Image

``ഇതിന്റെ ഭാഗമായവര്‍ക്ക്‌ സല്യൂട്ട്‌''- പാതാള്‍ലോകിന്‌ പ്രശംസയുമായി അനുരാഗ്‌ കശ്യപ്‌

Published on 16 May, 2020
``ഇതിന്റെ ഭാഗമായവര്‍ക്ക്‌ സല്യൂട്ട്‌''-  പാതാള്‍ലോകിന്‌ പ്രശംസയുമായി അനുരാഗ്‌ കശ്യപ്‌
ബോളിവുഡ്‌ താരം അനുഷ്‌ക ശര്‍മ്മ നിര്‍മ്മിച്ച വെബ്‌ സീരീസ്‌ പാതാള്‍ ലോക്‌ ആമസോമ്‌ പ്രൈം ടൈമില്‍ റിലീസ്‌ ചെയ്‌തു. ക്രൈംത്രില്ലര്‍ ഗണത്തില്‍ പെട്ട സീരീസിന്‌ വിമര്‍ശകരില്‍ നിന്നുള്‍പ്പെടെ വിവിധ കോണുകളില്‍ നിന്നും മികച്ച പ്രതികരണമാണ്‌ ലഭിച്ചു കൊണ്ടിരിക്കുന്നത്‌. 


ഡല്‍ഹിയിലെ ഒരു പോലീസുകാരനാണ്‌ കഥയിലെ കേന്ദ്ര കഥാപാത്രം. പ്രശസ്‌തനായ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നതില്‍ സംശയിച്ച്‌ ഇയാള്‍ നാലു പേരെ അറസ്റ്റു ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ കഥയുടെ ഇതിവൃത്തം. നീരജ്‌ കാബി, ജയദീപ്‌ അഹ്‌ളാവത്ത്‌, അഭിഷേക്‌ ബാനര്‍ജി എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. 

ഒമ്പത്‌ എപ്പിസോഡുകളുള്ള സീരീസ്‌ ഒറ്റ ഇരിപ്പില്‍ മുഴുവന്‍ കണ്ടു തീര്‍ന്നെന്നാണ്‌ നിര്‍മ്മാതാവും സംവിധായകനുമായ അനുരാഗ്‌ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌. അഭിനേതാക്കള്‍, തിരക്കഥാകൃത്ത്‌, പിന്നണിക്കാര്‍ തുടങ്ങിയ എല്ലാവരേയും അദ്ദേഹം ട്വീറ്റ്‌ ചെയ്‌ത്‌ അഭിനന്ദിക്കുന്നുണ്ട്‌. 

` എന്റെയുള്ളിലെ സിനിമാ നിര്‍മ്മാതാവിന്റെ ഹൃദയം സന്തോഷം കൊണ്ടു നിറഞ്ഞു. പാതാള്‍ ലോക്‌ കണ്ടു. ഇവിടെ ഈയടുത്ത്‌ കണ്ടതില്‍ വച്ച്‌ ഇവിടെ നിര്‍മ്മിച്ചതില്‍ ഏറ്റവും മികച്ചതെന്ന്‌ വിളിക്കാന്‍ കഴിയുന്ന ഒരു ക്രൈംത്രില്ലറാണിത്‌.'' എന്നാണ്‌ അനുരാഗ്‌ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക