Image

പ്രവാസി (കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 16 May, 2020
 പ്രവാസി  (കവിത: ദീപ ബിബീഷ് നായര്‍)
അകതാരിലൊരു തിരി എരിയുന്നുണ്ടേ
അവനിന്നോ അകലെയായ് കഴിയുന്നുണ്ടേ 
അറിയാതെ നിറയുന്നെന്‍ കണ്‍ പീലികള്‍
അവനിയിലവനല്ലാതാരുമില്ലേ....

അന്നു നമ്മള്‍ കണ്ടു കനവുകളൊന്നു ചേര്‍ന്നു
അന്നു ചുണ്ടില്‍ വിരിഞ്ഞല്ലോ നിറപുഞ്ചിരി
അറബി നാട്ടില്‍ പണം കായ്ക്കും മരമുണ്ടെന്ന്
അതിനായിട്ടവന്‍ പോയി മറുനാട്ടിലായ്.....

അടിമയെങ്കിലതുമവനേറ്റു മുന്നേ
അകംനിറഞ്ഞവനതാ മരുഭൂമിയില്‍
അറിഞ്ഞില്ല മരണവും വിവാഹങ്ങളും
അയച്ചവന്‍ ദിനാര്‍ വീട്ടു ചെലവിനായി.....

അന്യമായി നാടുമല്ല നാട്ടുകാരും
അതിനുള്ളില്‍ കരുതലിന്‍ തുടക്കമായി
അമ്മ പെങ്ങള്‍ ഭാര്യ മക്കള്‍ കാല്‍ച്ചുവട്ടില്‍
അന്തസ്സോടെ പോറ്റുവാനോ ഒരുക്കമായി....

അറിയാത്തൊരതിഥിയായ് കൊറോണ വന്നേ
അവനതാ വലവീശിപ്പിടിക്കുന്നുണ്ടേ
ആരു കേള്‍ക്കാനാരു കാണാനിവിടെയിന്ന്?
അവളിരിപ്പാണൊരു ഫോണിന്‍ മണിയടിക്കായ്...

അവന്റെ ശബ്ദമിടര്‍ച്ചയില്‍ അവള്‍ തളര്‍ന്നു
അറിയാതെയശ്രു മിഴികളിലുരുണ്ടു കൂടി
അങ്ങകലെയറബി നാട്ടില്‍ അവനിരുന്നു
അവളുടെയുള്ളിലായിരം കനലെരിഞ്ഞു.....


ദീപ ബിബീഷ് നായര്‍

 പ്രവാസി  (കവിത: ദീപ ബിബീഷ് നായര്‍)
Join WhatsApp News
josecheripuram 2020-05-16 10:32:15
I blame the "Pravasis" who were stupid enough to give everything to their beloved ones,Now you are denied Entry in to your own country.Ungrateful wrenches.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക