Image

കോവിഡിന്റെ മറവില്‍ ഇടക്കാല തിരഞ്ഞെടുപ്പ് ? (ബി. ജോണ്‍ കുന്തറ)

Published on 15 May, 2020
കോവിഡിന്റെ മറവില്‍ ഇടക്കാല തിരഞ്ഞെടുപ്പ് ? (ബി. ജോണ്‍ കുന്തറ)
അമേരിക്കയില്‍ അടുത്ത ദിനങ്ങളില്‍ രാഷ്ട്രീയ രംഗത്ത് കോളിളക്കങ്ങള്‍ സൃഷ്ട്ടിക്കുവാന്‍ സാധ്യത തെളിഞ്ഞ പ്രത്യേകിച്ചും ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ സംഭവങ്ങള്‍  നടക്കുന്നു. നിരവധി ജനത ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ല എന്നുമാത്രം.രണ്ട്  യൂ എസ് കോണ്‍ഗ്രസ്സ് സീറ്റുകളില്‍ ഇടക്കാല തിരഞ്ഞെടുപ്പുകള്‍ നടന്നു രണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ പിടിച്ചെടുത്തു അതിലൊന്ന് കാലിഫോര്‍ണിയയില്‍ വളരെ നാളുകളായി ഡെമോക്രാറ്റ്‌സ് അടക്കിവയ്ച്ചിരുന്ന മണ്ഡലം.

രണ്ട്, മറക്കുവാന്‍ സാധ്യതയില്ലാത്ത റഷ്യ ട്രംപ് തിരഞ്ഞെടുപ്പ് ഗൂഡാലോചന വിചാരണ നാടകത്തില്‍ കേട്ടിരുന്ന പ്രസിഡന്‍റ്റ് ട്രംപിന്റെ ആദ്യ N S A മേധാവി ആയിരുന്ന  മൈക്കല്‍ ഫ്‌ലിന്‍ നാടകം. കേസും വിചാരണയും അതിന്‍റ്റെ അവസാന രംഗങ്ങള്‍ വേദിയില്‍ എത്തുന്ന സമയം അവതാരകര്‍ അരങ്ങില്‍ നിന്നും മാറിയിരിക്കുന്നു. നാടകത്തിലെ കഥ വെറും കള്ളക്കഥ ആയിരുന്നു എന്ന കാരണത്താല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറയുമ്പോലെ മുടക്കം വന്ന മൈക്കല്‍ ഫ്‌ലിന്‍ കേസ് മറ്റൊരു രീതിയില്‍ നീങ്ങുന്നു,റോബര്‍ട്ട് മുള്ളര്‍ നടത്തിയ റഷ്യ ഗൂഡാലോചന അന്വേഷണത്തില്‍ ഫ്‌ലിന്‍ കുടിക്കിലാക്കപ്പെട്ടു കാരണം ഇയാള്‍ റഷ്യന്‍ അംബാസിഡറുമായി സംസാരിച്ചു ആ വിവരം പലരില്‍ നിന്നും ഒളിച്ചു വയ്ച്ചു പ്രധാനമായും വൈസ് പ്രസിഡന്‍റ്റ് പെന്‍സ്.കൂടാതെ എഫ് ബി ഐ യോട് നുണപറഞ്ഞു.

ഇപ്പോള്‍ ഈ കേസിലെ പശ്ചാത്തലം പരിശോധനയില്‍  നിജസ്ഥിതി വെളിച്ചത്തുവരുന്നു.മൈക്കല്‍ ഫ്‌ലിന്‍ കേസ് ഒബാമയുടെ ഭരണത്തിന്‍റ്റെ അവസാന നാളുകളില്‍ ചമച്ചെടുത്ത ഒരു കള്ളക്കഥ. ഇതില്‍ അന്നത്തെ ഉപരാഷ്ട്രപതിയും, വരുന്ന തിരെഞ്ഞെടുപ്പില്‍  പാര്‍ട്ടി നാമനിര്‍ദ്ദേശം ലഭിക്കുന്നതിന് എല്ലാ സാധ്യതകളുമുള്ള ജോസെപ് ബൈടനും ഒരു കഥാ പാത്രമാകുന്നു.

ഭരണകൂടത്തിന്‍റ്റെ പല രഹസ്യ ഏജന്‍സികളും നയതന്ത്രകാര്യാലങ്ങളില്‍ നടക്കുന്ന ടെലിഫോണ്‍ സംസാരങ്ങള്‍ ചോര്‍ത്താറുണ്ട് എന്നത് ഒരു  സ്വകാര്യമല്ല ഒരു യൂ സ് പൗരന്‍ മറ്റൊരു രാഷ്ട്ര പ്രതിനിധിയോട് സംസാരിച്ചു എന്നത് തെറ്റല്ല ആ സംസാരം സ്വന്ധം രാഷ്ട്രത്തിന് ഹാനികരമല്ല എങ്കില്‍.

ഇതൊരു നിസാര വിഷയമല്ല, ഒരു U S പൗരന്‍റ്റെ, ഭരണഘടന നല്‍കുന്ന  മൗലാവകാശ ലംഘനം മ്ലേച്ഛമായ രീതികളില്‍ നടന്നിരിക്കുന്നു അതില്‍ ഒരു ഭരണകൂടം പങ്കുവഹിച്ചിരിക്കുന്നു. ഇതൊന്നും ഒരു ജനാതിപത്യ രാജ്യത്ത് നടക്കുവാന്‍ പാടില്ലാത്ത കാര്യം?

 ഫ്‌ലിന്‍  റഷ്യന്‍ അംബാസിഡറുമായിസംസാരിച്ചു ആ സംസാരം ചോര്‍ത്തിയെടുത്ത ഏജന്‍സി അത് തികഞ്ഞ ചോരാത്ത രഹസ്യമായി സൂക്ഷിക്കണം എന്നതാണ് വ്യവസ്ഥ.. ഒരു തെറ്റും കാണുവാന്‍ പറ്റാത്ത ആ സംസാരം എങ്ങിനെ അങ്ങാടിപ്പാട്ടായി? ഇവിടെ നടന്നത് ഒബാമ ഭരണത്തിലെ തലപ്പത്തുള്ള ഏതാനുംപേര്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ നിന്നും വിവരണങ്ങള്‍ ആവശ്യപ്പെട്ടു ആരോ ഇതെല്ലാം മാധ്യമങ്ങള്‍ക്കു രഹസ്യമായി നല്‍കുകയും ഉണ്ടായി.
ഒബാമ ഭരണകൂടത്തിലെ ബൈഡന്‍ കൂടാതെ ജെയിംസ് കോമി,ജോണ്‍ ബ്രണ്ണന്‍, ക്ലാപ്പെര്‍ , സൂസന്‍ റൈസ് ഇവര്‍ എതാനും പേര്‍ ഇവരെല്ലാം N S A യില്‍ ആവശ്യം സമര്‍പ്പിച്ചു റഷ്യന്‍ സ്ഥാനപതി സംസാരിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്തണം എന്ന  ആവശ്യകത കാട്ടി. ഒബാമ ഭരണം അവസാനിക്കുന്നതിന് ഏതാനും നാളുകള്‍ക്കു മുന്നില്‍ ഇതുപോലുള്ള നിരവധി അഭ്യര്‍ത്ഥനകളുടെ അത്യാവശ്യ സ്വഭാവം എന്തായിരുന്നു?

ട്രംപിന്‍റ്റെ അപ്രതീക്ഷിത വിജയത്തില്‍ മുകളില്‍ പ്രതിപാദിച്ചവരെല്ലാം തികഞ്ഞ ഇച്ഛാ ഭംഗത്തിലായി തുടര്‍ന്നും ഹില്ലരി ഭരണത്തില്‍ ഇവര്‍ക്കും പങ്കുചേരാം പ്രധാന്യത നഷ്ടപ്പെടാതെ മുന്നോട്ടുപോകാം  എന്നായിരുന്നു ആഗ്രഹം വാഷിംഗ്ടണ്‍ D C യില്‍ ഇവരുടെ ശക്തിപ്രകടനം അവസാനിക്കുന്നു ആരിതു സഹിക്കും.

എന്നാല്‍പ്പിന്നെ തീരുന്നഏതാനും ദിനങ്ങളില്‍ എങ്ങിനെ ട്രംപിനെ നശിപ്പിക്കാം എന്ന ഒരു പദ്ധതിക്ക് രൂപം നല്‍കുക. അതിന്‍റ്റെ തുടക്കം എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമി, അസിസ്റ്റന്‍റ്റ് D O J റൂബെന്‍സ്റ്റിന്‍ ഇവരുടെ നേതൃത്വത്തില്‍ തുടങ്ങി.

പിന്നീടുള്ള സംഭവങ്ങള്‍ ഞാനിവിടെ വിശദീകരിക്കേണ്ടല്ലോ മൂന്നു വര്‍ഷത്തോളം നീണ്ടുനിന്ന മുള്ളര്‍ അന്വേഷണ നാടകം.ഫ്‌ളിന്‍ അടക്കം  നിരവധിയെ കുത്തുപാള എടുപ്പിച്ചു നാന്‍സി പോലോസി  ട്രംപിനെ ഇമ്പീച്ചുചെയ്തു പഷെ,  പുറത്താക്കല്‍ വിജയിച്ചില്ല

ഇന്നിതാ ഇവരുടെ കള്ളത്തരങ്ങള്‍ നുണകള്‍ പുറത്തുവരുന്നു.അ ഏ ബാര്‍ വെളിപ്പെടുത്തി ഫ്‌ലിന്‍ അന്വേഷണം നിയമവിരുദ്ധമായിരുന്നു എ ആ ക നിരവധി തെറ്റുകള്‍ കാട്ടി അതിനാല്‍ കേസ് നടപടിക്രമം അവസാനിപ്പിക്കുന്നു ഫ്‌ലിന്‍ നിരപരാധി. ആരെന്തു നേടി ഇവിടെ ? ഫ്‌ളിന്‍റ്റിനു വന്ന നഷ്ട്ടം ആരു തീര്‍ക്കും?

ട്രംപ് ഭാഗവും റിപ്പബ്ലിക്കന്‍സും വെറുതെ ഇരിക്കില്ല ഇപ്പോള്‍ കോവിടിന്‍റ്റെ മറവില്‍ ഡെമോക്രാറ്റ്‌സിന് അല്‍പ്പം ആശ്വസിക്കാം എന്നാല്‍ തിരഞ്ഞെടുപ്പു വേദി ചൂടുപിടിക്കുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഉണരും കൂടാതെ അന്വേഷണങ്ങളും കാത്തിരുന്നു കാണാം ആരെല്ലാം നിലം പതിക്കും?


Join WhatsApp News
Boby Varghese 2020-05-16 06:57:09
Only one American, William Bruce Mumford, for tearing the U.S flag, was hanged for treason. Comey, Brunner, Clapper, Rice, Biden were involved in treasonous acts. Hang them. Democrats and the fake news wasted 3 years of Trump administration on Russia, Russia, Russia. When the Chinese Virus was spreading, Democrats were involved in impeaching our duly elected President. Hope God will forgive them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക