ചരിത്രത്തില്‍ ഇടം നേടിയ ' Class of 2020' (ബിനു ചിലമ്പത്ത്, സൗത്ത് ഫ്‌ലോറിഡ)
EMALAYALEE SPECIAL
16-May-2020
EMALAYALEE SPECIAL
16-May-2020

മാര്‍ച്ച് പതിമൂന്നിന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഫൈനല്‍ ഈയര്‍ അണ്ടര്‍ ഗ്രാഡിന് പഠിക്കുന്ന ഞങ്ങളുടെ മകന്റെ ഫോണ്‍ കോള്‍ വന്നു..
'Mom our classes are going on line, every one is leaving campus, I am coming home too. ' .
അവന്റെ ചെറിയ സംസാരത്തില്‍ നിരാശയും, ദേഷ്യവും (കൊറോണ വൈറസിനോടുള്ള ) ഒക്കെ ഞാന്‍ വായിച്ചെടുത്തു. മിഡില്‍ സ്‌കൂള്‍ മുതല്‍ സ്വപ്നം കണ്ടു കൊണ്ട് നടന്ന് ,അതിനായി ആത്മാര്‍ത്ഥമായി പരിശ്രമിച്ച് ഉന്നത ജി.പി.എ ഒക്കെ കരസ്ഥമാക്കി കോളജുകളിലും പ്രൊഫഷണല്‍ പ്രോഗ്രാമുകളിലും ഒക്കെ പഠിക്കുന്ന കുട്ടികളും തങ്ങള്‍ നേടി എടുക്കുന്ന വിജയത്തില്‍ സന്തോഷിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേയും അവരുടെയൊക്കെ അഭിമാന പൂരിതരായ മാതാപിതാക്കളുടേയും ബന്ധുക്കളുടേയും മനോഹര നിമിഷങ്ങളാണ് തങ്ങളുടെ പേര് വിളിക്കുമ്പോള്‍ ചാന്‍സലറുടേയും ഡീനിന്റെയും മറ്റ് പ്രൊഫസര്‍മാരുടേയും സാന്നിദ്ധ്യത്തില്‍ സ്റ്റേജിലൂടെ ഗൗണും ക്യാപ്പും ഒക്കെ ധരിച്ച് നടന്ന് വന്ന് തങ്ങളുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ സാക്ഷാത്ക്കാരം നേടുകയെന്നത്. അപ്പോള്‍ ഏതൊരു മാതാപിതാക്കളുടെയും മനസ്സില്‍ 'ഒന്നല്ല കുറഞ്ഞത് പത്ത് ലഡു 'എങ്കിലും പൊട്ടുന്ന ഫീലിംഗ് ഉണ്ടാകും. പ്രവാസി മലയാളിയുടെ സുന്ദര സ്വപ്ന മുഹൂര്‍ത്തങ്ങളില്‍ ഒന്നാണത്.
ഔദ്യോഗികമായി ഗ്രാജുവേഷന്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ Tassel തിരിച്ചു വെക്കുന്നതും ഏറ്റവും ഹൃദ്യമായ ഒരു ചടങ്ങാണ്.
ഫൈനല്‍ ഈയറിന്റെ സെക്കന്‍ഡ് സെമസ്റ്ററിലേക്ക് കടന്നപ്പോള്‍ ഓരോ ദിവസവും എന്നല്ല ഓരോ നിമിഷവും പരമാവധി എന്‍ജോയ് ചെയ്യുകയായിരുന്നു അവര്‍. അതോടൊപ്പം തന്നെ തങ്ങള്‍ പടുത്തുയര്‍ത്തിക്കൊണ്ടു വന്ന അവരുടെ എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റി സംരംഭങ്ങളും .ഇനി ഒരിക്കലും ഈ ദിവസങ്ങള്‍ തിരികെ വരില്ലല്ലോ .പ്രത്യേകിച്ച് വളരെ ദൂരെയുള്ള യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നവര്‍.
ഇതോടൊപ്പം ഉലഞ്ഞത് ബുക്ക് ചെയ്തിരുന്ന എയര്‍ലൈന്‍സ്, ഹോട്ടലുകള്‍,എയര്‍ ബി എന്‍ ബി , റെസ്റ്റോറെന്റ്‌സ് ,ടാക്‌സി സര്‍വ്വീസ് ,യൂബര്‍ സര്‍വ്വീസസ് ,ഗ്രീറ്റിംഗ്‌സ്, ബലൂണ്‍സ് ഫ്‌ലൗവേഴ്‌സ് അങ്ങനെ ഒരു നീണ്ട നിര തന്നെ.
ഒരു കാര്യം ഈ കൊറോണക്കാലം നമ്മെ ബോധവാന്മാരാക്കിയത് നാഷണല്‍ ടി വി യിലും മറ്റും ഏറ്റവും ഗ്ലാമറസ് ഹീറോസ് ആയി നിന്ന് ഇന്ത്യന്‍ വംശജരായവര്‍ വൈദ്യശാസ്ത്രത്തിലും റിസേര്‍ച്ചിലും എന്നല്ല വിവിധ മേഖലകളില്‍ ഒക്കെ വളരെ ആധികാരികമായി പറയുന്നത് കേള്‍ക്കുവാന്‍ അതാത് രാജ്യങ്ങളിലെന്നല്ല ലോകമാകെ ജനങ്ങള്‍ ആകാംക്ഷയോടെയും, ബഹുമാനത്തോടെയും തങ്ങളുടെ സ്വീകരണ മുറികളില്‍ കാത്തിരിക്കുന്നുവെന്നത് ഒരു അനുഭവം ആണ്. നമ്മുടെ നാടും വീടും സ്വപ്നങ്ങളും ഒക്കെ ഇട്ടെറിഞ്ഞ് ദൂരെ പശ്ചാത്യ രാജ്യങ്ങളില്‍ കൂടു കൂട്ടിയ നമ്മുടെ തലമുറയ്ക്ക് നമ്മുടെ മക്കള്‍ നല്‍കിയ പാരിതോഷികമായിരുന്നു ആ സുവര്‍ണ്ണ നിമിഷങ്ങള്‍. അവര്‍ നേടിയെടുത്ത അറിവ് വേണ്ട വിധത്തില്‍ പ്രയോഗിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ മനോഹരമായ നിമിഷങ്ങള്‍ .
ഈ മഹാമാരിയിലൂടെ കൈവന്ന ആത്മധൈര്യവും നിശ്ചയദാര്‍ഢ്യവും മൂലം ഈ 2020 graduates വരും കാലങ്ങളില്‍ നമ്മുടെ ജീവിതത്തിന്റെ ഗതി സുരക്ഷിതമായി നിയന്ത്രിക്കുവാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയമേയില്ല .അതിനു അവര്‍ക്ക് കരുത്തും വെളിച്ചവുമായി നമുക്ക് ഒപ്പം നില്‍ക്കാം .അവര്‍ക്ക് ഈശ്വരന്‍ കഴിവും പ്രാപ്തിയും നല്‍കട്ടെ എന്ന് ഹൃദയം നിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നു .
'Congratulations to the Class of 2020 '

.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments