം ചരിത്രത്തിന്റെ പശ്ചാത്തലത്തിലല്ലാതെ മറ്റെങ്ങനെയാണ് ഒരു സമൂഹത്തെ അല്ലെങ്കിലൊരു പ്രസ്ഥാനത്തെ നോക്കിക്കാണുക? ചരിത്രബോധമില്ലാതെ എങ്ങനെ വര്‍ത്തമാനകാലത്തെ ചോദ്യം ചെയ്യാന്‍ കഴിയും? ചോദ്യം ചെയ്യലാണ് ബോധജ്ഞാനത്തിന്റെ കാതല്‍. എന്റെ എളിയ തോന്നലില്‍ ഒരൊറ്റ വ്യക്തി മാനസികമായ അസ്വാതന്ത്ര്യത്തില്‍ നിന്ന് പുറത്തുവന്നാല്‍ മനുഷ്യ സംസ്‌കാരം ഒരു പ്രകാശവര്‍ഷം കൂടി മുമ്പോട്ടു പായും. 

കോവിഡില്‍ നിന്ന് കേരളത്തെ രക്ഷിച്ചത് മതമല്ല.
ശാസ്ത്രമാണ്. കോവിഡില്‍ നിന്ന് കേരളത്തെ രക്ഷിച്ചത് എല്ലാ കുറ്റങ്ങളോടും കുറവുകളോടും കൂടിയാണെങ്കിലും മതേതരമായ ഒരു രാഷ്ട്രീയ പ്രബുദ്ധതയാണ്. ആരോഗ്യ പ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥരുടേയും പൊലീസിന്റേയും മതേതരമായ സേവന മനസ്ഥിതിയാണ്. ഇന്ത്യയൊട്ടാകെ മതമൗലികവാദികള്‍ കോവിഡിനെയുപയോഗിച്ച് മറ്റൊരു മതത്തിനെതിരെ വംശവെറിപരത്തി. കേരളത്തിലത് വിജയിച്ചില്ല. കേരളത്തിലെ വഷളന്മാരായ ജാതി പ്രമാണിത്തങ്ങള്‍ കൊറോണയില്‍ നിന്ന് മാറ്റരേയും പോലെ സാമൂഹിക അകലം പാലിച്ച് തടി തപ്പുകമാത്രം ചെയ്തു. സ്ഥലത്തെ പ്രധാന ആള്‍ദൈവം താനിത് മൂന്നുവര്‍ഷം മുമ്പ് പ്രവചിച്ചതാണ് എന്ന ബാലിശമായ പ്രസ്താവന നടത്തുകമാത്രം ചെയ്തു. 

മതവും കോവൈറസും എന്ന ശീര്‍ഷകം ഒരുപക്ഷേ തെറ്റിദ്ധരിപ്പിച്ചേക്കാം. കാരണം മതവും കൊറോണ വൈറസും തമ്മില്‍ എടുത്തു പറയത്തക്ക യാതൊരു ബന്ധവുമില്ല. എന്തെങ്കിലുമൊരു ബന്ധമുണ്ടെങ്കില്‍ അത് വൈറസ്സിന്റെ മുമ്പിലെ മതത്തിന്റെ നിഷ്‌ക്രിയത്വം എടുത്തു കാണിച്ചുവെന്നതാണ്.
ഒരുവിധത്തില്‍ പറഞ്ഞാല്‍ കൊറോണ വൈറസ് സൃഷ്ടിച്ച നശീകരണങ്ങളോട് താരതമ്യപ്പെടുത്താവുന്ന ഒരു പ്രതിഭാസമായിരുന്നു രണ്ടാം ലോകമഹായുദ്ധം. അതിന്റെ മുമ്പില്‍, ഇന്ന് കൊറോണ വൈറസിന്റെ മുമ്പിലെന്ന പോലെ മതം ഒരു നോക്കുകുത്തി മാത്രമായി മാറി. 
 
ക്രിസ്തുമതത്തിനുണ്ടായ ആ loss of credibility, വിശ്വാസ്യതാ നഷ്ടം ആയിരുന്നു ക്രിസ്തുമതത്തിന് യൂറോപ്പില്‍ സംഭവിച്ച അപനിര്‍മ്മാണത്തിലേക്കും സാമൂഹികമായ പിന്‍തള്ളലിലേക്കും നയിച്ച സുപ്രധാന ഘടകങ്ങളിലൊന്ന്.
കോവിഡില്‍ നിന്ന് കേരളത്തെ രക്ഷിച്ചത് മതമല്ല. ശാസ്ത്രമാണ്. കോവിഡില്‍ നിന്ന് കേരളത്തെ രക്ഷിച്ചത് എല്ലാ കുറ്റങ്ങളോടും കുറവുകളോടും കൂടിയാണെങ്കിലും മതേതരമായ ഒരു രാഷ്ട്രീയ പ്രബുദ്ധതയാണ്. ആരോഗ്യ പ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥരുടേയും പൊലീസിന്റേയും മതേതരമായ സേവന മനസ്ഥിതിയാണ്.

കൊറോണ വൈറസില്‍ നിന്ന് അങ്ങനെയൊരു അപനിര്‍മ്മാണം കേരളത്തില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. കാരണം വൈറസ് മലയാളികളുടെ യാതൊരു സുഖസൗകര്യങ്ങള്‍ക്കും കുറവുവരുത്തിയിട്ടില്ല. ലോക്ക്ഡൗണ്‍ ഒരു താല്‍ക്കാലിക അസൗകര്യം മാത്രമാണ്. ബോംബുകളുടെയും ഷെല്ലുകളുടെയും ഒരു പെരുമഴ കേരളത്തിന്മേല്‍ പെയ്തില്ല. കല്ലിന്മേല്‍ കല്ലില്ലാതെ നഗരങ്ങള്‍ തകര്‍ന്നുവീണില്ല. മലയാളികള്‍ പഴയ ഹരിഹരന്‍ പിള്ളയെപ്പോലെ ഹാപ്പിയാണ്. മതം എന്ന സുഖഭോഗം വേണ്ടെന്നുവയ്ക്കാനോ അതിനെ ചോദ്യം ചെയ്യാനോ തക്കവണ്ണം യാതൊരു നാശനഷ്ടവും മലയാളികള്‍ക്ക് കൊറോണ വരുത്തി വച്ചിട്ടില്ല. പാവപ്പെട്ടവര്‍ക്കൊഴികെ. പക്ഷെ അവരെ ആര്‍ക്കുവേണം. 

എന്നുമാത്രമല്ല, നവോത്ഥാനം തുടങ്ങിവെച്ച മതത്തിന്റെയും ജാതിയുടെയും ചോദ്യം ചെയ്യല്‍, യാഥാസ്ഥിതികത്വത്തിന്റെ ശക്തമായ പ്രതിരോധത്തിനു മുമ്പില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. യുക്തിവാദ പ്രസ്ഥാനം മാത്രമാണ് എന്റെയോര്‍മ്മയില്‍ ഉണ്ടായിട്ടുള്ള ഒരേയൊരു സംഘടിതശ്രമം. അത് മലയാളികള്‍ക്ക് സഹജമായ തൊഴുത്തില്‍ കുത്തുകള്‍ മൂലം ശിഥിലമായിപ്പോയി. 

മാത്രമല്ല അന്ധവിശ്വാസങ്ങളെ തുറന്നു കാണിച്ചതു കൊണ്ടു മാത്രം മതത്തിന്റെയും ജാതിയുടെയും ചോദ്യം ചെയ്യല്‍ പൂര്‍ണമാവുന്നില്ല. ശ്രീനാരായണന്‍ തുടങ്ങിവെച്ചതാണ് ആ തുറന്നുകാണിക്കലും ചോദ്യം ചെയ്യലും. പക്ഷെ അദ്ദേഹത്തിന്റെ പ്രസ്ഥാനം ഇന്ന് ആരുടെയൊക്കെ കൈകളിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ശ്രീനാരായണന്റെ ഭാവിയെപ്പറ്റി തന്നെ ഭയം തോന്നുന്നു. എനിക്ക് മനസിലായിട്ടുള്ളിടത്തോളം പാശ്ചാത്യ സമൂഹങ്ങളില്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ തിരുത്തലുകളിലൂടെയാണ് മതവും സമൂഹവും തമ്മിലുള്ള അകലം സ്ഥാപിച്ചെടുത്തത്. കേരളത്തില്‍ അത് അചിന്ത്യവുമാണ്. മതമില്ലാത്ത ജീവന്‍ എന്ന വെറും ഒന്നരപേജുള്ള പാഠത്തെ കേരള സമൂഹത്തിനൊരു ഭീഷണിയായി കേരളമുഖ്യധാര ഉയര്‍ത്തിപ്പിടിച്ചിട്ട് അധികകാലമായില്ല. 

ഞാന്‍ മനസിലാക്കിയിട്ടുള്ളത്, പാശ്ചാത്യസമൂഹങ്ങളില്‍ ബുദ്ധിജീവികള്‍, പണ്ഡിതര്‍, കലാപ്രവര്‍ത്തകര്‍ മുതലായവരടങ്ങിയ പൊതുമണ്ഡലങ്ങള്‍ മതേതരമായ നിലപാടുകള്‍ സ്വീകരിക്കുന്നവയാണ് എന്നാണ്. കേരളത്തില്‍ അവര്‍ പൊതുവില്‍ ജാതി-മതകാര്യങ്ങളില്‍ സുരക്ഷിതമായ മൗനം പാലിക്കുന്നവരാണ്. അല്ലെങ്കില്‍ സന്തോഷപൂര്‍വ്വം ജാതി-മതങ്ങളെയും വര്‍ഗീയതയുടെ തന്നെയും കാല്‍കഴുകിക്കുടിക്കുന്നവരാണ്.
മലയാളികള്‍ പഴയ ഹരിഹരന്‍ പിള്ളയെപ്പോലെ ഹാപ്പിയാണ്. മതം എന്ന സുഖഭോഗം വേണ്ടെന്നുവയ്ക്കാനോ അതിനെ ചോദ്യം ചെയ്യാനോ തക്കവണ്ണം യാതൊരു നാശനഷ്ടവും മലയാളികള്‍ക്ക് കൊറോണ വരുത്തി വച്ചിട്ടില്ല. പാവപ്പെട്ടവര്‍ക്കൊഴികെ.

എല്ലാറ്റിനുമേറെ പാശ്ചാത്യസമൂഹങ്ങളില്‍ ശാസ്ത്രം മതത്തിന് വെല്ലുവിളിയായിത്തീര്‍ന്നു. കേരളത്തില്‍ ശാസ്ത്രം എന്‍ട്രന്‍സ് പരീക്ഷകളിലെ വെല്ലുവിളി മാത്രമാണ്. ഒരു വര്‍ഷത്തെ പഠനവും ഒറ്റദിവസത്തെ വെല്ലുവിളിയും. മാത്രമല്ല കേരളത്തില്‍ മൂന്നുമതങ്ങളെപ്പറ്റിയാണ് നാം സംസാരിക്കുന്നത്. അവയില്‍ രണ്ടെണ്ണത്തിന്റെയെങ്കിലും ജാതികളെയും ഉപജാതികളെയും കുറിച്ചും. ഹിന്ദുമതത്തെപ്പറ്റി മാത്രമല്ല നാം പറയുന്നത്, എന്റെ കണക്ക് ശരിയെങ്കില്‍ 149 ഹിന്ദു മുന്നാക്ക ജാതികളെപ്പറ്റിയും. ക്രിസ്തുമത്തെപ്പറ്റി മാത്രമല്ല പറയുന്നത് 19 ക്രിസ്ത്യന്‍ മുന്നാക്ക ജാതികളെപ്പറ്റിയും കൂടിയാണ് നാം സംസാരിക്കുന്നത്. കൂടാതെ 53പട്ടികജാതി കളെക്കുറിച്ചും 35 പട്ടികവര്‍ഗങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. അവയില്‍ ഹിന്ദുവും ക്രിസ്ത്യാനിയുമുണ്ട്. ഹിന്ദു പൂര്‍ണ്ണമായും ക്രിസ്ത്യാനി തന്റെ സൗകര്യം പോലെയും പങ്കിടുന്ന ജാതിയുടെ ഈ അദൃശ്യവും എന്നാല്‍ അതിശക്തവുമായ ഉരുക്കു കോട്ടയാണ് ആ മതങ്ങളെ സംരക്ഷിക്കുന്നത്. 

ഇസ്ലാം വൈകിവന്ന മതമായതുകൊണ്ടായിരിക്കാം അതിന് ജാതി ലഭിച്ചില്ല. ചില ലാഞ്ചനകള്‍ മാത്രം അങ്ങുമിങ്ങുമുണ്ട്. യൂറോപ്പിലെ ക്രിസ്തുമതത്തിന് സ്വാഭാവികമായും ജാതിയുടെ പിന്‍ബലമില്ലായിരുന്നു. പകരം ആദ്യം സാമ്രാജ്യങ്ങളില്‍ നിന്നും പിന്നീട് Nation State കളില്‍ നിന്നുമാണ് അത് ശക്തി സംഭരിച്ചത്. യുദ്ധം അവയെ തുടച്ചുമാറ്റിയപ്പോള്‍ ക്രിസ്തുമതം നിലംപൊത്തി. ജാതിയില്ലാത്തതുകൊണ്ടുതന്നെ ഇസ്ലാമിന് വികേന്ദ്രീകരണമില്ല. സംഭവിക്കുന്ന വികേന്ദ്രീകരണങ്ങളാവട്ടെ ഭീകരവാദികള്‍ സൃഷ്ടിക്കുന്നവയാണ്. ഇത് ഇസ്ലാമിന് ഒരു അപകട സൂചനയാണ്. ക്രിസ്തുമതത്തിന്റെ ആസൂത്രിതവും അരക്കിട്ടുറപ്പിച്ചതുമായ വികേന്ദ്രീകരണമാണ് അതിന്റെ ഏറ്റവും വലിയ ശക്തികളിലൊന്ന്. ജാതിയെ നിലനിര്‍ത്തുന്നത് മതമാണ് എന്നു പറയാറുണ്ട്. ഞാന്‍ മറിച്ചാണ് പറയുന്നത്. മതത്തെ നിലനിര്‍ത്തുന്നത് ജാതിയാണ്. ഈഴവന്‍ കഴിഞ്ഞേ ഹിന്ദുവുള്ളൂ. സുറിയാനി ക്രിസ്ത്യാനി കഴിഞ്ഞേ ക്രൈസ്തവനുള്ളൂ.

ഇന്ത്യയൊട്ടാകെ ഹിന്ദുമതം എന്ന വടവൃക്ഷത്തെ താങ്ങിനിര്‍ത്തുന്നത് അതില്‍ നിന്ന് വളര്‍ന്നു തൂങ്ങുന്ന ജാതിയുടെ വേരുകളാണ്. അതേസമയം അതിലൊരു വൈരുധ്യമുണ്ട്. ജാതി ഹിന്ദുസമൂഹത്തെ പിളര്‍ത്തുകയും ചെയ്യുന്നു. അതിന്റെ വിശദാംശങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയവുമായി പരിചയമുള്ളവര്‍ക്കെല്ലാം സുപരിചിതമാണ്. ഹിന്ദുമതത്തിന്റെ അമ്പരപ്പിക്കുന്ന ആയിരക്കണക്കിന് മുഖങ്ങള്‍ക്കു മുമ്പിലാണ്, ബി.ജെ.പി പോലെയുള്ള ഹിന്ദു മതാവലംബിയായ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഏറ്റവും വിലപിടിച്ച സ്വപ്നം എല്ലാ ജാതികളെയും ഹിന്ദുത്വയുടെ നാമത്തില്‍ ഒന്നിപ്പിക്കുക എന്നതായിത്തീരുന്നത്. പക്ഷെ ജാതികളെ നിലനിര്‍ത്തിക്കൊണ്ടാണ് അവരതാഗ്രഹിക്കുന്നത്. അല്ലെങ്കില്‍ മതംനിലംപൊത്തും. മാത്രമല്ല രാഷ്ട്രീയമായി അതാണ് സൗകര്യം. ഒരു ജാതിയെ മറ്റൊന്നിനെതിരെ തിരിച്ചുകൊണ്ടുള്ള പകിടയുരുട്ടല്‍ രാഷ്ട്രീയത്തില്‍ അതിപ്രധാനമാണ്. 

കേരളത്തില്‍ ശാസ്ത്രം എന്‍ട്രന്‍സ് പരീക്ഷകളിലെ വെല്ലുവിളി മാത്രമാണ്. ഒരു വര്‍ഷത്തെ പഠനവും ഒറ്റദിവസത്തെ വെല്ലുവിളിയും.

ഹിന്ദുമതത്തില്‍ അടിയുറച്ച ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഇവിടെ നമ്മുടെ വിഷയവുമായി ബന്ധപ്പെടുത്തി ചോദിക്കാവുന്ന ഒരു ലളിതമായ ചോദ്യമുണ്ട്. കോവിഡിനെതിരെയുള്ള, ഇതുവരെ താരതമ്യേന വിജയകരമായ യുദ്ധം നടത്തുന്നത് ഹിന്ദുമതമോ ഭാരത സര്‍ക്കാരോ? ആ യുദ്ധം നടത്തുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും സിഖുകാരും ജൈനരും ബുദ്ധമതക്കാരും ഗോത്രദൈവ വിശ്വാസികളുമടങ്ങിയ ഒരു ഭരണകൂടമാണ്. 

കേരളത്തിലത് ചെയ്യുന്നത് എല്ലാ മതസ്ഥരും എല്ലാ ജാതികളും ഉപജാതികളുമടങ്ങിയ സംസ്ഥാന ഭരണകൂടമാണ്. മതങ്ങളോ ജാതികളോ അല്ല. മതങ്ങള്‍ കൊറോണയ്ക്കു മുമ്പ് നടത്തിയിരുന്ന യാതൊരു അവകാശവാദവും കൊറോണയ്ക്കു മുമ്പില്‍ ഫലിച്ചില്ല. ഒരു miracle- ഉം മഹാത്ഭുതവും ഉണ്ടായില്ല. ഒരു അത്ഭുത രോഗശാന്തിയും സംഭവിച്ചില്ല. ഉണ്ടായെങ്കില്‍ ഇതുവരെ പുറത്തറിഞ്ഞിട്ടില്ല.
മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ വ്യാപകമായ ഒരു മഹാനാശം മനുഷ്യസംസ്‌കാരത്തെ നേരിടുമ്പോള്‍ മതങ്ങളും നമ്മെയൊക്കെപ്പോലെ തന്നെ അതിന് കീഴ്വഴങ്ങുകയാണ് ചെയ്യുന്നത്. എല്ലാം ഭംഗിയായിരിക്കുമ്പോളാണ് മതങ്ങള്‍ അവരുടെ പ്രസക്തി വീണ്ടെടുക്കുന്നത്. ഇംഗ്ലീഷില്‍ ഇതിന് fair weather friend എന്നു പറയും. പക്ഷേ ഒരു മതവും ആരുടെയും friend അല്ല. അവ വ്യക്തികളുമായി വിശ്വാസത്തിന്റെ ഒരു നേര്‍രേഖാബന്ധം സ്ഥാപിച്ച് അതിലൂടെ ഒരു അധികാരശൃംഖല സൃഷ്ടിച്ച് അവരുടെ മേലാളനായിത്തീരുകയാണ് ചെയ്യുന്നത്. അധികാരമാണ്, ഭരണകൂടങ്ങളുടെയും സ്വേച്ഛാധിപത്യങ്ങളുടെയുമെന്ന പോലെ മതങ്ങളുടെയും മുഖമുദ്ര. അതിലൂടെ മതമേധാവികള്‍ക്ക് - വിശ്വാസികള്‍ക്കല്ല- കൈവരുന്നത് അളവില്ലാത്ത സമ്പത്തും സ്വാധീനവും അവയോടനുബന്ധിച്ച ഭൗതികസുഖങ്ങളുമാണ്. ഒരു മനുഷ്യായുസ്സില്‍ അവ നിസ്സാരകാര്യങ്ങളല്ല. 

ഞാനതിനെ വിളിക്കുന്നത് അവരുടെ സാമര്‍ത്ഥ്യം എന്നുമാത്രമാണ്. കാരണം മതം, നൂറുശതമാനവും ഒരു വ്യക്തിയുടെ സ്വേച്ഛാനുസാരിയായ ഒരു കരാറാണ്. ക്രിസ്ത്യാനി ആയിരിക്കാനും ഹിന്ദുവായിരിക്കാനും മുസ്ലിം ആയിരിക്കാനും നമ്മെ ആരും നിര്‍ബന്ധിക്കുന്നില്ല. അല്ലാതായാല്‍ നാം ജയിലില്‍ പോകില്ല, ഇതുവരെയെങ്കിലും. 

മതം വിശ്വാസിയുമായി ഉണ്ടാക്കുന്ന ആ നേര്‍രേഖാ ബന്ധമാണ് കുടുംബത്തില്‍ വേരിറക്കിയെടുത്ത് മത പഠനക്ലാസുകളിലൂടെ ഊട്ടിയുറപ്പിച്ച് ആരാധനാലയങ്ങളിലെ ചടങ്ങുകളിലൂടെ ആകര്‍ഷണീയമാക്കി, വിവിധ കുറ്റബോധങ്ങള്‍ ഉല്പാദിപ്പിച്ച്, മരണാനന്തര ജീവിതം എന്ന സങ്കല്‍പ്പം വിറ്റഴിച്ച് വിദ്യാഭ്യാസം, ആതുരശ്രുശ്രൂഷ, സാധുജന സഹായം തുടങ്ങിയ സേവനങ്ങള്‍ ചേര്‍ത്തുവെച്ച് ഒരിക്കലും മുറിയാത്ത ഒരു ചരടാക്കി മാറുന്നത്. വിശ്വാസി അവന്റെ ജീവിതകാലം മുഴുവന്‍ ആ ചരടിലാണ്. Strings attached. അവന്റെ ശവസംസ്‌കാരം വരെ. ഇസ്ലാമിന് നിലവിലുള്ള സംവിധാനം ഏതാണ്ടിങ്ങനെയാണ്. ഹിന്ദു തീവ്രവാദം ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വിശാലമനസ്‌കമായ മതമായ ഹിന്ദുമതത്തിലേക്ക് ഈ സംവിധാനം കൊണ്ടുവന്നുകൊണ്ടിരിക്കുന്നു.

എല്ലാവരുടേയും മാതൃക ക്രിസ്തുമതം തന്നെ. അതിശയകരമായ ഒരു പ്രതിഭാസമാണ് ക്രൈസ്തവ പൗരോഹിത്യം. ഏകദേശം 1800 ഓളം വര്‍ഷങ്ങളായി ഒരു പൗരോഹിത്യ സംവിധാനം ഒരു മതത്തെ നിലനിര്‍ത്തുകയും സ്വയം നിലനിര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 1800 ഓളം വര്‍ഷങ്ങളായി ഒരു പൗരോഹിത്യ സംവിധാനം അതിനെ തന്നെ perpetuate ചെയ്യുകയാണ്. അതിനെത്തന്നെ replicate ചെയ്തുകൊണ്ടിരിക്കുകയാണ്. എനിക്കു തോന്നുന്നത് ചരിത്രത്തില്‍ ഇങ്ങനെയുള്ള മറ്റൊരു self perpetuating bureaucracy ഉണ്ടായിട്ടില്ല എന്നാണ്. 

കത്തോലിക്കാ സഭ ഒരു കറകളഞ്ഞ ഉദ്യോഗസ്ഥ സ്വയംഭരണ സംവിധാനമാണ്. അത് ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഹൗസുകളിലൊന്നുമാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കേണ്ടതില്ല. ഒരോറ്റ brand name മാത്രമേ അത് ഉപയോഗിക്കുന്നുള്ളൂ: യേശു. Jesus Christ. ആ ബ്രാന്‍ഡ് ആവട്ടെ ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥങ്ങളിലൊന്നില്‍ - ബൈബിളില്‍ - സുവര്‍ണ്ണാക്ഷരങ്ങളില്‍ എന്നന്നേക്കുമായി മുദ്രണം ചെയ്തിരിക്കുകയുമാണ്. 

ഹിന്ദുമതത്തിന്റെ പഴക്കം കുറഞ്ഞത് 4000 വര്‍ഷമാണ്. ക്രിസ്തുമതത്തിന്റേത് 2000. ഇസ്ലാമിന്റേത് 1400. ഇക്കാലഘട്ടത്തില്‍ എത്രയോ സാമ്രാജ്യങ്ങള്‍ വരികയും പോകുകയും ചെയ്തു. അവയില്‍ പലതും മതങ്ങള്‍ തന്നെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്തവയാണ്. എത്രയേറെ മഹായുദ്ധങ്ങള്‍ക്ക് മതങ്ങള്‍ നേതൃത്വം കൊടുത്തു. സോവിയറ്റ് യൂണിയനിലും ചൈനയിലും മതം നിര്‍ജീവമാക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം ക്രിസ്തുമതത്തിന്റെ സത്തയെത്തന്നെ ചോര്‍ത്തിക്കളഞ്ഞു. പക്ഷെ മതങ്ങള്‍ തുടരുന്നു. ഈ ഭക്തിഗാനമല്ലെങ്കില്‍ മറ്റൊന്ന്. ഈ ആചാരമല്ലെങ്കില്‍ മറ്റൊന്ന്. ഈ കെട്ടുകഥയല്ലെങ്കില്‍ അടുത്തത്. കോവിഡ് എന്റെ അഭിപ്രായത്തില്‍ മതങ്ങളുടെ അതിജീവന ചരിത്രത്തില്‍ മറ്റൊരു ചെറുസംഭവം മാത്രമാണ്. കോവിഡ് മതങ്ങളെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയേയുള്ളൂ. 

മനുഷ്യമനസ്സുകള്‍ക്കുള്ളില്‍ ഇരിപ്പുറപ്പിച്ചു കഴിഞ്ഞാല്‍ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടിയാലെന്ത്? മനസ്സിനെ ചങ്ങലക്കിട്ടാല്‍ പിന്നെ കാലില്‍ ചങ്ങലയിടണോ? കൊറോണയ്ക്കുശേഷം കേരളത്തില്‍ നാം കാണാന്‍ പോകുന്നത് മലയാള മാധ്യമങ്ങള്‍ നടത്താന്‍ പോകുന്ന, ഒരു പക്ഷേ ആഴ്ചകളോ, മാസങ്ങളോ നീണ്ടു നില്‍ക്കാന്‍ പോകുന്ന, മതങ്ങളുടെ മടങ്ങിവരവിന്റെ ആഘോഷമാണ്. ഒരു ചെറിയ തിറയെടുപ്പുപോലും പോലും ന്യൂസ് അവറിലും ഒന്നാം പേജിലും പ്രത്യക്ഷപ്പെടും. അതിനുശേഷം എല്ലാം പഴയതുപോലെയല്ല ആകുക. പഴയതിലും ശക്തമാകാനാണ് സാധ്യത. 

ഈ ഭക്തിഗാനമല്ലെങ്കില്‍ മറ്റൊന്ന്. ഈ ആചാരമല്ലെങ്കില്‍ മറ്റൊന്ന്. ഈ കെട്ടുകഥയല്ലെങ്കില്‍ അടുത്തത്. കോവിഡ് എന്റെ അഭിപ്രായത്തില്‍ മതങ്ങളുടെ അതിജീവന ചരിത്രത്തില്‍ മറ്റൊരു ചെറുസംഭവം മാത്രമാണ്. കോവിഡ് മതങ്ങളെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയേയുള്ളൂ.
അത്രമാത്രം മാധ്യമങ്ങള്‍ അവരുടെ പിടിച്ചുനില്‍പ്പിന്റെ പിടിവള്ളികളായ മതങ്ങള്‍ക്കും ജാതികള്‍ക്കും വേണ്ടി അധ്വാനിക്കും. രക്തം വിയര്‍ക്കും. ഇത് വിശ്വാസികള്‍ ആസ്വദിക്കും. ആദരിക്കും. ആഘോഷിക്കും. കാരണം അവരുടെ സ്വപ്നങ്ങളും ആശകളും മാത്രമല്ല അവരുടെ സാമൂഹിക പദവിയും അവര്‍ മതത്തിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ആരാധനാലയത്തിന്റെ വലിപ്പവും ആഡംബരവും വിശ്വാസിയുടെ status symbol ആണ്. ക്രിസ്ത്യാനി ഇതിനൊരു നല്ല ഉദാഹരണമാണ്. അവന്റെ മാമോദീസയും കല്ല്യാണവും ശവസംസ്‌കാരവും നടക്കുന്ന പളളിയുടെ രാജകീയ പ്രൗഢി അവന്റെ ആഡംബരക്കാറും ആഡംബര ഭവനവും പോലെ തന്നെ അവന് പ്രധാനമാണ്. അതുപോലെ തന്നെ അമ്പലങ്ങളും. അതുപോലെ തന്നെ മോസ്‌ക്കുകളും. 

സത്യമെന്തെന്നാല്‍ പുരോഹിതന് വിശ്വാസിയെ ആവശ്യമുള്ളതിനേക്കാളേറെ, വിശ്വാസിയ്ക്ക് പുരോഹിതനെയും ആരാധനാലയത്തെയും ആവശ്യമുണ്ട്. കാരണം മതം വിശ്വാസിയിലാണ് കുടികൊള്ളുന്നത്. പുരോഹിതനിലല്ല. ഇതാണ് മതത്തിന്റെ അത്ഭുതശക്തി. പൗരോഹിത്യങ്ങളുടെ മന്ത്രവാദം. 

എനിക്ക് തോന്നിയിട്ടുള്ളത് മതം ഒരു multi-purpose software ആണ് എന്നാണ്. അല്ലെങ്കില്‍ ഒരു multi-purpose template. അതില്‍ നിന്ന് ദൈവത്തിനെയോ പിശാചിനെയോ കൊലയാളിയെയോ പുണ്യവാളനെയോ സംഗീതത്തെയോ സാഹിത്യത്തെയോ ടി.വി സീരിയലിനെയോ സിനിമയെയോ ഉല്‍പാദിപ്പിക്കാം. യൂറോപ്പില്‍ ചിത്രകലയും സംഗീതവും ജനിച്ചത് ക്രിസ്തുമതത്തില്‍ നിന്നാണെന്നോര്‍ക്കുക. ഇന്ത്യയില്‍ ചിത്രകലയും ശില്പവിദ്യയും ജൈന ബുദ്ധ മതങ്ങളില്‍ നിന്നുമാരംഭിച്ചു.

പുരോഹിതന് വിശ്വാസിയെ ആവശ്യമുള്ളതിനേക്കാളേറെ, വിശ്വാസിയ്ക്ക് പുരോഹിതനെയും ആരാധനാലയത്തെയും ആവശ്യമുണ്ട്. കാരണം മതം വിശ്വാസിയിലാണ് കുടികൊള്ളുന്നത്. പുരോഹിതനിലല്ല. ഇതാണ് മതത്തിന്റെ അത്ഭുതശക്തി. പൗരോഹിത്യങ്ങളുടെ മന്ത്രവാദം.
പഴയ നിയമം എന്ന template-ല്‍ നിന്നാണ് രണ്ട് മതങ്ങള്‍ ജനിച്ചത്; യഹൂദമതം, ക്രിസ്തുമതം. അതിന്റെ തന്നെ ഉപോല്പന്നമാണ് ഇസ്ലാം മതം എന്ന് എന്റെ വായനകള്‍ എന്നോട് പറയുന്നു. യഹോവയെന്ന template അതിനും പിന്നിലുള്ള ദൈവസങ്കല്പങ്ങളില്‍ നിന്നു വന്നതാണ്. അതിനും പിന്നിലെ template ആയിരിക്കാം മതത്തിന്റെ ഉത്ഭവകേന്ദ്രങ്ങളായ ആദിമ മനുഷ്യന്റെ പരിഭ്രമങ്ങളും പേടികളും അത്ഭുതങ്ങളും. അതിനും പിന്നിലോ? ദൈനോസറുകള്‍ക്കും മാമത്തുകള്‍ക്കും ദൈവത്തിന്റെ template ലഭ്യമായിരുന്നോ? ആയിരുന്നിരിക്കാം. ബിഗ് ബാങ്ങിന്റെ നിമിഷത്തിലോ? അതിനും മുമ്പിലോ? ആര്‍ക്കറിയാം.

ഞാന്‍ ആലോചിക്കുകയായിരുന്നു ചരിത്രത്തിലെ ഓരോ സംസ്‌കാരത്തിന്റെയും കാലത്ത് അതിന്റെ ദൈവങ്ങള്‍ക്കായിരുന്നു അപ്രമാദിത്വം. മെസപ്പൊട്ടേമിയാന്‍ ദൈവങ്ങള്‍. ഈജിപ്ഷ്യന്‍ ദൈവങ്ങള്‍. റോമന്‍ ദൈവങ്ങള്‍. ഗ്രീക്ക് ദൈവങ്ങള്‍. മയന്‍ ദൈവങ്ങള്‍. ആ സംസ്‌കാരങ്ങള്‍ക്കൊപ്പം ദൈവങ്ങളും അപ്രത്യക്ഷരായി. നാം ഇന്ന് ആരാധിക്കുന്ന ദൈവങ്ങളെപ്പോലെ തന്നെ ശക്തിയേറിയവര്‍ എന്ന് സങ്കല്‍പ്പിക്കപ്പെട്ടവരായിരുന്നു അവര്‍. നൂറുകണക്കിനും ആയിരക്കണക്കിനും വര്‍ഷങ്ങള്‍ നീളെ ലോകം അവരുടേതായിരുന്നു. ഇന്ദ്രനെ ഓര്‍ക്കുക. മൂന്ന് മതങ്ങളുടെ മുഖ്യ ദൈവമായിരുന്ന ഇന്ദ്രന്‍ ഇന്ന് ഒരു പുരാണ കഥാപാത്രം മാത്രമാണ്.

കഴിഞ്ഞ മൂവായിരത്തോളം വര്‍ഷങ്ങളിലൂടെ പ്രധാനമായി ബാക്കിനില്‍ക്കുന്നത് അഞ്ച് മതങ്ങളാണ്: ബുദ്ധമതം, ഹിന്ദുമതം, ക്രിസ്തുമതം, യഹൂദമതം, ഇസ്ലാം. ഞാന്‍ ആലോചിക്കുന്നത് ഇതാണ്. എന്തായിരിക്കാം അവയ്ക്കും അവയുടെ ദൈവങ്ങള്‍ക്കും ഭാവി സൂക്ഷിച്ചുവച്ചിരിക്കുന്നത്? മനുഷ്യന്‍ തന്നെ അപ്രത്യക്ഷരായാലോ? കുറേക്കൂടി കൊലകൊമ്പന്‍ ഒരു കൊറോണ വൈറസ് വിരുന്നുവന്നാലോ? അല്ലെങ്കില്‍ ഏതെങ്കിലും ഒരു മനോരോഗി പ്രസിഡന്റോ പ്രധാനമന്ത്രിയോ ന്യൂക്ലിയര്‍ ബട്ടണ്‍ അമര്‍ത്തിയാലോ? 

ഞാന്‍ അവസാനിപ്പിക്കുകയാണ്. മതം ഒരു യാഥാര്‍ത്ഥ്യമാണ്. നന്മയുടെ ദര്‍ശനങ്ങളാണ് അവയുടെ കാതലെങ്കിലും പ്രയോഗത്തില്‍ തിന്മയുടെ മേല്‍ക്കൈ ശക്തമാണ്. അതുമായുള്ള മനുഷ്യന്റെ ഉടമ്പടി ഒരു ഉഭയസമ്മതമാണ്. മതത്തിന്റെ പക്കല്‍ നമ്മുടെ അടിമത്തം വാഗ്ദാനം ചെയ്യുന്നത് സ്വമനസാലെയാണ്. ദൈവസങ്കല്‍പ്പങ്ങളെ നിരന്തരം അണിയിച്ചൊരുക്കിയവതരിപ്പിക്കുന്നതാണ് മതങ്ങളുടെ സാമര്‍ത്ഥ്യം. അവരുടെ area of competence . അതിനവരെയെങ്ങനെ കുറ്റം പറയും? അവര്‍ അവരുടെ ജോലി ചെയ്യുന്നുവെന്നുമാത്രം. അതിന് ആവശ്യക്കാര്‍ ധാരാളവും. ഇംഗ്ലീഷില്‍ win -win situation എന്നു പറയുന്ന അവസ്ഥയാണിത്. 
 
ഇവിടെ ഇതുവരെ പറയാത്ത ഒരു വാക്കുണ്ട്. ആദ്ധ്യാത്മികത:
അത് വ്യക്തിയുടെ യാഥാര്‍ത്ഥ്യാന്വേഷണമാണ്. അവളുടെ/ അവന്റെ സത്യാന്വേഷണമാണ്. അദ്ധ്യാത്മികതയ്ക്ക് മധ്യസ്ഥര്‍ വേണ്ട. മതംവേണ്ട, ദൈവം വേണ്ട, പുരോഹിതന്‍ വേണ്ട, പ്രവാചകന്‍ വേണ്ട. വിശുദ്ധഗ്രന്ഥം വേണ്ട. ഒരു വ്യക്തിയ്ക്ക് അവനവനിലേക്കുള്ള പാത തേടാന്‍ ഇവയൊന്നും ആവശ്യമില്ല. പ്രപഞ്ചത്തിലേക്ക് ചുഴിഞ്ഞുനോക്കാന്‍ ഇവയൊന്നും ആവശ്യമില്ല. പക്ഷെ സംസാരസാഗരത്തിലുഴലുന്ന ഒരു വ്യക്തിയ്ക്ക് അതിനവസരമില്ല. അവള്‍ക്ക്/ അവന് എളുപ്പത്തില്‍ വേണ്ടത് നിശ്ചിത അളവുകളില്‍ പകര്‍ന്നു ലഭിക്കുന്ന, ആടയാഭരണങ്ങള്‍ അണിഞ്ഞ ആത്മീയ സംതൃപ്തികളാണ്. അതാണ് എക്കാലത്തും മതങ്ങളുടെ മുഖത്ത് പുഞ്ചിരിപരത്തുന്നതെന്നതാണ് നഗ്നസത്യം.
 
 
 
Join WhatsApp News
Binu Pothen 2020-05-16 16:49:33
കോവി ഡിനെ എങ്ങിനെ രാഷ്ട്രീയ പരമായി ഉപയോഗപ്പെടുത്തണം എന്നതിനെ സംബന്ധിച്ച എം എ ബേബിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുകയാണല്ലോ? ഇത്തരം നിരർത്ഥക അധര വ്യായാമങ്ങൾക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇന്നും പ്രസക്തിയുണ്ട്, കാരണം, ആദ്യകാലങ്ങളിൽ കമ്യൂണിസം അടക്കമുള്ള വിദേശ ആശയങ്ങൾ മനസ്സിലാക്കാൻ തക്കവണ്ണം വിദ്യാസമ്പന്നർ ആയിരുന്നില്ല കേരളത്തിലെ സാധാരണക്കാർ .സമൂഹത്തിന്റെ താഴെ തട്ടിലുള്ള നിരക്ഷരരുടെ ഇടയിൽ കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന അൽപ ക്ഞാനികളായ പാർട്ടി മെമ്പർ മ്മാർ നിരക്ഷരരുടെ ആരാധനാപാത്രങ്ങളായി മാറി. "നിങ്ങൾ കൊയ്യും വയലെല്ലാം നിങ്ങടെയാവും" എന്ന ദിവാസ്വപ്നത്തിലേക്ക് സാധാരണക്കാരെ കൊണ്ടെത്തിക്കുവാൻ അവർക്കായി. തങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന അഭ്യസ്ഥവിദ്യരോട് തോന്നിയ ആരാധന അന്ധമായി അവരെ വിശ്വസിക്കുന്നതിന് സഹായകമായി. ബൗദ്ധിക തലത്തിൽ തങ്ങൾ ഒന്നത്യം ഉള്ളവരായി പരിഗണിക്കപ്പെടണമെങ്കിൽ തങ്ങൾകമ്യൂണിസ്റ്റ് അനുഭാവികളാകണം എന്ന ചിന്ത അവരെ പാർട്ടിയോടടുപ്പിച്ചു. Das capital ലോ, communist manifesto യോ ഒന്നുമല്ല ഇന്ന് നാം കേരളം പോലുള്ള സംസ്ഥാനങ്ങളിൽ കാണുന്ന സഖാക്കളുടെ പാർട്ടി വികാരത്തിനാധാരം. മറ്റൊരു പ്രത്യേകതരം സഖാക്കൻമ്മാരെയും നമുക്കിവിടെ കാണുവാൻ കഴിയും. Hippocratic communist കൾ എന്ന വരെ വിശേഷിപ്പിക്കാൻ ഞാനിഷ്ടപ്പെടുന്നു. ഇവർ കൂടുതലും, മുതലാളിത്ത രാജ്യങ്ങളിലും, ഉപജീവനം കണ്ടെത്തുന്നവരാണ്, ചുരുക്കം ചില അധ്യാപകരും ഈ കൂട്ടത്തിൽ പെടും .ക്യാപിറ്റലിസത്തിന്റെയും, വലത് പക്ഷ ആശയങ്ങളുടെയും ഗുണഫലങ്ങൾ അനുഭവിക്കുമ്പോഴും കമ്യൂണിസത്തിന്റെയും ലിബറലിസത്തിന്റെയും മുന്നണി പോരാളികളാവുമ്പോൾ ലഭിക്കുന്ന ബുദ്ധിജീവി പരിവേഷത്തിൽ ഇവർ ആനന്ദം കണ്ടെത്തുന്നു. കോവിഡിനെതിരായുള്ള യുദ്ധം തീവ്ര സാമ്പത്തിക നയങ്ങൾകെതിരെയുള്ള യുദ്ധമാക്കി മാറ്റണം എന്ന CPM പോളിറ്റ് ബ്യൂറേ അംഗവും സൈദ്ധാന്തികനുമായMA ബേബിയുടെ പ്രസ്ഥാവന തികച്ചും പരിഹാസ്യമാണ്. ആദ്യമേ തന്നെ പറയട്ടെ 'covid 19 is only a disease, not a political or economic alignment' ചൈനയിൽ നിന്ന് പൊട്ടി പുറപ്പെട്ട ഈ വൈറസ് എങ്ങിനെ തീവ്ര മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ ഉൽപന്നമായി മാറി? മാർക് സിസ്റ്റ് പാർട്ടിയുടെ സ്വയം പ്രഖ്യാപിത സൈദ്ധാന്തികനായി വിരാചിച്ചിരുന്ന എം എ ബേബിയുടെ മുഖം മൂടിയാണിവിടെപിച്ചിചീന്തപ്പെട്ടത്. അസ്പഷ്ടവും ,സങ്കീർണ്ണവുമായ വാക്കുകൾ നിരർത്ഥകമായി കോർത്തിണക്കി ഉപയോഗിച്ചാൽ സാമൂഹിക മണ്ഡലത്തിൽ ബുദ്ധിജീവി ആയി പരിഗണിക്കപ്പെടും എന്ന അൽപ ത്വമാണി വിടെ വെളിവാക്കപ്പെട്ടത്. തീവ്രമുതലാളിത്ത രാഷ്ട്രങ്ങൾ എന്നതുകൊണ്ട് അദ്ധേഹം ഉദ്ധേശിച്ചത് അമേരിക്കയുൾപ്പെടെയുള്ള മുതലാളിത്ത രാഷ്ട്രങ്ങളെയാണങ്കിൽ അവർ ഈ മഹാമാരിക്ക് ഇരകളാണ്./ വലിയ ഭയപ്പാടിന്റെ നിഴലിലുമാണ്. ഒരു തരത്തിലും അവരെ ഇതുമായി ബന്ധിപ്പിക്കാനുമാവില്ല. ഇനി ചൈനയെയാണ് ഉദ്ധേശിച്ചതെങ്കിൽ തങ്ങളുടെ പുണ്യഭൂമിയിൽ തീവ്ര മുതലാളിത്തമാണ് നടപ്പിൽ വരുത്തുന്നത് എന്ന് സമ്മതിക്കേണ്ടി വരും. Covid 19 എന്നത് കമ്യൂണിസത്തിന്റെ കുടിലതയാണ് എന്ന് ഏകദേശം വ്യക്തമായിരിക്കെ അദ്ധേഹം എന്താണുദ്ധേശിച്ചത്? അദ്ധേഹത്തിന്റെ "കരിസ്മ"യുടെ മാസ്മരിക വലയത്തിൽ പെട്ട് പോയ, മാനസിക അടിമത്തം സ്വയം സ്വീകരിച്ച് കുട്ടി സഖാക്കൾ ഒരു പക്ഷേ ' തങ്ങൾക്കപ്രാപ്യമായ, ബുദ്ധിക്കതീതമായ പ്രത്യയശാസ്ത്ര വിശകലനമായി ഇതിനെ കണ്ടേക്കാം പക്ഷെ സ്വന്തം കഴിവിൽ ആത്മവിശ്വാസമുള്ള ഒര സാധാരണക്കാരനും ഇത് അംഗീകരിക്കാൻ തയാറാവുകയില്ല. പ്രശ്നം ഇവിടെ ഒന്നുമല്ല, ഈ പ്രസ്ഥാവന ഒരു സാമൂഹിക തിന്മയാണ് എന്നതാണ് " ഒന്നാം ലോകമഹായുദ്ധം ലെനിൻ ആഭ്യന്തര യുദ്ധത്തിനു പയോഗിച്ചു പോലെ മുതലാളിത്ത സാമ്പത്തിക നയങ്ങൾകെതിരെയുള്ള യുദ്ധമാക്കി മാറ്റണം" ചുരുക്കി പറഞ്ഞാൽ കേരളത്തിലെ ദുഖകരമായ പ്രതിസന്ധിയെ വരെ രാഷ്ട്രീയ താൽപര്യത്തിനായി ഉപയോഗപ്പെടുത്തണം എന്ന്. ഇവിടെയാണ് അദ്ധേഹത്തിന്റെ കുടിലതയുടെയും നികൃഷ്ടതയുടെയും യഥാർത്ഥ ചിത്രം വെളിവാകുന്നത്. 1914 ൽ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചു.റക്ഷ്യക്കെതിരെ ജർമ്മനി യുദ്ധം പ്രഖ്യാപിച്ചു.മികച്ച ഒരു അവസരമായി ലെനിൻ ഇതിനെ കണ്ടു. ഇത് ഒരു ആഭ്യന്തര യുദ്ധമാക്കി മാറ്റുവാൻ ബോൾഷെവിക്കുകൾ കിണഞ്ഞ് പരിശ്രമിച്ചു. യുദ്ധാന്തരീക്ഷത്തിൽ തന്നെ ഭരണകൂടത്തിനെതിരെ തിരിയുവാനും, ഭരണം അട്ടിമറിക്കുവാനും, ആയുധങ്ങൾ തങ്ങളുടെ തന്നെ നേതാക്കൻമ്മാർക്കെതിരെ തിരിക്കുവാനും ലെനിൻ ആഹ്വാനം ചെയ്തു. ഇതിനായി ലഘുലേ ഘകൾ അടിച് വിതരണം ചെയ്തു .യുദ്ധവും, ആഭ്യന്തര യുദ്ധവും കൂടി ആയപ്പോൾ സാധാരണ ജനങ്ങൾനട്ടം തിരിഞ്ഞു. തണുപ്പിനെ ചെറുക്കാനുള്ളവസ്ത്ര മോ, ഭക്ഷണമോ കിട്ടാതായതോടെ റഷ്യ ശവപ്പറമ്പായി മാറി, പതിനായിരങ്ങൾ മരിച് വീണു. ഈ സമരമുറയാണ് എം.എ.ബേബി അണികൾക്ക് ഉപദേശിക്കുന്നത് . ലെനിന് വീര പരിവേഷം കമ്യൂണിസ്റ്റ്കൾ മാത്രം പതിച്ച് നൽകിയതാണ്. യഥാർത്ഥത്തിൽ ക്രൂരനായ ഒരു കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ധേഹം. സ്വന്തം കാര്യസാധ്യത്തിനായി സാർ ചക്രവർത്തി അടക്കമുള്ള നിരവധി നേതാക്കളെ കൂട്ടക്കൊല ചെയ്യാൻ പ്രേരിപ്പിച്ച നരാധമൻ. കമ്യൂണിസത്തിന് വേരോട്ടമുള്ള സമൂഹത്തിൽ മാത്രമേ അദ്ധേഹത്തിന് വീര പരിവേഷമുള്ളു എന്നതും ശ്രദ്ധേയം. പുര കത്തുമ്പോൾ വാഴവെട്ടുക എന്ന പ്രയോഗം ഇവിടെ അർത്ഥവത്താണ് . കേരളത്തിലെ സഖാക്കൾ ഇത് മുൻകൂട്ടി കണ്ട് കാണണം. അല്ലങ്കിൽ വ്യക്തമായ നിർദ്ധേശങ്ങർ ലഭിച്ചിട്ടുണ്ടാവണം. സാമൂഹിക സേവകരുടെ വാഹനങ്ങളിൽ ആദ്യ ദിവസങ്ങളിൽ കാണപ്പെട്ട പാർട്ടി പോസ്റ്ററുകൾ ഈ സംശയം ബലപ്പെടുത്തുന്നു.അതെ സഖാക്കളെ, covid നിങ്ങൾക്കെല്ലാകൊള്ളരുതായ്മ കൾക്കും മറയാണ്. വിമർശനങ്ങൾ ഉയരുമ്പോഴെല്ലാം " ഈ സമയത്ത് വിമർശിക്കാമോ" ഒറ്റക്കെട്ടായി നേരിടേണ്ടതല്ലേ?എന്ന് പരിതപിക്കുന്ന നിങ്ങളുടെ, നേതാക്കളുടെ ചീഞ്ഞളിഞ്ഞ മുഖമല്ലേ പോളിറ്റ് ബ്യൂറോ മെമ്പറിലൂടെ വെളിവാക്കപ്പെട്ടത്.? ഇതിന് മേമ്പൊടിയായി വീഡിയോയിൽ പ്രതിബാധിച്ച സാങ്കേതിക പ്രയോഗങ്ങൾ, അർത്ഥമില്ലാതെ കൂട്ടിയിണക്കപ്പെട്ട വെറും പദവിന്യാസങ്ങൾ മാത്രമല്ലേ? മാനസിക അടിമത്തം അറിഞ്ഞ് സ്വീകരിച്ച ന്യായീകരണ തൊഴിലാളികൾക്ക് ഒരു പക്ഷേ ഇത് ബുദ്ധിക ഔന്നത്യത്തിന്റെ മുത്ത് മണികളായി തോന്നിയേക്കാം സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല. രാജാവ് നഗ്നനാണന്ന് വിളിച്ച് പറഞ്ഞ ആ പഴയ കുട്ടി നിങ്ങൾക്ക് ഗുരുവായിരിക്കട്ടെ! സനീഷ് ജെയിംസ്
George 2020-05-16 16:44:39
കൊറോണയെക്കാൾ ആയിരം മടങ്ങു അപകടകാരിയായ ഒരു വൈറസ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ലോകത്തു ആക്രമണം ആരംഭിക്കുകയും കോടിക്കണക്കിനു മനുഷ്യജീവനുകൾ അപഹരിക്കുകയും, കോടിക്കണക്കിനു ആൾക്കാരെ പട്ടിണിയേലേക്കു തള്ളി വിടുകയും ചെയ്തിട്ടുണ്ട്. പഴയ സോവിയറ്റ് യൂണിയനിൽ ഈ വൈറസ് അഴിഞ്ഞാടിയതിന്റെ ഫലമായി ഇന്നും, അതായത് ഈ വൈറസ് നാമാവശേഷമായതിനു മൂന്നര പതിറ്റാണ്ടിനിപ്പുറവും ആ നാട്ടിലെ ജനങ്ങൾ പട്ടിണിയിലും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലും ആണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഈ വൈറസ് സോവിയറ്റ് നാടുകൾ, റൊമാനിയ, ബൾഗേറിയ, യുഗോസ്ലാവിയ, ഹൻഗറി, പോളണ്ട് തുടങ്ങി കിഴക്കൻ യൂറോപ്പിനെ ആകമാനം വിഴുങ്ങി.ഈ ഡെഡ്‌ലി വൈറസ് അപ്രത്യക്ഷം ആയിട്ടും മേല്പറഞ്ഞ പല രാജ്യങ്ങളും ഇന്നും യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യങ്ങൾ ആയി തുടരുന്നു. കിഴക്കൻ ജർമനി ഈ വൈറസിന്റെ പിടിയിൽ അകപ്പെട്ട് ദാരിദ്ര്യത്തിൽ നിന്നും ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയപ്പോൾ, രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ പടിഞ്ഞാറൻ ജർമനി ഈ വൈറസിനെ അകറ്റി നിർത്തിയതിലൂടെ അതി വേഗം സമൃദ്ധിയിലേക്കു കുതിച്ചു.ഈ വൈറസിൽ നിന്ന് രക്ഷ പെടാനായി ആയിരക്കണക്കിന് കിഴക്കൻ ജർമൻകാർ പടിഞ്ഞാറൻ ജർമനിയിലേക്ക് പലായനം ചെയ്തു. പക്ഷെ വൈറസ് ബാധിച്ച കിഴക്കൻ ജർമനി കൂറ്റൻ മതിൽ പണിതു പലായനം തടഞ്ഞു. യൂറോപ്പിന് പുറത്തും ഈ വൈറസ് നാശം വിതച്ചു. ലാറ്റിൻ അമേരിക്കയിൽ ഈ വൈറസ് വ്യാപനത്തിന്റെ ആക്കം കൂട്ടിയത് കഞ്ചാവിനടിമപ്പെട്ട ഒരു മോട്ടോർ സൈക്കിൾ സഞ്ചാരി ആയിരുന്നു. പക്ഷെ പിന്നീട് ചരിത്രകാരൻ മാർ പറയുന്നത് ഈ യുവാവിനെ വൈറസ് ബാധിച്ചിരുന്നില്ല എന്നാണ്.പക്ഷെ ഇന്നും നമ്മുടെ നാട്ടിലെ വൈറസ് ഫാൻസ്‌ ഈ മനുഷ്യന്റെ ഫോട്ടോ പതിച്ച ടി ഷർട് ധരിച്ചു നടക്കുന്നത് പതിവ് കാഴ്ച്ചയാണ്. ഈ അടുത്ത കാലത്ത് വരെ വൈറസ് വ്യാപനം നടന്നിരുന്ന വെനിസ്വേലയുടെ കാര്യം തന്നെ എടുക്കുക. ലോകത്ത്‌ എറ്റവും കൂടുതൽ ഓയിൽ റിസേർവ് ഉള്ള രാജ്യം ആണ്. പറഞ്ഞിട്ടെന്തു കാര്യം. ജനങ്ങളുടെ നില പരിതാപകരം തന്നെ. കൊറോണ യൊക്കെ ഈ വൈറസിന്റെ മുൻപിൽ നിൽക്കാൻ നാണിക്കും. ഏഷ്യയിൽ വൈറസ് ആക്രമണം എറ്റവും കൂടുതൽ ഉണ്ടായതു ചൈന, കംബോഡിയ, വിയറ്റ്നാം, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ്. കംബോഡിയയിൽ ലക്ഷക്കണക്കിന് ആൾക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. ചൈനയിൽ ആയിരത്തി തൊള്ളായിരത്തി നാല്പതുകളിൽ അഞ്ചു കോടി മനുഷ്യർ വൈറസ് ആക്രമണത്തിൽ മരിച്ചു എന്ന് കണക്കാക്കപ്പെടുന്നു. പക്ഷെ ചൈന പിന്നീട് ലോക രാജ്യങ്ങളുടെ സമ്മർദത്തിന്റെ ഫലമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി വൈറസിന് വലിയ തോതിൽ പരിണാമം സംഭവിക്കുകയും വൈറസിന്റെ സ്വഭാവത്തിൽ മാറ്റം വരുകയും ചെയ്തു. എന്നിരുന്നാലും സാധാരണ ജനങ്ങൾ ഇന്നും വൈറസിനെ പേടിച്ചു കഴിയുന്ന സ്ഥിതിയാണ് ചൈനയിൽ നിലവിലുള്ളത്. ഇന്ത്യയിലേക്ക് വന്നാൽ ഈ മാരക വൈറസ് എറ്റവും കൂടുതൽ ആക്രമണം നടത്തിയത് ബംഗാളിലും കേരളത്തിലും ആണ്. ബംഗാളിൽ മുപ്പതു വർഷം തുടർച്ചയായി നടന്ന സാമൂഹ്യ വ്യാപനം ബംഗാളിനെ സാമ്പത്തികമായി തകർത്തു. ആയിരക്കണക്കിന് ആൾക്കാർ മരിച്ചു വീണു. ബ്രിട്ടീഷ് കാരുടെ കാലത്ത് എറ്റവും പ്രധാനപ്പെട്ട നഗരം ആയിരുന്നു കൽക്കട്ട, പക്ഷെ പിന്നീട് "കൽക്കട്ട kangalon ka "എന്ന അവസ്ഥയിലേക്ക് കൂപ്പു കുത്തി. കേരളത്തിൽ ഈ വൈറസ് എറ്റവും കൂടുതൽ വ്യാപിച്ചത് കണ്ണൂർ ജില്ലയിൽ ആണ്.കേരളത്തിൽ കണ്ടു വരുന്നത് ഈ വൈറസ് അഞ്ചു വർഷത്തിൽ ഒരിക്കൽ ശക്തി പ്രാപിച്ചു തിരിച്ചു വരുന്നതായാണ്. കേരളത്തിൽ ഒരുപാടു പേർക്ക് ഈ വൈറസ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. ഈ വൈറസ് സാമ്പത്തികമായി കേരളത്തെ പിന്നോക്കം വലിക്കുന്നുണ്ടെങ്കിലും വലിയ തോതിലുള്ള ഗൾഫ് കുടിയേറ്റം, ഒരു കാലത്ത് റബർ, സുഗന്ധ വ്യഞ്ജന കൃഷി, എന്നിവ ജനങ്ങളെ പട്ടിണിയിൽ നിന്നും രക്ഷിച്ചു നിർത്തി. രസകരമായ മറ്റൊരു പഠനം, കേരളത്തിൽ ഈ വൈറസ് ചില മത തീവ്ര വാദികളെ കാണുമ്പോൾ കണ്ടംവഴി ഓടുന്നതായി കാണപ്പെടുന്നു എന്നുള്ളതാണ്.
Vinodh Thomas 2020-05-16 16:52:18
കോവിഡ് നമ്മെ എന്ത് പഠിപ്പിച്ചു? കോവിഡ് അനന്തര കാലത്തെപ്പറ്റിയുള്ള ആലോചനകളും ചർച്ചകളും എല്ലായിടത്തും സജ്ജീവമാകുകയാണ്. കോവിഡ് അനന്തരം എന്ത് എന്നതിനേക്കാൾ ഇപ്പോൾ പ്രസക്തമായിരിക്കുന്നത് കോവിഡിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന 'ലോക് ഡൗൺ' എന്ന് തീരും എന്നതും ലോക്ക് ഡൗണിനു ശേഷമെന്ത് എന്നതുമാണ്. ലോക്ക് ഡൗൺ മൂന്നാം ഘട്ടം ഏതാനും ദിവസങ്ങൾക്കകം അവസാനിക്കും. ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു സംസ്ഥാനങ്ങൾ രംഗത്ത് വന്നുതുടങ്ങി. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ, എല്ലാം പഴയപടിയാകും എന്ന് ആരുംതന്നെ ചിന്തിക്കുന്നില്ല. ലോക്ക് ഡൗൺ കഴിഞ്ഞാലും കൊറോണ വൈറസും കോവിഡ് 19 എന്ന രോഗവും അത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഏൽപ്പിച്ച ആഘാതവും ഏറെക്കാലം നിലനിൽക്കും. ഫലപ്രദമായ പ്രതിരോധ വാക്‌സിനുകളോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കോവിഡ് മനുഷ്യ വർഗത്തിന് ഒരു ഭീഷണി തന്നെയായിരിക്കും. അര നൂറ്റാണ്ടിനുള്ളിൽ ഇതുപോലെ ഒരു മഹാമാരി ലോകം കണ്ടിട്ടില്ല. 1980 ലാണ് വസൂരി (സ്‌മോൾ പോക്സ്) എന്ന മാരക വ്യാധി മനുഷ്യൻ നിയന്ത്രണ വിധേയമാക്കി നിർമാർജനം ചെയ്തത്. നൂറ്റാണ്ടുകൾ മനുഷ്യ വർഗത്തെ വരുതിയിൽ നിർത്തിയ വസൂരി ഇരുപതാം നൂറ്റാണ്ടിൽ മാത്രം മുന്നൂറു ദശലക്ഷം മനുഷ്യജീവനെടുത്തു എന്നാണ് കണക്കാക്കുന്നത്. മനുഷ്യ വർഗത്തിനു ഭീഷണിയായി മഹാമാരികൾ എക്കാലവും ഉണ്ടായിരുന്നു. അവയോടു പൊരുതിയും പൊരുത്തപ്പെട്ടും അവയെ അതിജീവിച്ചുമാണ് മനുഷ്യ വംശം ചരിത്രത്തിൽ മുന്നോട്ടുപോയിട്ടുള്ളത്. തല്ക്കാലം കൊറോണയുമായി പൊരുതിനിൽക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. ലോക രാഷ്ട്രങ്ങൾ കൈകോർത്തു പ്രവർത്തിച്ചാൽ, എത്രയും വേഗം അതിനെ അതിജീവിക്കാനുള്ള വാക്സിനുകളും മരുന്നും കണ്ടെത്താനായേക്കും. 2019 ഡിസംബർ 31 നാണു ചൈനയിലെ വുഹാനിൽ ന്യൂമോണിയക്കു തുല്യമായ രോഗം പടരുന്നതായി ചൈനീസ് അധികൃതർ ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. പനിയും ശ്വാസ തടസ്സവുമായിരുന്നു പ്രധാന രോഗ ലക്ഷണങ്ങൾ. ജനുവരി മാസത്തിൽ തന്നെ ചൈനക്ക് പുറത്തേക്കും രോഗ വ്യാപനം ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനുവരി 25 ആയപ്പോഴേക്കും മരണ സംഘ്യ 1000 കടന്നു. ജനുവരി 30 നു ലോകാരോഗ്യ സംഘടന കോവിഡ് - 19 വ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ഇതേ ദിവസംതന്നെ ഇന്ത്യയിൽ ആദ്യത്തെ കോവിഡ് -19 കേസ് കേരളത്തിൽ റിപ്പോർട് ചെയ്യപ്പെട്ടു. വുഹാനിൽ നിന്ന് കേരളത്തിലെത്തിയ വിദ്യാർത്ഥിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കോവിഡിന് കൃത്യമായ ചികിത്സയില്ലെന്നു ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് ഫെബ്രുവരി അഞ്ചിനാണ്. മാർച്ച് 11 നു കൊറോണ വൈറസ് വ്യാപനത്തെ ലോകാരോഗ്യ സംഘടന ആഗോള മഹാ മാരിയായി പ്രഖ്യാപിച്ചു. അപ്പോഴേക്കും മരണം 4291 കടന്നിരുന്നു. ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സംസ്ഥാനം കേരളം ആണെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കോവിഡിനെ നിയന്ത്രിക്കുന്നതിൽ കേരളം ലോകത്തിനു തന്നെ മാതൃകയായി. എങ്കിലും കോവിഡ് ഭീഷണിയിൽ നിന്നും നമ്മൾ മുക്തരായി എന്ന് കരുതാൻ വയ്യ. പ്രതിരോധ വാക്‌സിനോ മരുന്നോ കണ്ടെത്തുംവരെ നമ്മൾ മാത്രമല്ല, ലോകത്ത്‌ എവിടെയും ആരുംതന്നെ സുരക്ഷിതരാണെന്ന് പറഞ്ഞുകൂടാ. എല്ലാവരും മരണകരമായ ഒരു അപകടാവസ്ഥയിലാണ് എന്നതാണ് യാഥാർത്ഥ്യം. ഒരു സമൂഹം എന്ന നിലയിൽ എങ്ങിനെ ഈ അപകടാവസ്ഥയെ നാം അതിജീവിക്കും എന്നതാണ് പ്രസക്തമായ ചോദ്യം. ദീർഘകാല അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ ഒരു പ്രതിവിധിയല്ല എന്ന തിരിച്ചറിവിലേക്ക് മെല്ലെ നമ്മൾ ഉണരുകയാണ്. എന്നാൽ, ലോക്ക് ഡൗൺ ഗൗരവമായി എടുക്കാതിരുന്ന രാജ്യങ്ങളും, സമൂഹങ്ങളും എത്ര വലിയ വിലയാണ് കൊടുക്കേണ്ടിവന്നത് എന്നതും നമ്മൾ കണ്ടതാണ്. ദീർഘകാലത്തേക്കുള്ള ലോക്ക് ഡൗൺ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ് എന്ന തിരിച്ചറിവാണ്, നിയന്ത്രണങ്ങളോടെ ആണെങ്കിലും ലോക്ക് ഡൗൺ പിൻവലിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ രാഷ്ട്ര നേതാക്കളെ നിര്ബന്ധിതരാക്കുന്നത്. അതേസമയം, കോവിഡ് മൂലം ജനുവരി മുതൽ ഇന്ന് (മെയ് 11) വരെ മരിച്ചവരുടെ എണ്ണം 2 ,85, 464 ആണ്. കോവിഡ് ഒരു മഹാ കൊലയാളി തന്നെയാണ്. അര നൂറ്റാണ്ടു മുൻപു വരെ വസൂരിയെ നമ്മുടെ പൂർവികർ എങ്ങിനെ അഭിമുഖീകരിച്ചുവോ, അതേവിധം നമ്മൾ കോവിഡിനെ മുന്നിൽ കണ്ടു ജീവിക്കേണ്ടിയിരിക്കുന്നു. സ്‌മോൾ പോക്സിനെ അപേക്ഷിച്ചു കോവിഡ് -19 ന്റെ മരണ നിരക്ക് തുലോം കുറവാണ് എന്നതാണ് ഏക ആശ്വാസം. നിരന്തരം രൂപമാറ്റം വരാവുന്ന കോവിഡ് വൈറസ് ഇനി എങ്ങനെയെല്ലാമായിരിക്കും ഭാവിയിൽ അതിന്റെ വിശ്വരൂപം കാട്ടുക എന്ന് യാതൊരു നിശ്ചയവും ആർക്കുമില്ല. രണ്ടായിരത്തി പത്തൊൻപതു വരെ ജീവിച്ച രീതികളിലേക്കും അനുഭവിച്ച സ്വാതന്ത്ര്യങ്ങളിലേക്കും എത്രമാത്രം തിരിച്ചുപോകാൻ കഴിയും എന്ന് പറയാൻ സമയം ആയിട്ടില്ല. ഇപ്പോൾ തന്നെ, ഏറെക്കാര്യങ്ങൾ നമ്മൾ വേണ്ടെന്നു വച്ചിരിക്കുന്നു. അതിലേറെ നിയന്ത്രണങ്ങൾ ജീവിതത്തിന്റെ എല്ലാ മേഖലയിലും നമ്മൾ ഏർപ്പെടുത്തിയിരിക്കുന്നു. ഏറെക്കാര്യങ്ങൾ പുതുതായി ശീലിച്ചുകൊണ്ടിരിക്കുന്നു. പല നിയന്ത്രണങ്ങളോടും നമ്മൾ പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകം മാറുകയാണ്. നമ്മുടെ ശീലങ്ങളും. ലോകത്തിന്റെ സാമ്പത്തിക സ്ഥിതി അകെ തകിടം മറിഞ്ഞിരിക്കുകയാണ്. കൊറോണക്ക് മുൻപുതന്നെ, ലോക സാമ്പത്തിക ക്രമം തകർച്ചയെ നേരിടുകയായിരുന്നു. ലോക രാഷ്ട്രങ്ങൾ മുൻപ് അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധി മുന്നിൽ കാണുകയായിരുന്നു. ഇത്തരം രോഗാതുരമായ ഒരു സാമ്പത്തിക ക്രമത്തെയാണ്, ജീവിത ശൈലീ രോഗങ്ങൾകൊണ്ട് പൊറുതിമുട്ടിയ ഒരാളെ കൊറോണ വൈറസ് ബാധിച്ചാലെന്നപോലെ കോഡിഡ് പൊറുതിമുട്ടിച്ചിരിക്കുന്നത്. ഉല്പാദന മേഖലയും, വാണിജ്യ വ്യവസായ മേഖലകളുമെല്ലാം ഒരുപോലെ സാമ്പത്തിക തകർച്ചയെ നേരിടുകയാണ്. ദിവസ വരുമാനക്കാരായ അസംഘടിത തൊഴിലാളികൾക്കും ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെട്ടിരുന്നവർക്കും കൃഷിക്കാർക്കും കർഷക തൊഴിലാളികൾക്കും മൽസ്യബന്ധനം ഉൾപ്പെടെയുള്ള പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർക്കുമെല്ലാം ലോക്ക് ഡൗൺ രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉടനെ ഒരു തിരിച്ചുവരവ് അസാധ്യമായവിധം സാമ്പത്തിക രംഗം താറുമാറായിരിക്കുന്നു. ലോക്ക് ഡൗണിൽ അടച്ചിരുന്നു ജീവൻ സംരക്ഷിക്കാമെങ്കിലും ജീവിതം തിരിച്ചുപിടിക്കണമെങ്കിൽ , മനുഷ്യ പ്രയത്നത്തിന്റെയും പ്രവർത്തനങ്ങളുടെയും എല്ലാ മേഖലകളും സജ്ജീവമാകേണ്ടിയിരിക്കുന്നു. കരയിലും കടലിലും ആകാശത്തും വാഹനങ്ങൾ ഓടിത്തുടങ്ങണം. കട കമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കണം. ജീവ സന്ധാരണത്തിനും അനുദിന വരുമാനത്തിനുമുള്ള മാർഗങ്ങൾ തുറന്നു കിട്ടണം. ഉല്പാദന, വ്യവസായ, നിർമാണ മേഖലകൾ പ്രവർത്തന നിരതമാകണം. വളരെക്കാലമായി അവഗണന നേരിട്ട് തകർച്ചയിലായിരിക്കുന്ന കാർഷിക മേഖലയും മൽസ്യബന്ധനം ഉൾപ്പെടെയുള്ള പരമ്പരാഗത തൊഴിൽ മേഖലകളും സജ്ജീവമാകണം. സർക്കാർ ഹ്രസ്വകാല - ദീർഘകാല പദ്ധതികൾ ഇതിനായി ആവിഷ്ക്കരിച്ചു നടപ്പാക്കണം. അതി രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് ലോക ഭക്ഷ്യ സംഘടന തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണക്കാരുടെ കൈകളിൽ പണം എത്തുകയും അത് വിപണിയെ ഉണർത്തുകയും ചെയ്യുന്നതിനാവശ്യമായ സാമ്പത്തിക പാക്കേജുകൾ ഉടൻ പ്രഖ്യാപിച്ചു ഫലപ്രദമായി നടപ്പാക്കാൻ സർക്കാരുകൾക്ക് കഴിയണം. ഒപ്പം, വാണിജ്യ വ്യവസായ മേഖലകൾക്ക് ഉണർവുപകരുന്ന ആശ്വാസ നടപടികളും ഉണ്ടാകണം. സ്വയം മറന്നുള്ള പരക്കം പാച്ചിലുകളിൽനിന്നു മുക്തരായി വീണ്ടും പ്രകൃതിയുടെ താളവും സംഗീതവും അറിയാനും അനുഭവിക്കാനും സഹായിച്ച ഒരു കാലഘട്ടമായിരുന്നല്ലോ ലോക്ക് ഡൗൺ! മനുഷ്യന്റെ പരിധിവിട്ട പരാക്രമങ്ങളിൽനിന്നു മുക്തയായ പ്രകൃതി കുറേക്കൂടി സ്വച്ഛവും ശുദ്ധവുമായിരിക്കുന്നു. പ്രകൃതിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ല എന്ന ഒരു ബോധം മനുഷ്യർക്ക് നൽകിക്കൊണ്ട് എന്തെല്ലാം തരം പക്ഷികളും ചെറുജീവി വർഗങ്ങളുമാണ് ഇപ്പോൾ നമുക്ക് ചുറ്റും പാറിപ്പറക്കുന്നത്! പ്രകൃതി മനുഷ്യ സമൂഹത്തോട് മറുതലിക്കുന്നത്‌ അടുത്തകാലത്തായി വർധിച്ചു വരികയായിരുന്നു എന്നത് കാണാതിരുന്നുകൂടാ. കുറേക്കൂടി പ്രകൃതിയോട് ചേർന്നും ലളിതമായും ജീവിക്കാൻ നാം ശീലിക്കേണ്ടിയിരിക്കുന്നു എന്നതിന്റെ ഒരു സൂചനകൂടിയാവാം കോവിഡ്! പ്രകൃതിയുടെയും ദരിദ്രരുടെയും നീതിക്കുവേണ്ടിയുള്ള നിലവിളിയെ അവഗണിക്കരുതെന്നു ഫ്രാൻസിസ് പാപ്പാ നിരന്തരം മനുഷ്യ സമൂഹത്തെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രസക്തി ഇനിയും നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഭാവിതലമുറയെ വാർത്തെടുക്കുന്ന വിദ്യാഭാസ രംഗം മറ്റേതു മേഖലയേയുംകാൾ വെല്ലുവിളി നേരിടുകയാണ്. കുട്ടികളുടെയും യുവതലമുറയുടെയും വിദ്യാഭ്യാസ രീതികളിൽ കാതലായ മാറ്റങ്ങൾ ആവശ്യപ്പെടുന്നുണ്ട് കോവിഡ്. സാമൂഹ്യ അകലം പാലിക്കുക, ഓരോരുത്തരും സ്വയം സംരക്ഷിക്കുന്നതിനാവശ്യമായ മുൻകരുതലുകളും പെരുമാറ്റ ക്രമീകരണങ്ങളും ശീലിക്കുക, ഒത്തുചേരലുകൾ പരമാവധി ഒഴിവാക്കുക തുടങ്ങിയ കൊറോണക്കാല പെരുമാറ്റച്ചട്ടങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുക എന്നത് വലിയതോതിൽ വെല്ലുവിളി ഉയർത്തും. 2020 ൽ സ്‌കൂളുകളും കോളേജുകളും തുറന്നു പ്രവർത്തിക്കുക എന്നത് എളുപ്പമാവില്ല. ചിലരെല്ലാം ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ പുതിയ രീതികൾ ഇപ്പോൾത്തന്നെ പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്. അവയൊക്കെ എത്രത്തോളം ഫലപ്രദമാകും എന്ന് പറയാറായിട്ടില്ല. പുതിയ തലമുറ ഒരുപക്ഷെ മാറ്റങ്ങളോട് വേഗം പൊരുത്തപ്പെട്ടു എന്ന് വരാം. അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിലവിലുള്ള മറ്റു സംവിധാനങ്ങൾ എല്ലാം ഈ രംഗത്തെ പുതിയ മാറ്റങ്ങളും അതുയർത്തുന്ന വെല്ലുവിളികളും ഏറ്റെടുക്കാൻ സജ്ജരാകേണ്ടിയിരിക്കുന്നു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ, സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അർഹരായ കുട്ടികൾക്ക് ആവശ്യമായ ഫീസ് സൗജന്യവും മറ്റ് ആനുകൂല്യങ്ങളും ഏർപ്പെടുത്തുകയും കോവിഡ് മൂലമുണ്ടാകുന്ന മാനസിക പിരിമുറുക്കവും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകുകയും വേണമെന്ന് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേതൃത്വം നൽകുന്നവർക്ക് കെ. സി. ബി. സി നിർദേശം നൽകിയിട്ടുണ്ട്. ആധ്യാത്മീക സാംസ്‌കാരിക രംഗങ്ങളിലും കോവിഡ് വലിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു. സാമൂഹ്യ ജീവിതത്തിന്റെ പ്രധാന മേഖലകളായ ആധ്യാത്മീക സാംസ്‌കാരിക രംഗങ്ങളെല്ലാംതന്നെ, കോവിഡിനോടനുബന്ധിച്ചുള്ള ലോക്ക് ഡൗണിൽ നിശ്ചലമായിരിക്കുകയാണ്. ആധ്യാത്മീക കേന്ദ്രങ്ങളായ ദൈവാലയങ്ങളും അവയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളും, ആഘോഷങ്ങളും, കൂടിവരവുകളുമെല്ലാം അസാധ്യമായിരിക്കുന്നു. ദൈവാലയങ്ങളിൽ വിശുദ്ധ കുർബാനയും തിരുക്കർമ്മങ്ങളും നടത്തുന്നതിന് വിലക്കില്ലെങ്കിലും വിശ്വാസികൾക്ക് അതിൽ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. വീടിന്റെ അകത്തളങ്ങളിലും ചുറ്റുവട്ടത്തുമായി ഓരോ വ്യക്തിയുടെയും ജീവിത വൃത്തം ചുരുങ്ങിയിരിക്കുന്നു. വലിയനോമ്പുകാലവും വിശുദ്ധ വാരവും ഈസ്റ്ററുമെല്ലാം ലോക്ക് ഡൗൺ കവർന്നെടുത്തു. മരണത്തിന്റെ ഇരുണ്ട ചിറകുകൾ ഭൂമിക്കുമേൽ നിഴൽവീഴ്ത്തിയ ദിനങ്ങളായിരുന്നു അവ. ഇല കൊഴിയുന്നതുപോലെ മനുഷ്യർ കൊഴിഞ്ഞു വീഴുന്ന വാർത്തകൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും എത്തിക്കൊണ്ടിരുന്ന പേടിപ്പെടുത്തുന്ന ദിനരാത്രങ്ങൾ! മാർച്ച് 27 നു ശൂന്യമായ വത്തിക്കാൻ ചത്വരത്തിനുമദ്ധ്യേ ഫ്രാൻസിസ് പാപ്പയോടൊപ്പം ലോകം ദിവ്യകാരുണ്യ നാഥനു മുന്പിൽ മുട്ടുകുത്തി ദൈവ കാരുണ്യത്തിനുവേണ്ടി യാചിച്ച നിമിഷങ്ങൾ മറക്കാനാവുമോ? ദൈവാലയങ്ങൾ അടഞ്ഞുകിടന്നപ്പോൾ ഒരുകാര്യം നമ്മൾ തിരിച്ചറിഞ്ഞു: നമ്മുടെ കുടുംബങ്ങൾ ദൈവാലയങ്ങളാകുന്നു! ഒപ്പം, സഭയിലെ ഇടയന്മാർ വിശ്വാസികളെ അനുധാവനം ചെയ്യുന്നതിൽ ഒരു പുതിയ മാനം കൈവരിക്കുകയായിരുന്നു. നേരിട്ട് എത്താതെതന്നെ കടന്നുചെല്ലുന്ന കരുതലിന്റെയും സാന്ത്വനത്തിന്റെയും ധൈര്യംപകരുന്ന സാന്നിധ്യം! ഓരോ വിശ്വാസിയെയും അവരവർ ആയിരിക്കുന്ന ഇടങ്ങളിലും അവസ്ഥയിലും അനുധാവനം ചെയ്യുന്ന അജപാലന സാന്നിധ്യം! ഭൂരിഭാഗം വൈദികരും സന്യസ്തരുമൊക്കെ ഇത്തരം പുതിയ രീതികളോട് ഇനിയും പൊരുത്തപ്പെട്ടുവരുന്നതേയുള്ളു. എങ്കിലും, ആടുകളെ തേടിയിറങ്ങുന്ന വ്യത്യസ്തമായ അജപാലന മാതൃകകൾ പലതും ഈ കോവിഡ് കാലം നമുക്ക് പരിചയപ്പെടുത്തി. ലോക്ക് ഡൗൺ കാലം കഴിഞ്ഞാലും സഭ അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങൾ നിരവധിയാണ്. മനുഷ്യന്റെ ജീവൽ പ്രശ്നങ്ങളോട് പ്രതികരിക്കാതെ സഭക്ക് അതിന്റെ ശുശ്രൂഷയിൽ മുന്നോട്ടുപോകാനാവില്ല. മനുഷ്യന്റെ ആവശ്യങ്ങളോടും പരിമിതികളോടും സാധ്യതകളോടും സുവിശേഷാത്മകമായി പ്രതികരിച്ചുകൊണ്ടാണ് സഭ അതിന്റെ ദൗത്യം നിർവഹിക്കുന്നത്. കൊറോണക്കാലം, വിശിഷ്യാ ലോക്ക് ഡൗൺ കാലം സഭയിൽ ശുശ്രൂഷയുടെ അനേകം സാധ്യതകൾ പരീക്ഷിക്കപ്പെട്ടു. രൂപത സോഷ്യൽ സർവീസ് സൊസൈറ്റികൾ പ്രതിരോധ - ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അതാത് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് രൂപതകളിൽ നേതൃത്വം നൽകി വരുന്നു. കോവിഡിനെതിരെയുള്ള ബോധ വത്കരണ പ്രവർത്തനങ്ങൾ, മാസ്ക്, സാനിറ്റൈസർ എന്നിവയുടെ നിർമ്മാണവും വിതരണവും, അതിഥി തൊഴിലാളികൾക്കും പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്കും ഭക്ഷണവും മരുന്നും എത്തിച്ചുകൊടുക്കൽ, ഭക്ഷണ കിറ്റ് തയ്യാറാക്കി വിതരണം ചെയ്യൽ തുടങ്ങി നിരവധിയായ പ്രവർത്തനങ്ങൾ സഭയുടെ വിവിധ തലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു. സോഷ്യൽ സർവീസ് സൊസൈറ്റികൾ വഴി നടന്ന പ്രവർത്തനങ്ങൾക്ക് ഇതിനോടകം കെ. സി. ബി. സി ഓഫീസിൽ ലഭിച്ച കണക്കുകൾ അനുസരിച്ച് 10, 07, 29,745 രൂപയും ഇടവകകളുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് 21, 20, 89, 968 രൂപയും സന്യസ്ത സമൂഹങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് 12, 87, 18, 280 രൂപയും ചെലവഴിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും കണക്കും ഓരോ രൂപതയും സോഷ്യൽ സർവീസ് സൊസൈറ്റിയും സന്യാസ സമൂഹവും കെ. സി. ബി. സി സെക്രട്ടേറിയറ്റിൽ സമർപ്പിച്ചിട്ടുണ്ട്. കൂടാതെ, രൂപതകളിൽനിന്നും സന്യാസ സമൂഹങ്ങളിൽനിന്നും സമാഹരിച്ച 1 , 03, 50, 000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ. സി. ബി. സി സംഭാവന ചെയ്തിട്ടുമുണ്ട്. സംസ്ഥാനത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ച അവസരത്തിൽത്തന്നെ കത്തോലിക്കാ സഭയുടെ ആശുപത്രികളും ആരോഗ്യ മേഖലയിൽ ശുശ്രൂഷ ചെയ്യുന്നവരും സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള സന്നദ്ധത സർക്കാരിനെ അറിയിച്ചിരുന്നു. കൂടാതെ, സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, സ്റ്റഡി ഹൗസുകൾ, പാസ്റ്ററൽ സെന്ററുകൾ, ധ്യാന കേന്ദ്രങ്ങൾ, സാമൂഹിക ക്ഷേമ സംവിധാനങ്ങൾ എന്നിവയുടെ വിശദ വിവരങ്ങളും അവിടെ ലഭ്യമായ സൗകര്യങ്ങളുടെ വിശദാംശങ്ങളും അതാതു ജില്ലാ ഭരണാധികാരികൾക്ക് കൈമാറിയിരുന്നു. പ്രവാസി മലയാളികളുടെ ക്വാറന്റൈൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പ്രസ്തുത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഓരോ ഇടവകയും അതാതു പ്രദേശത്തുള്ള കുടുംബങ്ങളിൽ അർഹരായവർക്ക്‌ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താൻ പ്രാദേശിക തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും മറ്റ് സന്നദ്ധ സംഘടനകളുമായും സഹകരിച്ചു തുടർന്നും പ്രവർത്തിക്കേണ്ടതുണ്ട്. ലോക്ക് ഡൌൺ കഴിയുന്ന മുറക്ക് തിരിച്ചുവരുന്ന മദ്യം കുടുംബങ്ങളിലും സമൂഹത്തിലും നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുകയും കോവിഡ് കാലത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്തേക്കാം. ഇക്കാര്യത്തിൽ ഏറെ കരുതലും ഉയർന്ന ജാഗ്രതയും പുലർത്തേണ്ടിയിരിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, കോവിഡ് ഏൽപ്പിച്ചിട്ടുള്ള സാമ്പത്തിക ആഘാതം വലുതാണ്. ഓരോ വ്യക്തിയും കുടുംബവും ഇതിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കുന്നുണ്ട്. പരസ്പരം കരുതുന്ന ഒരു സമൂഹം എന്ന നിലയിൽ ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനു ഓരോ ഇടവകയും സജ്ജമാകേണ്ടിയിരിക്കുന്നു. ദരിദ്രരെ പ്രത്യേകം കരുതുകയും ദാരിദ്ര്യത്തിന്റെ അരൂപി സ്വയം ഉൾക്കൊള്ളുകയും ചെയ്യുന്ന സഭ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക പരാധീനത നമ്മുടെ കുടുംബാന്തരീക്ഷം കലുഷമാക്കാൻ നമ്മൾ അനുവദിക്കരുത്. പരസ്പരം താങ്ങും തണലുമാവാൻ നാം ജാഗ്രതയുള്ളവരാകണം. യുവജനങ്ങളും അൽമായ നേതൃത്വവും വൈദികരും പ്രാദേശികമായ പ്രശ്നങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കാൻ സന്നദ്ധരാകണം. കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഈ കൊറോണാ കാലത്തു സഭ എന്തായിരുന്നു, എവിടെയായിരുന്നു, എന്ത് ചെയ്യുകയായിരുന്നു എന്നത് അതി പ്രധാനമാണ്. കൊറോണക്കാലത്തെ സഭ അതിനു ശേഷമുള്ള സഭയുടെ സ്വഭാവവും പ്രസക്തിയും നിർണയിക്കും എന്നതിൽ സംശയമില്ല. ദൈവാലയങ്ങൾ അടച്ചിടണം എന്നും ജനങ്ങൾ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കണമെന്നും, പരമാവധി സാമൂഹ്യ അകലം പാലിക്കണമെന്നും നിഷ്കർഷിക്കപ്പെട്ട ഇക്കാലത്താണ് സഭ യഥാർത്ഥത്തിൽ ജനങ്ങളിലേക്ക് എത്തിയത്. ജനങ്ങളോടൊപ്പവും ജനങ്ങൾക്കുവേണ്ടിയും നിലകൊള്ളുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും സംവിധാനങ്ങളുമാണ് സഭ എന്ന അനുഭവപരമായ തിരിച്ചറിവ് വിശ്വാസികൾക്കും സമൂഹത്തിനും ഉണ്ടാകുമ്പോഴാണ് സഭ ദൈവജനത്തിന്റെ കൂട്ടായ്മയാകുന്നത്. ഭീതിയുടെയും പരാജയ ബോധത്തിന്റെയും ആകുലതയുടെയും നാളുകളിൽ ആശ്വാസവും പ്രത്യാശയും നൽകുന്ന സാന്നിധ്യമാകാൻ അതിനു കഴിയുന്നു എന്നതിലാണ് സഭ അതിന്റെ തനിമ കണ്ടെത്തുന്നത്. സഭ അതിന്റെ മിഷനറി സ്വഭാവവും തനിമയും വീണ്ടെടുക്കുന്ന സമയവും സന്ദർഭവും ആയിരിക്കണം ഈ കോവിഡ് കാലം. യേശുവിനും ഉണ്ടായിരുന്നു ഒരു ലോക്ക് ഡൗൺ കാലം! അവിടുന്ന് അതിനെ അതിജീവിച്ചത് മനുഷ്യ വർഗത്തിനു മുഴുവൻ ഉയിർത്തെഴുന്നേൽപ്പിന്റെ പ്രത്യാശ പകർന്നുകൊണ്ടായിരുന്നല്ലോ. ലോകത്തിനു പ്രത്യാശയുടെ വെളിച്ചം പകരാൻ കോവിഡ് കാലത്തെ സഭക്ക് കഴിയണം. ഫാ. വർഗീസ്
Merlin Varghese 2020-05-16 16:56:36
നല്ല മനസുകളിൽ നിന്ന് മാത്രമേ നല്ല ചിന്തകൾ ഉണ്ടാവൂ...നല്ല മനുഷ്യർക്ക് മാത്രമേ നല്ല കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയൂ. ഒരു മനുഷ്യൻ വളർന്നു വരുന്ന ചുറ്റുപാട്, ജനിച്ചു വളർന്ന കുടുംബം, മാതാപിതാക്കൾ...ഇതൊക്കെയാണ് ഒരു മനുഷ്യനെ നല്ലതോ ചീത്തയോ ആക്കുന്നത്. ഫലത്തിൽ നിന്നും വൃക്ഷത്തെ അറിയാം.. ഒരു വ്യക്തിയുടെ ഭാഷ, വസ്തുതകൾ വിലയിരുത്തുന്ന രീതി, മറ്റുള്ളവരോടുള്ള സമീപനം, ഇതൊക്കെ ആ വ്യക്തിയുടെ സംസ്കാരത്തെയും വളർന്നു വന്ന സാഹചര്യത്തെയും മാതാപിതാക്കളുടെ വ്യക്തിത്വത്തെയും കുടുംബ പാരമ്പര്യത്തെയും ഒക്കെ പ്രതിഫലിപ്പിക്കുന്നു. ഒരു ചെറിയ ഉദാഹരണം പറയാം..ഒരാൾ സന്ധ്യാ സമയത്തു കയ്യിൽ രണ്ടു തേങ്ങായും കൊണ്ടു പോകുന്ന ഒരു കാഴ്ച്ച കണ്ടാൽ, ഒരു വീട്ടമ്മ ചിന്തിക്കുന്നത് അയാൾ വീട്ടിലേയ്ക്ക് അത്താഴത്തിനു ചമ്മന്തി അരക്കാൻ കടയിൽ നിന്നും തേങ്ങാ വാങ്ങിക്കൊണ്ട് പോവുകയാണ്..ഒരു ഗൃഹനാഥനും ഇതുപോലെ ചിന്തിച്ചേക്കാം, ഒരു മദ്യപാനി, തേങ്ങാ കൊത്തി ഇട്ടു ബീഫ് വരട്ടി ടച്ചിങ്‌സ് ഉണ്ടാക്കാൻ എന്നും, ഒരു കള്ളൻ, അയാൾ അതു മോഷ്ടിച്ചു കൊണ്ടു പോകുന്നതാണെന്നും, ഒരു പൂജാരി, അടുത്ത ദിവസം അയാൾ അത് ക്ഷേത്രത്തിൽ സമർപ്പിക്കാൻ പോകുന്നതാണെന്നും , ഒരു വേശ്യ, പണത്തിനു പകരം തേങ്ങാ കൊടുത്തു കാര്യം സാധിക്കാൻ പോകുന്നതാണെന്നും ഒക്കെയുള്ള നിഗമനത്തിൽ എത്തിച്ചേരുന്നു.. പ്രശസ്ത നോവലിസ്റ്റായ ശ്രീ C. രാധാകൃഷ്ണന്റെ വാക്കുകൾ കടമെടുത്താൽ, ഓരോരുത്തരും സ്വന്തം പ്രതിഛായയിൽ ആണ് മറ്റുള്ളവരെ വിലയിരുത്തുന്നത്.
Salvin 2020-05-16 17:22:00
"ഈ അച്ചന്മാരും കന്യാസ്ത്രീകളും കൂടെ കൊറോണയും.- കേരളസഭക്ക് ഇത്‍ ദൈവവിളിയുടെ പ്രവേശനകാലം" അസാധാരണകാര്യങ്ങൾ അപ്രതീക്ഷിതമായി നടക്കുന്ന കാലമാണ്.... തീർക്കേണ്ട പരീക്ഷകളെല്ലാം പാതിവഴിയിൽ നിർത്തിയ പത്താംക്‌ളാസ്സുകാരനും പ്ലസ്ടു വിദ്വാനുമൊക്കെ പലപ്പോഴും പാഠപുസ്തകങ്ങളിൽ കണ്ണോടിക്കുന്നുണ്ട്. അവധിക്കാല ക്യാമ്പുകൾക്ക് ആവേശത്തോടെ മുന്നിട്ടിറങ്ങുന്ന വികാരിമാരെല്ലാം സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരുമിച്ചുകൂട്ടാനുള്ള തത്രപ്പാടിലാണ്...ഓൺലൈനിൽ ലൈവായി കുർബാന ജനങ്ങളിലെത്തിക്കാൻ 1000 സബ്സ്ക്രൈബേഴ്സിനെ തേടുന്ന ജേഷ്ഠവൈദികരുടെ മെസ്സേജുകൾ ഈ ദിവസങ്ങളിൽ സ്ഥിരമായി ലഭിക്കുന്നുമുണ്ട്.!!! കത്തോലിക്കാസഭയ്ക്ക് ഇത് ദൈവവിളിയുടെ പ്രവേശന കാലമാണ്... അവധിക്കാലത്ത് കുട്ടികളുമായി മല്ലിടുന്ന ശെമ്മാശന്മാരെല്ലാം ശാന്തരാണ്!!! വേനൽക്കാലത്ത് വെയിലുകൊണ്ട് വീടുകളിൽ ദൈവവിളി തേടിയിറങ്ങുന്ന സന്യാസിനിമാരെല്ലാം മാസ്ക് നിർമ്മാണത്തിന്റെയും അവശ്യസാധനങ്ങളുടെ വിതരണത്തിന്റെ തിരക്കിലാണത്രെ...! സെമിനാരിയിൽ ചേർന്ന കാലം മുതലേ സമർപ്പിതജീവിതത്തിലേക്ക് വരാൻ ആഗ്രഹമുള്ളവരെ പ്രത്യേകം നോക്കിവക്കാറുണ്ട്... അച്ചനാകാൻ ആഗ്രഹമുള്ള പ്ലസ്ടു കഴിഞ്ഞ സുഹൃത്തിന്റെ അപ്പന്റെ ഫോൺകോളിൽ വന്ന വാക്കുകൾക്ക് ആശങ്കയുടെ നിഴലുണ്ടായിരുന്നു. " ബ്രദറെ, അച്ചന്മാരുടെ വഴിവിട്ടബന്ധങ്ങളും കന്യാസ്ത്രീയുടെ മഠം പൊളിക്കലുമൊക്കെയല്ലേ ഇപ്പൊ വാർത്ത. പോരാത്തതിന് കൂടെ കൊറോണയും" ഇനി ആര് അച്ചനാവാനാ ?? ആശങ്കയോടെ അദ്ദേഹം ഉന്നയിച്ച ചോദ്യത്തെ അങ്ങനെ തള്ളിക്കളയാനും ആകില്ലല്ലോ....! കരുതിവച്ച് കുരുതികൊടുക്കുന്ന "നേർച്ചക്കോഴി" കളാണ് സമർപ്പിതരെന്നു വിടുവായ പറയുന്ന പലരും ഇന്നുമുണ്ടെന്ന അത്ഭുതവുമുണ്ട്. എന്നാൽ നേർച്ചക്കോഴികൾ സമർപ്പിതജീവിതത്തിന്റെ വാതിൽപ്പടികയറിയിട്ടില്ലെന്നത് യാഥാർഥ്യവും. വിപ്ലവ സന്യാസിനിയുടെ വാലിൽ തൂങ്ങിയാടുന്ന സഹോദരങ്ങൾക്കും പേരുകൊണ്ട്‌ കത്തോലിക്കാരായി ജീവിക്കുന്നവർക്കും വിവേകവും വെളിച്ചവും നല്കണേ എന്ന പ്രാർത്ഥന എന്നുമുണ്ട്. ക്രിസ്തുവിന്റെ സഭയിൽനിന്നു ആരെയും പുറത്താക്കാൻ സാധ്യമല്ലല്ലോ. ചിട്ടയായ സമൂഹത്തിൽ നിന്ന് അതിനുവിപരീതമായി അനുസരണക്കേടുകാട്ടുന്നവരെ പുറത്തുവിടുന്നത് പ്രകൃതിനിയമമാണ്, സാമൂഹികനിയമമാണ്...കാട്ടിലെ ഒറ്റയാന്മാരും നാട്ടിലെ സൈനികസംവിധാനവുമൊക്കെ ഓർമ്മയിലിരിക്കട്ടെ...! വെട്ടിമുറിക്കുന്ന നിയമങ്ങളല്ല സഭക്കുള്ളിൽ....വഴിതെറ്റിയതിനെ അന്വേഷിച്ചുപോകുന്ന ഇടയൻ തന്റെ ആടുകളുടെ കൂട്ടത്തിലേക്ക് അതിനെ തിരിച്ചുകൊണ്ടുവരുന്നുണ്ട്. എന്നിരുന്നാലും ചില കുറുമ്പിയാടുകൾ വീണ്ടും വഴിമാറിക്കൊണ്ടേയിരിക്കുന്നു....!!ലോകത്തിലെ സമർപ്പിതസമൂഹങ്ങളുടെ എണ്ണം കൃത്യമായി കർത്താവിനുപോലും അറിയില്ലെന്നുപറയാറുണ്ട് . കാരണം അത്രക്കും വിശാലമാണ് പ്രവർത്തന മേഖലകൾ.... സമർപ്പിതപാതയിൽ സഞ്ചരിക്കുന്നവന് തന്റെ ആശയങ്ങളോട് ഒത്തുപോകുന്ന സമർപ്പിതശൈലി തെരഞ്ഞെടുക്കുവാൻ പൂർണ്ണ അധികാരമുണ്ട് . ഞാൻ കയറിയപ്പോൾ വഞ്ചിമുങ്ങിയത് വഞ്ചിയിൽ ദ്വാരമുള്ളതുകൊണ്ടല്ല, എന്റെ ഭാരക്കൂടുതൽ കൊണ്ടുതന്നെ ആണ് എന്ന തിരിച്ചറിവാണ് വേണ്ടത്. പരീക്ഷയിൽ തോറ്റ മകൾ ചോദ്യപേപ്പർ ബുദ്ധിമുട്ടായിരുന്നെന്നു പറയാറുണ്ട്. മറ്റെല്ലാവരും ജയിച്ചിട്ടും ഇവളുമാത്രം തോറ്റത് പഠിക്കാതെ പരീക്ഷയെഴുതിയതുകൊണ്ടാണെന്നു വിവരമുള്ളവർക്കറിയാം... ഇനി അവിഹിതമാണ് വിഷയം. കത്തോലിക്കാസഭയിലെ വികാരിമാരെല്ലാം വികാരമടക്കാൻ കഴിയാത്തവരാണെന്നു സ്ഥാപിക്കാൻശ്രമിച്ച ചില നീല മാധ്യമങ്ങളെ മറ്റുചില കാരണങ്ങളാൽ പ്രക്ഷേപണസ്വാതന്ത്ര്യം വിലക്കിയത് നാം കണ്ടതുമാണ്‌. സമർപ്പിത ജീവിതത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിച്ചു റേറ്റിങ്ങ് കൂട്ടാൻ മാധ്യമങ്ങൾ ശ്രമിക്കുന്നതിന്റെ കാരണം സമർപ്പിതജീവിതം പവിത്രമാണെന്ന ബോധ്യം സകലർക്കും ഉണ്ടെന്നതാണ്.... തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണം....തിരുത്തലുകൾ ആവശ്യമെങ്കിൽ അവസരങ്ങളൊരുക്കണം. അടച്ചാക്ഷേപിക്കരുതെന്ന് മാത്രം. കുറ്റാരോപിതരെ കുറ്റക്കാരാക്കുന്ന കാലമാണ്... മാടത്തരുവിയിലെ ബെനഡിക്ട് അച്ചൻ പഴമക്കാർക്കുമുന്പിൽ ഇപ്പോഴുമുണ്ടാകും. വര്ഷങ്ങളോളം അപഹാസ്യനായിജീവിച്ച് വാർധക്യത്തിൽ കോടതി കുറ്റവിമുക്തനെന്നു പ്രഖ്യാപിച്ച ഓസ്‌ട്രേലിയയിലെ കർദിനാൾ ജോർജ് പെൽ നമുക്ക് മുൻപിലെ ചൂടാറാത്ത ഉദാഹരണമാണ്... നല്ലതിനെ നിലത്തടിക്കുകയും തകർച്ചകളെ തലയിൽ വയ്ക്കുകയും ചെയ്യുന്നവരോട് പുനർചിന്തിക്കണമെന്ന ഓര്മപ്പെടുത്തൽമാത്രം ...! വത്തിക്കാനിലെ കൊറോണസാഹചര്യത്തെയും പ്രാർത്ഥനാശുശ്രൂഷകളെയും വിശദീകരിച്ച് കേരളത്തിലെ പ്രമുഖ ചാനലിന് നൽകിയ റിപ്പോർട്ടിൽ, സഭ നൽകിയ സേവനങ്ങളെയും ശുശ്രൂഷകളെയും പ്രതിപാദിച്ച ഭാഗം കട്ട് ചെയ്ത്, 'ശൂന്യമായ ദൈവാലയത്തിനുമാത്രം' പ്രാധാന്യം കൊടുത്താലേ റേറ്റിങ് കൂടൂ എന്ന് മനസിലാക്കിയ പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കൾക്ക് നന്ദി... വീണുപോയ വൈദികനും, കുറ്റാരോപിതരായ തിരുമേനിമാരും, കവിതചൊല്ലാൻ സാധിക്കാത്ത, കാറുവാങ്ങാൻ വിഷമിക്കുന്ന സന്യാസിനിയുമൊക്കെയാണ് വാർത്തകളിലെ താരങ്ങൾ ... വീഴ്ചകളിൽ പതറിപ്പോയ വൈദികരെ നോക്കിയല്ല നീ വിളി കേൾക്കേണ്ടത്. മാധ്യമശ്രദ്ധയാകര്ഷിക്കാൻ സന്യാസവസ്ത്രത്തെ സംഭവബഹുലമാക്കിയ സന്യാസിയെയുമല്ല. വിളിച്ചവനിലേക്ക് തന്നെ നോക്കണം... വിളിക്ക് വിള്ളലുണ്ടാകുന്നത് വിളിച്ചവനെ വിസ്മരിക്കുമ്പോഴാണ്. വഴിതെറ്റിപോയവനിലേക്കല്ല നോട്ടം, വഴിതെറ്റിയതിനെ അന്വേഷിച്ച് പോയവനിലേക്കാണ്.... കൊറോണ കലിതുള്ളിയാടുന്ന സമയമാണ്. അവധിക്കാലത്ത് കുട്ടികളെ നിര്ബന്ധിതക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നുവെന്നു ആരോപിച്ച് ആർച്ബിഷപ്പിനെതിരെ പരാതി നൽകിയ വികടകുമാരന്മാരെല്ലാം കതകടച്ചിരിപ്പാണ്...! എന്നാൽ ഉണ്ണാൻ മറന്ന് ഊട്ടാനായി പൊരിവെയിലിൽ പോതിച്ചോറുമായി നിൽക്കുന്ന സന്യാസിനി ഇപ്പോഴും റോഡരികിലുണ്ട്. ചെമ്പേരിയിലെ ഫാ. ജോമോൻ ഇപ്പോളും ആംബുലൻസുമായി രോഗികളെ ശുശ്രൂഷിക്കുന്ന തിരക്കിലാണ്. ഇറ്റലിയിലെ ജൂസെപ്പെ അച്ചൻ വെന്റിലേറ്റർ വിട്ടുനൽകിയ സന്തോഷത്തിൽ സ്വർഗത്തിലാണ്... സന്യാസിനി മഠങ്ങളിലെല്ലാം പ്രാർത്ഥന സ്വരത്തെക്കാൾ കൂടുതൽ തയ്യൽ മെഷീനിന്റെ ഒച്ചയാണ്. പ്രവർത്തനങ്ങളും പ്രാർത്ഥനകളാണല്ലോ...! ഇനി പീഡകളുടെയും പീഡനങ്ങളുടെയും കാലമാണ്. ചുളിവുവീഴാത്ത വെള്ളയുടുപ്പും കൂടെനിൽക്കാൻ പിന്തുണക്കാരുമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ ഇപ്പോൾ നിനക്ക് ദൈവാലയത്തിലേക്ക് നോക്കാം...അവനു ക്രിസ്തുമാത്രമാണ് കൂട്ട്...!!! അരയിലെ ചരടും തലയിലെ ശിരോവസ്ത്രവും ജനപ്രീതിയായി നീ കരുതുന്നുവെങ്കിൽ കൽക്കട്ടയിലെ തോട്ടിപ്പണിക്കാരി നിന്നെ തട്ടി വിളിക്കട്ടെ...! വളർത്തിവലുതാക്കിയവർ വിട്ടുനൽകാൻ വൈമനസ്യമുള്ള കാലമാണ്. വർത്തമാനസംഭവങ്ങളും ഇമ്പകരമല്ല. വിളകൾക്കുള്ളിൽ കളകൾ വിതക്കുന്നവരാണ് അധികവും... അടുത്തുനിൽക്കുന്ന കളകളെ വിളകൾതന്നെ തിരിച്ചറിയട്ടെ...!!Salvin Kannany
Sibichan Matakara 2020-05-16 17:30:59
മനുഷ്യന്റെ വളർച്ചയെയും പരിണാമത്തെയും പറ്റി പഠിക്കുമ്പോൾ അതിനെ പ്രധാനമായും മൂന്നായി തരം തിരിക്കാം. ഒന്ന് ശിലായുഗം രണ്ട് രാജവാഴ്ച്ചക്കാലം മൂന്ന് നവോഥാന കാലം അഥവാ ആധുനിക യുഗം .ഇതിൽ ശിലായുഗം എന്നത് മനുഷ്യൻ വിദ്യാഭ്യാസമോ ആയുധങ്ങളോ ഒന്നും ഇല്ലാതെ പ്രകൃതിയെയും മൃഗങ്ങളെയും ഒക്കെ ഭയന്നു ജീവിച്ചിരുന്ന കാലമാണ്.ഭൂമിയുടെ സസ്സ്യങ്ങളും മൃഗങ്ങളും അരുവിയും നദികളും കുന്നും മലകളും ഒക്കെ ഉണ്ടായിരുന്ന ഭൂമിയുടെ ഏറ്റവും സുന്ദര കാലം ആയിരുന്നു ശിലായുഗം കമ്പും,ശിലകളും ഒക്കെ ആയിരുന്നു മനുഷന്റെ ജീവൻ രക്ഷാ ഉപകരണങ്ങൾ.മൃഗങ്ങളെ പേടിച്ചു ഗുഹകളിലും മരങ്ങളിലും ഒക്കെയായി രുന്നു മനുഷന്റെ വാസം. സിംഹം, കടുവ,പുലി,നരി,കുറുക്കൻ,നായ,ആന തുടങ്ങിയ മൃഗങ്ങളെ പേടിച്ചു കഴിഞ്ഞിരുന്ന ഒരു കാലം ആയിരുന്നു അത്. രണ്ടാം ഘട്ടം തുടങ്ങുന്നത് രാജവാഴ്ച്ചക്കാലത്ത് ആണ് എന്ന് പറയാം. സിന്ധു നദീതീരത്ത്, ഗംഗാ തീരത്ത് ഒക്കെ അവർ കൂട്ടമായി ഒരു ജീവിതരീതി കെട്ടിപ്പടുക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി.ജനാസംഘ്യ കൂടിയപ്പോൾ മിടുക്കരും യോദ്ധാക്കളും ആയവർ മറ്റുള്ളവരെ ഭരിക്കാൻ തുടങ്ങി.ശിലാ യുഗത്തിൽ നിന്നും ആയുധ യുഗത്തിലേക്കും മനുഷ്യൻ കടന്നു അമ്പ്, വില്ല്, വാൾ, ഗത തുടങ്ങി ആയുധങ്ങളും നിർമാണ രീതികളും ദൈവ ചിന്തയും ,വിദ്യാഭ്യാസ ചിന്തയും ഒക്കെ തുടങ്ങുന്നത് ഇക്കാലത്താണ് .അടുത്തതായി ഇന്ന് കാണുന്ന നവോഥാന യുഗം ആണ്.ദൈവത്തെയും പ്രകൃതിയെയും ഒക്കെ വെല്ലുവിളിച്ചു എന്തും കീഴടക്കാൻ മാത്രം മനുഷ്യൻ വളർന്ന ഇന്നത്തെ കാലത്തെ നവോഥാന കാലം അഥവാ ആധുനിക യുഗം എന്നുവിളിക്കാം.കമ്പ്യൂട്ടർ, മൊബൈൽ,ആഡംബര വാഹനങ്ങൾ എന്നുവേണ്ട ഭൂമിയും ചന്ദ്രനും ചൊവ്വയും അടക്കമുള്ള അന്യഗ്രഹങ്ങൾ വരെ മനുഷ്യൻ കീഴടക്കുന്ന കാലമാണ് ആധുനിക യുഗം കാടും മൃഗങ്ങളെയും പക്ഷികളെയും എന്നുവേണ്ട എല്ലാജീവികളെയും കൊന്നു മനുഷ്യൻ പരസ്പരം കൊന്നു തിന്നുന്ന കാലത്തെത്തി.സകല ഭൂമിയും വൻകരകളും കാടുo മുഴുവൻ നശിപ്പിച്ചു മൃഗങ്ങളെയും മുഴുവൻ കൊന്നു ചന്ദ്രനിലും ബഹിരാകാശത്തും വരെ നിർമാണം തുടങ്ങി.ആധുനിക യുഗം എന്നതിനേക്കാൾ അഹങ്കാര യുഗം എന്നതാണ് ഈ യുഗത്തിന് കൂടുതൽ യോചിച്ചത്‌ .മനുഷ്യന്റെ നവോഥാനത്തിന്റെയും അഹങ്കാരത്തിന്റെയും ഫലമായി ഭൂമിയും പ്രകൃതിയുo നാശത്തിന്റെ വാക്കിലും എത്തി.
Jose Melepuram 2020-05-16 17:25:56
കേരളം വളരെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും, അത് മറികടക്കാനായി എല്ലാ സർക്കാർ ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്നുമുള്ള ഉള്ള നിർദ്ദേശം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഈ സമയം ഒരു ആത്മപരിശോധന സർക്കാർ നടത്തുന്നത് നന്നായിരിക്കും. ഗുരുതരമായ സമ്പത്തിക പ്രതിസന്ധിയിൽ കേരളം എത്തിച്ചേരാനുള്ള കാരണങ്ങൾ എന്തൊക്കെ? എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യാം. നമ്മുടെ ധനകാര്യ മാനേജ്മെൻറ് ശരിയായ വിധത്തിൽ ആണോ? ഇതെല്ലാം വിശദമായി വിലയിരുത്തി പരിഹരിക്കേണ്ട സമയമാണിത്. ദുരിത കാലത്ത് ചെലവ് ചുരുക്കൽ വ്യക്തികൾക്കും കുടുംബങ്ങൾക്കും എന്നപോലെ തന്നെ സർക്കാരിനും ബാധകമാണ്. കഴിഞ്ഞ പ്രളയ കാലത്ത് ആയാലും ഇപ്പോഴത്തെ കോവിഡ് കാലത്ത് ആയാലും സാലറി ചലഞ്ച്നോട് പലരും എതിർപ്പ് പ്രകടിപ്പിക്കുന്നതിൻറെ കാരണം അവരുടെ വിശ്വാസം ആർജിക്കാൻ സർക്കാരിന് കഴിയാത്തത് മൂലം ആണ്. മുൻ സർക്കാരുകളുടെ ദുരിതാശ്വാസ ഫണ്ട് ചെലവഴിക്കൽ സുതാര്യം ആയിരുന്നില്ല എന്നതാണ് കേരളത്തിൻറെ മുൻ അനുഭവം. (അത് സുനാമി ദുരന്ത കാലത്ത് ആയാലും, ഓഖി ദുരന്ത കാലത്ത് ആയാലും, പ്രളയദുരന്ത കാലത്ത് ആയാലും. ) മാത്രമല്ല ധനകാര്യ മാനേജ്മെൻറ്ൻറെ പിടിപ്പുകേടും ധൂർത്തും അനാവശ്യ ചെലവുകളും ഖജനാവിലെ പണം ചോരുന്നതിന് കാരണമാവുന്നു. ചെലവുചുരുക്കൽ നടപടികൾക്കും സുതാര്യമായ ഫണ്ട് വിനിയോഗത്തിനും സർക്കാർ മാതൃകയായി പ്രവർത്തിക്കേണ്ട സമയമാണിത്. സർക്കാർ തലത്തിൽ അടിയന്തിരമായി ചെയ്യാൻ കഴിയുന്ന ചില ചെലവുചുരുക്കൽ നടപടികൾ. 1. സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളുടെ എണ്ണത്തിൽ കുറവു വരുത്താം. സ്വന്തക്കാർക്കും വേണ്ട പെട്ടവർക്കും പെൻഷൻ ഉറപ്പാക്കാനായി മാത്രം പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചവരെ ഒഴിവാക്കാവുന്നതാണ്. പ്രത്യേകിച്ചും അവർക്ക് പെൻഷൻ ഉറപ്പായി കഴിഞ്ഞസാഹചര്യത്തിൽ. 2. സർക്കാർ സൃഷ്ടിച്ച 5 ക്യാബിനറ്റ് പദവികൾ നിർത്തലാക്കാവുന്നതാണ്. എ) ഭരണപരിഷ്കാര കമ്മീഷൻ മുൻ മുഖ്യമന്ത്രി ചെയർമാനും, വിരമിച്ച മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥർ അംഗങ്ങളുമായി, 12ഓളം പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെ ആകെ 29 ജീവനക്കാരുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന, കമ്മീഷൻറെ നാലുവർഷത്തെ പ്രവർത്തന ചെലവ് ഏഴു കോടി പതിമൂന്ന് ലക്ഷത്തി മുപ്പതിനായിരം രൂപയിൽ കൂടുതലാണ്. ഈ കാലയളവിൽ നൽകിയ നാല് റിപ്പോർട്ടുകൾ നടപ്പിലാക്കാൻ ആലോചിക്കുമോ എന്നുപോലും അറിയില്ല (കമ്മീഷൻ റിപ്പോർട്ടുകൾ നടപ്പിലാക്കുന്നത് അപൂർവമായി മാത്രമാണ് എന്നതാണ് മുൻ അനുഭവം) ബി) ക്യാബിനറ്റ് പദവിയോടെ ഡൽഹിയിലെ പ്രത്യേക ലെയ്സൺ ഓഫീസർ. മാസംതോറും ലക്ഷങ്ങൾ ശമ്പളവും മറ്റ് അലവൻസുകളും ആയി നൽകി ലെയ്സൺ ഓഫീസറെയും സ്റ്റാഫുകളെയും നിയമിച്ച് ഡൽഹിയിൽ ഒരു ഓഫീസ് പ്രവർത്തിപ്പിക്കുന്നത് കൊണ്ട് പ്രത്യേക പ്രയോജനം ഉണ്ടോ എന്ന് പരിശോധിക്കണം. സി) മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ ക്യാബിനറ്റ് പദവി അത്യാവശ്യമാണോ എന്ന് പരിശോധിക്കണം. ഡി) എ ജി ക്ക് നൽകിയ ക്യാബിനറ്റ് പദവി ഇ) നിയമസഭാ ചീഫ് വിപ്പിന് അനുവദിച്ച ക്യാബിനറ്റ് പദവി. (ഇതിൽ മൂന്ന് ക്യാബിനറ്റ് പദവികളും പ്രളയ ദുരന്തത്തിന് ശേഷമാണ് സൃഷ്ടിക്കപ്പെട്ടത് എന്നും ഓർക്കേണ്ടതുണ്ട് ) 3. സർക്കാരിൻറെ ഹൈക്കോടതിയിലെ കേസുകളുടെ നടത്തിപ്പ് മേൽനോട്ടത്തിനായി മാസംതോറും ലക്ഷങ്ങൾ ശമ്പളവും അലവൻസുകളും നൽകി നടത്തിയ നിയമനം പുനപ്പരിശോധിക്കാവുന്നതാണ്. 4. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപദേശകരുടെ എണ്ണം കുറയ്ക്കാവുന്നതാണ്. 5. നിരവധി അന്വേഷണ കമ്മീഷനുകൾ കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കമ്മീഷൻ റിപ്പോർട്ടുകളൊന്നും നടപ്പിലാക്കാറില്ല എന്നതുകൊണ്ടുതന്നെ അവ തുടരണമോ എന്ന് തീരുമാനിക്കാം. 6. കിഫ്ബിയുടെ ഉന്നത ഉദ്യോഗസ്ഥരായി നിയമിക്കപ്പെട്ട രണ്ട് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്കും നിശ്ചയിച്ചിരിക്കുന്ന ശമ്പളം 3 ലക്ഷത്തിലേറെ വീതം ആണ് ലക്ഷത്തിലേറെ രൂപ സർക്കാർ പെൻഷൻ ലഭിക്കുന്ന ഇവരുടെ കിഫ്ബിയിൽ നിന്നുള്ള ശമ്പളം ഈ കൊറോണ ദുരന്ത കാലത്തെങ്കിലും കുറയ്ക്കാവുന്നതാണ്. 7. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് വാടക ഹെലികോപ്റ്റർ സേവനം പുന പരിശോധിക്കണം. 8. എംഎൽഎമാരുടെ പെൻഷൻ എംഎൽഎ ആയി പ്രവർത്തിച്ച കാലയളവ് അനുസൃതമായി കണക്കാക്കുന്ന രീതി മാറ്റാവുന്നതാണ്. 9.പി എസ് സി അംഗങ്ങളുടെ എണ്ണം നിലവിൽ 21 ആണല്ലോ? അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ ശമ്പളം ഇനത്തിൽ ലക്ഷങ്ങൾ ലാഭിക്കാം. (യു പി എസ് സി യിൽ പോലും 10 അംഗങ്ങൾ മാത്രമേ ഉള്ളൂ എന്നും ഓർക്കുക) 10. എംഎൽഎമാരും മന്ത്രിമാരും ചികിത്സ ചിലവ് ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റാറുണ്ട്.( 1.9 കോടി വരെ കൈപ്പറ്റിയവരുണ്ട് ) മുണ്ടു മുറുക്കിയുടുത്ത അത്താഴപ്പട്ടിണി കാരൻറെ ഖജനാവിലെ പണം സാമ്പത്തികമായി ആയി ശേഷിയുള്ളവർക്ക് തിരിച്ച് അടച്ച് ഈ കൊറോണാ ദുരന്ത കാലത്ത് മാതൃകയാകാവുന്നതാണ് (പഴമൊഴി ഇങ്ങനെയും മാറ്റാം- വിളമ്പുന്നവർ അറിഞ്ഞില്ലെങ്കിൽ ഉണ്ണുന്നവർ അറിയണം.) 11. റീബിൽഡ് കേരള എങ്ങുമെത്തിയില്ല. ലക്ഷങ്ങൾ ഓഫീസ് വാടകയായി നൽകിക്കൊണ്ടിരിക്കുന്നു എന്നുമാത്രം. മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലുമൊക്കെ ചെലവുചുരുക്കൽ നടപടികൾ നടത്തി സർക്കാർ ആദ്യം മാതൃകയാകണം. അങ്ങനെയെങ്കിൽ സാലറി ചലഞ്ചിൽ ജീവനക്കാർ സ്വയം മുന്നോട്ടു വരും. അവരവർക്ക് കഴിയുന്ന തുക സന്തോഷത്തോടെ നൽകാൻ തയ്യാറാകും.
Ninan Mathulla 2020-05-17 22:13:19
According to Zacharia, religion is multipurpose software. People have different understanding about different subjects, based on their knowledge, experience and imagination. Some of these thoughts are like the blind think of an elephant by feeling it. Writer Zacharia also is not exception to it. He talked a lot arising out of his confusion and it must have helped to confuse many as I did not see a logical coherent argument here.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക